സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ഏതൊരാള്‍ക്കും പ്രാപ്യനായ വ്യക്തിയാണ് നടന്‍ മമ്മൂട്ടിയെന്ന് പറയുകയാണ് സംവിധായകന്‍ ജോഫിന്‍. ടി. ചാക്കോ.
തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്നും പ്രീസ്റ്റ് ഒക്കെ സംവിധാനം ചെയ്യുന്നതിന്റെ എത്രയോ മുന്‍പ് മമ്മൂക്കയുടെ അടുത്ത് പോയി ഒരു കഥ പറയാന്‍ തനിക്ക് അവസരം കിട്ടിയിരുന്നെന്ന് ജോഫിന്‍ പറയുന്നു.
അന്ന് പക്ഷേ തന്റെ സുഹൃത്തിന് വേണ്ടായായിരുന്നു മമ്മൂക്കയെ കണ്ടതെന്നും മമ്മൂക്ക ഓക്കെ പറഞ്ഞ സിനിമ പക്ഷേ നടന്നില്ലെന്നും ജോഫിന്‍ പറഞ്ഞു.
‘ഒരു ക്രിസ്മസ് രാത്രിയില്‍ ഞാന്‍ പള്ളിയില്‍ ഇരിക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിച്ച് ഞാന്‍ പുറത്തുവന്നു.
ചുമ്മാ 3 മണിക്ക് ഓണ്‍ലൈനില്‍ ആരുണ്ട് എന്ന് നോക്കിയപ്പോള്‍ മമ്മൂക്കയെ ഓണ്‍ലൈനില്‍ കണ്ടു.
ഞാന്‍ ഹായ് മമ്മൂക്ക എന്ന് മെസ്സേജ് അയച്ചു. പുള്ളി തിരിച്ച് ഹായ് പറഞ്ഞു. എന്റെ ഒരു സുഹൃത്തുണ്ടെന്നും അവന്റെ കയ്യില്‍ ഒരു കഥയുണ്ടെന്നും മമ്മൂക്കയോട് അത് പറയണമെന്നുണ്ടെന്നും പറഞ്ഞു. ഉടന്‍ മമ്മൂക്കയുടെ മറുപടി വന്നു. കോള്‍ ജോര്‍ജ് എന്നായിരുന്നു അത്. ഒപ്പം ജോര്‍ജേട്ടന്റെ നമ്പറും അയച്ചു.
ഇതിന് മുന്‍പ് ഞാന്‍ വേറൊരു കാര്യത്തിന് വേണ്ടി ജസ്റ്റ് മമ്മൂക്കയെ മീറ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചുനടക്കുന്ന ആളാണെന്നൊന്നും മമ്മൂക്കയ്ക്ക് അറിയുക പോലുമില്ല.
മഹേഷിന്റെ പ്രതികാരത്തിലെ ഹിറ്റായ ആ ഡയലോഗ് ആദ്യം വേണ്ടെന്ന് വെച്ചിരുന്നു: ദിലീഷ് പോത്തന്‍
അങ്ങനെ ഞങ്ങളോട് പിറ്റേ ദിവസം ഗ്യാങ്സ്റ്ററിന്റെ ലൊക്കേഷനിലേക്ക് വരാന്‍ പറഞ്ഞു. ഞങ്ങള്‍ നേരെ മമ്മൂക്കയുടെ അടുത്തുപോയി കഥ പറയുകയാണ്. ആ കഥ അന്ന് പുള്ളി കമ്മിറ്റ് ചെയ്തു. മെഗാസ്റ്റാര്‍ 393 എന്ന പേരില്‍ അനൗണ്‍സ് ചെയ്ത സിനിമ പക്ഷേ പിന്നീട് നടന്നില്ല.
അന്നത്തെ കാലത്ത് 40 കോടിയോളം ബഡ്ജറ്റ് വരുന്ന സിനിമയായിരുന്നു. പക്ഷേ അത് നടക്കാതെ പോയി. അത്രയും ഈസിയായിട്ടായിരുന്നു ഞങ്ങള്‍ക്ക് മമ്മൂക്കയുടെ അടുത്ത് പോയി കഥ പറയാന്‍ പറ്റിയത്. അന്നും ഇന്നും എനിക്കത് സര്‍പ്രൈസിങ് ആണ്.
ഇത് ഞാന്‍ കഴിഞ്ഞ ദിവസം ആസിഫിനോട് ഇക്കാര്യം പറഞ്ഞിരുന്നു.. ഞാന്‍ ആസിക്കയോട് ചോദിച്ചു, ആസിക്കയാണെങ്കില്‍ ഇങ്ങനെ കഥ കേള്‍ക്കുമോ എന്ന്. ഇങ്ങനെ ഒരാള്‍ ഒരു മെസ്സേജ് അയച്ചാല്‍ കഥ കേള്‍ക്കുമോ എന്നായിരുന്നു ചോദിച്ചത്.
ആ മെസ്സേജ് താന്‍ കാണാന്‍ തന്നെ പത്ത് ദിവസമെടുക്കുമെന്നായിരുന്നു ഇതിനോടുള്ള ആസിഫിന്റെ മറുപടി.
Content Highlight: Joffin T Chacko about Mammootty