വണ്ണം കൂടുതലാണ്, പൊക്കമില്ല, ചുരുണ്ടമുടി അഭംഗിയാണ്, കേള്‍ക്കാത്ത വിമര്‍ശനങ്ങളില്ല: നിത്യാ മേനോന്‍

മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയ നടിയാണ് നിത്യാ മേനോന്‍. ഉറുമി, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങി നിത്യാ മേനോന്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്.

തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെ ഈയിടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നിത്യയെ തേടിയെത്തിയിരുന്നു.

കരിയറില്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ചും ബോഡി ഷെയിമിങ്ങുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിത്യ.

നീളം കുറവാണെന്നും വണ്ണം കൂടുതലാണെന്നും ചുരുണ്ട മുടി അഭംഗിയാണെന്നതടക്കം താന്‍ കേള്‍ക്കാത്ത വിമര്‍ശനങ്ങള്‍ ഇല്ലെന്നാണ് താരം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഒരു സീന്‍ കണ്ടിട്ട് പൊക്കോളൂവെന്ന് ലോഹി, അവളുടെ അഭിനയം കണ്ട് ആ ദിവസം മുഴുവന്‍ ഞാനവിടെ ഇരുന്നു: സത്യന്‍ അന്തിക്കാട്

ഒരു സിനിമാ നടിക്ക് ചേരുന്ന രീതിയില്‍ ശാരീരികമായി മാറ്റം വരുത്താന്‍ തന്നോട് പലരും ആവശ്യപ്പെട്ടിരുന്നെന്നും നിത്യാ മേനോന്‍ പറഞ്ഞു.

‘ നിരവധി വിമര്‍ശനങ്ങളെ അഭിമുഖീകരിച്ച് മുന്നോട്ടുവന്ന ഒരാളാണ് ഞാന്‍. ശരീരവണ്ണത്തിന്റെ പേരിലും നീളക്കുറവിന്റെ പേരിലുമൊക്കെ പല തരത്തില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

 

തെലുങ്കിലെ ആദ്യചിത്രം ചെയ്യുമ്പോള്‍ അവര്‍ക്ക് എന്റെ ചുരുണ്ട മുടി ഇഷ്ടപ്പെട്ടില്ല. വളരെ വിചിത്രമായിരിക്കുന്നു എന്നായിരുന്നു അവര്‍ പറഞ്ഞത്. അന്നെനിക്ക് അത്ഭുതം തോന്നി.

എന്നാല്‍ ഇപ്പോഴെല്ലാവരും ചുരുണ്ട മുടി ഇഷ്ടപ്പെടുന്നു. എന്നാല്‍ അന്ന് അങ്ങനെയായിരുന്നില്ല.

നിങ്ങള്‍ക്ക് പൊക്കം കൂടുതലാണെന്നും കുറവാണെന്നും പറഞ്ഞവരുണ്ട്. തടിച്ചിട്ടാണെന്നും പുരികങ്ങളും മുടിയും വലുതാണെന്നുമെല്ലാം ആളുകള്‍ പറയും.

മമ്മൂക്കയെ നായകനാക്കി എഴുതിയത് ഒരു ഗംഭീര കഥയായിരുന്നു, എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹം പോയി: സുനീഷ് വാരനാട്

ആദ്യ സമയത്തൊക്കെ ശരിക്കും പറഞ്ഞാല്‍ ഞാന്‍ വലിയ ആശയക്കുഴപ്പത്തിലായിരുന്നു. ഇത്തരം വിമര്‍ശനങ്ങളൊക്കെ ഒരു പരിധി വരെ വിഷമിപ്പിച്ചിരുന്നു. പക്ഷേ നെിക്ക് വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല.

‘എനിക്ക് ഞാനല്ലാതെ മറ്റൊന്നും ആകാനാവില്ല. ഞാനതൊരിക്കലും ചെയ്യില്ല. ഒരാളുടെ രൂപം അടിസ്ഥാനമാക്കി അയാളെ എങ്ങനെയാണ് വിമര്‍ശിക്കുക? അതൊരിക്കലും ശരിയായ കാര്യമല്ല.

ഹൃദയമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഇത്തരം വിമര്‍ശനങ്ങള്‍ നിങ്ങളെ ബാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ക്ക് വികാരങ്ങളുണ്ടെങ്കില്‍ അത് നിങ്ങളെ ബാധിക്കും.

ഒരേയൊരു വിജയ് ! കിങ് ഖാനും പ്രഭാസിനും അല്‍പം മാറിയിരിക്കാം! ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് ദളപതി

അങ്ങനെ ബാധിച്ചാല്‍ മാത്രമേ അത് മറികടന്ന് നിങ്ങള്‍ വളരുകയുള്ളൂ. നിങ്ങളെ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍, നിങ്ങള്‍ ഭാഗ്യവാനും അനുഗ്രഹീതനുമാണെന്ന് വിശ്വസിക്കണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. വെല്ലുവിളികള്‍ ഏറ്റെടുത്ത് ഒരു മികച്ച വ്യക്തിയാകുകയാണ് വേണ്ടത്.’ നിത്യാ മേനോന്‍ പറഞ്ഞു.

ധനുഷ് നായകനാവുന്ന ഇഡ്‌ലി കടൈയാണ് നിത്യാ മേനോന്റെ പുതിയ ചിത്രം. ധനുഷാണ് ചിത്രത്തിലെ നായകന്‍.

Content Highlight: Actress Nithya menon About Bodyshaming

Exit mobile version