കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെ സംവിധാന രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ബേസില്‍ ജോസഫ്.
വിനീത് ശ്രീനിവാസന്റെ അസി. ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് ബേസില്‍ സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യചിത്രമായ കുഞ്ഞിരാമായണം മികച്ച പ്രതികരണം നേടിയതിന് പിന്നാലെ 2017 ല്‍ ടൊവിനോയെ നായകനാക്കി ഗോദ എന്ന ചിത്രം ബേസില്‍ ഒരുക്കി.
ഏറ്റവും ഒടുവില്‍ ബേസില്‍ സംവിധാനം ചെയ്തത് ടൊവിനോയ്ക്ക് തന്നെ പാന്‍ ഇന്ത്യന്‍ ഇമേജ് കൊടുത്ത മിന്നല്‍ മുരളിയാണ്.
മിന്നല്‍ മുരളിയ്ക്ക് ശേഷം അഭിനയത്തിലേക്ക് കടന്ന ബേസില്‍ ജേസഫ് 2021 ന് ശേഷം സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല.
തന്റെ സിനിമകളെ കുറിച്ചും ആ സിനിമകള്ക്കെല്ലാമുള്ള ഒരു പ്രത്യേകതയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബേസില്‍.
മുന്‍പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം പഴയ കാലങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനായിരുന്നു ബേസിലിന്റെ മറുപടി. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എല്ലാം പറയുന്നത് ഓരോ കള്ളക്കഥകള്‍ ആണെന്ന് ബേസില്‍ പറയുന്നു.
പഴയ കാലമാകുമ്പോള്‍ ആ കള്ളത്തരങ്ങള്‍ക്ക് കുറച്ചുകൂടെ വിശ്വസനീയത ലഭിക്കും. ടെക്നോളജിയെ കുറച്ചെല്ലാം അതില്‍ നിന്നും ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കും.
സോഷ്യല്‍ മീഡിയ പോലുള്ള ഘടകങ്ങള്‍ അവശ്യമില്ലാതെ വരുമ്പോള്‍ ആ കഥ പറയാന്‍ കുറച്ചുകൂടെ എളുപ്പമാകും.
കൊച്ചി നഗരത്തില്‍ നടക്കുന്ന ഒരു കഥ പറയുമ്പോള്‍ മെട്രോയില്‍ ഇറങ്ങി ഫോണ്‍ വിളിക്കുന്ന ഒരാളുടെ രംഗം കഥയില്‍ ഉണ്ടായാല്‍ നമുക്ക് പഴയ കാലം കാണിക്കാന്‍ കഴിയില്ലല്ലോ. ആ ചിത്രങ്ങള്‍ ഒരുപോലെ അങ്ങ് സംഭവിച്ചെന്നേയുള്ളൂ,’ ബേസില്‍ പറയുന്നു.
Content Highlight: Basil Joseph about his Movies and Some Specialities