വാഴ എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ നടിയാണ് മീനാക്ഷി ഉണ്ണികൃഷ്ണന്.
ചിത്രത്തിലെ മീനാക്ഷിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത ഡൊമിനിക്കിലും മീനാക്ഷി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തന്റെ രണ്ടു സ്വപ്നങ്ങളാണ് ഡൊമിനിക്കിലൂടെ സഫലമായതെന്ന് മീനാക്ഷി പറയുന്നു. ഒപ്പം മമ്മൂട്ടി കമ്പനിയില്‍ നിന്നും കോള്‍ വന്നപ്പോഴുണ്ടായ സന്തോഷത്തെ കുറിച്ചും താരം സംസാരിച്ചു.
ഗൗതം വാസുദേവ് മേനോന് സാറിന്റെ ഒരു പടത്തില്‍ അഭിനയിക്കുക എന്നത് എക്കാലത്തേയും എന്റെ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുവളര്‍ന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമയിലെ ഒരു സ്ത്രീകഥാപാത്രമാകുക എന്നത് ആരും ആഗ്രഹിക്കുന്ന കാര്യമാണ്.
ഞാന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എല്ലാം കള്ളക്കഥകള്‍; അതിനൊരു കാരണമുണ്ട്: ബേസില്‍ ജോസഫ്
രണ്ടാമത്തേത് മമ്മൂക്കയോടൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യുക എന്നതായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളും ആഗ്രഹിക്കുന്നതാണ് അത്. ഈ സിനിമയിലൂടെ അതും എനിക്ക് സാധ്യമായി.
മമ്മൂട്ടി കമ്പനിയില്‍ നിന്നാണ് എന്നെ ഡൊമിനിക്കില്‍ അഭിനയിക്കാന്‍ വിളിച്ചത്. ഗൗതം വാസുദേവ് മേനോന്റെ പടം മമ്മൂട്ടിയാണ് നായകന് എന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ തന്നെ എന്ത് ചെയ്യണം എന്നറിയാന്‍ വയ്യാത്ത അവസ്ഥ.
മമ്മൂക്കയോടൊപ്പം അഭിനയിച്ചത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞു, ഞങ്ങളുടെ വാഴ എന്ന സിനിമയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു, അദ്ദേഹം അതൊക്കെ താല്പര്യത്തോടെ കേട്ടു.
ഇനിയും കൂടുതല്‍ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കണം എന്നാണ് ആഗ്രഹം. വളരെ നല്ല പ്രതികരണങ്ങള്‍ ആണ് സിനിമയ്ക്ക് കിട്ടുന്നത് എന്റെ കഥാപാത്രവും സ്വീകരിക്കപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം,’ മീനാക്ഷി പറഞ്ഞു.
Content Highlight: Actress Meenakshi about Dominic and Mammootty