കുട്ടിക്കാലത്ത് താന്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അന്നത്തെ ഭയം കൊണ്ട് വീട്ടില്‍ പറയാന്‍ പറ്റാതിരുന്ന സാഹര്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുയാണ് നടി നവ്യനായര്‍. അന്നത്തെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാനോ നിലപാടെടുക്കാനോ കഴിയില്ലായിരുന്നെന്നും എന്നാല്‍ ഇന്ന് അതിന് മാറ്റമുണ്ടെന്നുമാണ് ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ നവ്യ നായര്‍ പറഞ്ഞത്.
സ്ത്രീകളുടെ മെന്‍സ്‌ട്രേഷനെ കുറിച്ചും അവരുടെ മൂഡ് സ്വിങ്‌സിനെ കുറിച്ചുമൊക്കെ പറയുന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്നും അങ്ങനെ വന്നാല്‍ മാത്രമേ വലിയ മാറ്റം സമൂഹത്തില്‍ ഉണ്ടാവുകയുള്ളൂവെന്നും നവ്യ പറഞ്ഞു.
‘ഇപ്പോള്‍ എന്റെ വീട്ടില്‍ തന്നെ അച്ഛന്‍ പറയും, ഇപ്പോള്‍ ഇതൊക്കെ കുറിച്ച് ഓവറാണ്, എവിടെ നോക്കിയാലും സ്ത്രീകളുടെ മൂഡ് സ്വിങ്‌സ്, പ്രശ്‌നങ്ങള്‍ എന്നൊക്കെ പറഞ്ഞ് ചര്‍ച്ചകള്‍ ഉണ്ടാക്കുകയാണ്. ഇതൊക്കെ ഓവറാണ് എന്നൊക്കെ
പറഞ്ഞ് പറഞ്ഞ് കൂടുതലായി എന്നാണ് അച്ഛന്‍ പറയുന്നത്. എന്നാല്‍ എനിക്ക് ചോദിക്കാനുള്ളത് ഇത് പറയാന്‍ തുടങ്ങിയിട്ട് എത്ര നാളായി എന്നതാണ്.
അഞ്ച് വര്‍ഷം അല്ലെങ്കില്‍ പത്ത് വര്‍ഷമായിട്ടല്ലേ ഉള്ളൂ. ഞാന്‍ പോലും മെന്‍സ്‌ട്രേഷന്‍ എന്ന വാക്ക് ഒരു മുതിര്‍ന്ന ആളിന്റെ മുന്നില്‍ ധൈര്യസമേതം പറയാന്‍ തയ്യാറാവുന്നില്ലേ.
എന്താണ് മെന്‍സ്‌ട്രേഷന്‍ എന്നും സ്ത്രീകളില്‍ എന്താണ് സംഭവിക്കുന്നത് എന്നും ആണ്‍കുട്ടികള്‍ അറിയണം. എന്റെ മകന് ഞാന്‍ മെനോപോസിനെ കുറിച്ച് പറയുന്ന പുസ്തകങ്ങള്‍ വാങ്ങിച്ചുകൊടുത്തിട്ടുണ്ട്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് അങ്ങനെ ഒരു ദുരനുഭവം എന്‍കൗണ്ടര്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. അച്ഛനോളം പ്രായമുള്ള ഒരു മനുഷ്യന്റെ അടുത്തുനിന്നും. വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രം നില്‍ക്കുന്ന ഒരു ഇന്‍സിഡന്റ് ആയിരുന്നു അത്.
എന്നാല്‍ ഇന്നത് മാറി. എന്റെ അച്ഛന്‍ തന്നെ പറഞ്ഞില്ലേ എല്ലാവരും ഇതിനെ കുറിച്ച് പറഞ്ഞോണ്ടിരിക്കുകയാണ്, നിങ്ങളുടെ മൂഡ് സ്വിങ്ങിനെ കുറിച്ച് പറഞ്ഞോണ്ടിരിക്കുകയാണെന്ന്. അങ്ങനെ പറഞ്ഞാലേ എന്റെ മകന്‍ സായിയെപ്പോലുള്ള തലമുറ അവരുടെ പാര്‍ട്‌ണേഴ്‌സിനെ കുറിച്ച് കണ്‍സിഡറേറ്റ് ആവുള്ളൂ,’ നവ്യ പറഞ്ഞു.
Content Highlight: actress naya nair reveall a bad experiance she faced on childhood