ഉഡായിപ്പ് വേഷങ്ങള്‍ എന്നെ തേടിയെത്തുന്നതിന് ഒരു കാരണമേയുള്ളൂ: വിനീത്

/

സിനിമയില്‍ ഇതുവരെ ചെയ്തിരിക്കുന്ന വേഷങ്ങളില്‍ മിക്കതിലും എന്തെങ്കിലും രീതിയിലുള്ള ഒരു ഉഡായിപ്പ് കാണുമെന്നും എന്തുകൊണ്ടാണ് സ്ഥിരമായി അത്തരം വേഷങ്ങളില്‍ കാസ്റ്റ് ചെയ്യപ്പെടുന്നത് എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ വിനീത് ശ്രീനിവാസന്‍.

അത്തരമൊരു കാര്യം താനും ശ്രദ്ധിച്ചിട്ടുണ്ടെന്നും ചെയ്തുവെച്ചവ മാത്രമല്ല ഇപ്പോള്‍ വരുന്ന വേഷങ്ങളും അങ്ങനെ ഉള്ളവയാണെന്നും അതിന് ഒരു കാരണമുണ്ടെന്നും വിനീത് പറയുന്നു.

‘ എന്നെ കാണുമ്പോള്‍ ആള്‍ക്കാര്‍ക്ക് അങ്ങനെ തോന്നുന്നുണ്ടാകും. അതുകൊണ്ടായിരിക്കാം അത്തരം വേഷങ്ങളില്‍ കാസ്റ്റ് ചെയ്യുന്നത്.

ഇപ്പോള്‍ എനിക്ക് വരുന്ന കഥകളെല്ലാം അങ്ങനെ ഉള്ളതാണ്. കഥ പറയുമ്പോള്‍ എല്ലാത്തിലും ചെറിയ ഒരു ഉഡായിപ്പ് ഉണ്ട്,’ വിനീത് പറയുന്നു.

ആ കാര്യം പറയാന്‍ രാത്രി 3 മണിക്ക് മമ്മൂക്കയ്ക്ക് മെസ്സേജയച്ചു, അടുത്ത സെക്കന്റില്‍ മറുപടിയെത്തി: ജോഫിന്‍ ടി. ചാക്കോ

ഒരു ജാതി ജാതകം എന്ന സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു വിനീത്. ഒരു നാട്ടിന്‍പുറത്തെ കഥയാണ് ചിത്രം പറയുന്നതെന്നും നാട്ടിന്‍പുറത്തുള്ള പയ്യന്‍മാര്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കുക എന്നൊക്കെ പറയുന്നത് ടാസ്‌കാണെന്നും വിനീത് പറയുന്നു.

ജാതകമൊന്നും ഇതുവരെ ഞാന്‍ നോക്കിയിട്ടില്ല. അതൊക്കെ നോക്കി എന്തെങ്കിലുമൊക്കെ അറിഞ്ഞിട്ട് ടെന്‍ഷന്‍ അടിക്കുന്നത് എന്തിനാണ്. അതുകൊണ്ട് ഒന്നും നോക്കാറില്ല.

ഈ പടത്തില്‍ പിന്നെ ലുക്കിലൊക്കെ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പടത്തില്‍ അത്യാവശ്യം പ്രായമുണ്ട്. തടിവെച്ചോളാനാണ് പറഞ്ഞത്. അപ്പോള്‍ എനിക്കും സന്തോഷമായി. ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിക്കാമല്ലോ.

‘ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റര്‍ ഒക്കെ പറയുന്നുണ്ട്; അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക്’: പൃഥ്വിരാജ്

സിനിമയുടെ സെറ്റ് രസമായിരുന്നു. എല്ലാം അറിയുന്ന ആള്‍ക്കാര്‍ ആകുമ്പോള്‍ കംഫര്‍ട്ട് ആണ്. അതുപോലെ നമുക്ക് ഫീഡ് ബാക്ക് പറയാനൊക്കെ എളുപ്പമാണ്. എന്തും ചോദിക്കാം.

ഷൂട്ട് നടന്നത് കല്യാട് എന്ന സ്ഥലത്തെ തറവാട്ടിലാണ്. രാവിലെ എല്ലാവരും വരും. ഭയങ്കര പ്ലസന്റായിട്ടുള്ള അന്തരീക്ഷത്തിലായിരുന്നു ഷൂട്ട്. സീന്‍ ചെയ്യുന്ന സമയത്ത് ആക്ടേഴ്‌സ് എന്ന നിലയില്‍ ആസ്വദിച്ചാണ് ചെയ്തത്,’ വിനീത് പറയുന്നു.

Content Highlight: Vineeth Sreenivasan about His New Movie

 

Exit mobile version