ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി മെര്‍ലെറ്റ് ആന്‍ തോമസ്.
സാഗര്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായാണ് താരം ചിത്രത്തില്‍ എത്തുന്നത്.
കഥാപാത്രത്തെ പറ്റി തനിക്ക് നന്നായി അറിയാമായിരുന്നെങ്കിലും അഭിനയിക്കേണ്ട സമയത്ത് താന്‍ പേടിച്ചുപോയെന്ന് പറയുകയാണ് മെര്‍ലെറ്റ്.
എങ്ങനെയായിരിക്കും ഇത് ചെയ്യുക എന്നൊക്കെ കരുതി ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ആദ്യത്തെ ഷോട്ട് എടുക്കാന്‍ നേരം ഉള്ളില്‍ താന്‍ വിറയ്ക്കുകയായിരുന്നെന്നും താരം പറയുന്നു.
ഉഡായിപ്പ് വേഷങ്ങള്‍ എന്നെ തേടിയെത്തുന്നതിന് ഒരു കാരണമേയുള്ളൂ: വിനീത്
‘ആദ്യമായി എടുത്തത് കഫെയിലെ ബാത്‌റൂമില്‍ ഞാനും സാഗറും ഒരുമിച്ചുള്ള സീന്‍ ആയിരുന്നു. സിനിമ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ ഞാന്‍ കമല്‍ഹാസന്‍ സാറിന്റെ പതിനാറു വയതിനിലെ എന്ന സിനിമ കണ്ടു നോക്കി.
പിന്നെ ബാന്‍ഡിറ്റ് ക്വീന്‍ എന്ന സിനിമയും സീമ വിശ്വാസിന്റെ അഭിനയവും കണ്ടിരുന്നു. അവര്‍ ആ ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ചിരുന്നു.
അതുപോലെതന്നെ കമല്‍ഹാസന്‍ സാറും കുറച്ചു നഗ്‌നനായി അഭിനയിച്ച സീനുകള്‍ ഉണ്ടായിരുന്നു. പക്ഷേ അവരൊക്കെ ആ കഥാപാത്രം വളരെ നന്നായി അഭിനയിക്കുന്നത് ഞാന്‍ കണ്ടു.
ഞാനൊരു അഭിനേതാവാകാന്‍ ഇറങ്ങിത്തിരിച്ച ആളാണല്ലോ അപ്പോള്‍ ഏതുതരം കഥാപാത്രങ്ങളും ചെയ്യേണ്ടിവരും എന്ന് ഞാന്‍ അറിയേണ്ടതാണ്.
എന്റെ കഥാപാത്രം ഒരു സീന്‍ ആവശ്യമുണ്ടെങ്കില്‍ അത് ഞാന്‍ ചെയ്‌തേ മതിയാകൂ അത് എത്രത്തോളം ഭംഗിയായി ചെയ്യണം പറ്റുമോ അത്രത്തോളം നന്നായി ചെയ്യണം.
ആ ഒരു സീന്‍ മാത്രമല്ല സിനിമയില്‍ ഉള്ളത്, സിനിമയിലുടനീളം പലയിടത്തും ഞാന്‍ വരുന്നുണ്ട് പലതും ചെയ്യാനുണ്ട്. ഇവിടെ പിഴച്ചു കഴിഞ്ഞാല്‍ ശരിയാകില്ല.
എനിക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ കഴിവ് തെളിയിക്കാനുള്ള ഒരുപാട് സീനുകള്‍ സിനിമയില്‍ ഉണ്ടായിരുന്നു.
ഈ കഥാപാത്രത്തെ കുറിച്ച് വളരെ നന്നായി ജോജു ചേട്ടന്‍ പറഞ്ഞു തന്നിരുന്നു കഥാപാത്രം എന്താണെന്ന് എന്തൊക്കെ ചെയ്യേണ്ടി വരുമെന്നും ആദ്യം തന്നെ എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുപോലെതന്നെ എന്റെ വീട്ടുകാരില്‍ നിന്നും അനുവാദവും എടുത്തിട്ടാണ് ഞാന്‍ കഥാപാത്രം ചെയ്യാനായി ഇറങ്ങിത്തിരിച്ചത്.
വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രമാണ് അതിന് ഏതൊക്കെ തരത്തിലുള്ള സീനുകള്‍ ഉണ്ടായിരിക്കും എന്ന് എനിക്ക് പൂര്‍ണ ബോധ്യം ഉണ്ടായിരുന്നു,’ മെര്‍ലെറ്റ് പറഞ്ഞു.
Content Highlight: Actress Merlet About Pani Movie Scenes