ഒരു സീന്‍ കണ്ടിട്ട് പൊക്കോളൂവെന്ന് ലോഹി, അവളുടെ അഭിനയം കണ്ട് ആ ദിവസം മുഴുവന്‍ ഞാനവിടെ ഇരുന്നു: സത്യന്‍ അന്തിക്കാട്

മലയാള സിനിമയിലേക്ക് ഒട്ടനവധി നായികമാരെ കൊണ്ടുവന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നയന്‍താരയും സംയുക്തവര്‍മയുമടക്കം സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ അരങ്ങേറിയ നായികമാര്‍ അനവധിയാണ്.

എന്നാല്‍ അഭിനയം കൊണ്ട് തന്നെ വിസ്മയിച്ച ഒരു നടിയെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മഞ്ജു വാര്യരെ കുറിച്ചാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് സംസാരിക്കുന്നത്.

മഞ്ജുവാര്യരുടെ ആദ്യ ചിത്രമായ സല്ലാപത്തിന്റെ ഷൂട്ടിങ് കാണാന്‍ പോയ അനുഭവമാണ് സത്യന്‍ അന്തിക്കാട് പങ്കുവെച്ചത്.

മമ്മൂക്കയെ നായകനാക്കി എഴുതിയത് ഒരു ഗംഭീര കഥയായിരുന്നു, എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹം പോയി: സുനീഷ് വാരനാട്

മഞ്ജു മിടുക്കിയാണെന്നും നാച്ചുറലായി അഭിനയിക്കുമെന്നും ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ലോഹിത ദാസ് പറഞ്ഞിരുന്നതായും സത്യന്‍ അന്തിക്കാട് പറയുന്നു.

‘ സല്ലാപം ഷൂട്ട് നടക്കുകയാണ്. ലൊക്കേഷനിലേക്ക് ലോഹി വിളിച്ചു. ഒന്നു തലകാണിച്ചു പോരാമെന്ന് കരുതിയാണ് പോയത്. ചിത്രത്തിലെ നായികയെ കുറിച്ച് നേരത്തെ തന്നെ ലോഹി പറഞ്ഞിരുന്നു.

മഞ്ജുവെന്നാണ് പേര്. മിടുക്കിയാണ്. വളരെ നാച്ചുറലായിട്ടാണ് അഭിനയിക്കുന്നത് എന്നൊക്കെ പറഞ്ഞിരുന്നു. ഒരു സീന്‍ മുഴുവന്‍ കണ്ടിട്ട് പോയാല്‍ മതിയെന്നാണ് ലോഹി പറഞ്ഞത്.

ലാലേട്ടന്‍ എന്നെ അകത്തേയ്ക്കു വിളിച്ചു, അത്രയും നാള്‍ ഞാന്‍ കണ്ടിട്ടുള്ള അദ്ദേഹത്തെ ആയിരുന്നില്ല ആ സീനില്‍ കണ്ടത്: സദയത്തെ കുറിച്ച് ചൈതന്യ

അതുപ്രകാരം ഞാന്‍ അവിടെ എത്തി. എന്നാല്‍ ഒരു സീനല്ല അന്നത്തെ മുഴുവന്‍ സീനുകളും കണ്ടിട്ടേ ഞാന്‍ തിരിച്ചുപോന്നുള്ളൂ.

പുതുമുഖത്തിന്റെ പതര്‍ച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കുമുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചു,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

തൂവല്‍ക്കൊട്ടാരം എന്ന തന്റെ സിനിമയില്‍ മഞ്ജു നായികയായപ്പോഴും മികച്ച രീതിയിലാണ് അഭിനയിച്ചതെന്നും വളരെ സ്വാഭാവിമായ അഭിനയ രീതിയായിരുന്നു അവരുടേതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad about Manju warrier and sallapam

Exit mobile version