ആ അവാര്‍ഡ് നിരസിച്ചതില്‍ ഒരു കുറ്റബോധവുമില്ല, സിനിമയിലുള്ള ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു: പാര്‍വതി തിരുവോത്ത്

ദേശീയ അവാര്‍ഡ് നിരസിച്ച സംഭവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ തെറ്റിദ്ധാരണയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.

രാഷ്ട്രപതി തരേണ്ട ദേശീയ പുരസ്‌കാരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയില്‍ നിന്ന് കൈപ്പറ്റണമെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് മലയാളത്തില്‍ നിന്നടക്കമുള്ള 18 താരങ്ങള്‍ ദേശീയപുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടത്.

തിയേറ്ററില്‍ അന്നെനിക്ക് കിട്ടിയത് വലിയ ട്രോള്‍, ഷൂട്ട് ചെയ്യുമ്പോള്‍ അതൊരു നോര്‍മല്‍ സീന്‍ മാത്രമായിരുന്നു: മഞ്ജു വാര്യര്‍

തനിക്ക് ഒരുപക്ഷേ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ലഭിക്കുമായിരുന്നെന്നും എന്നാല്‍ ഒരു വേര്‍തിരിവ് അതില്‍ കൊണ്ടുവന്നതിനെതിരെയാണ് അങ്ങനെയൊരു തീരുമാനം എടുത്തതെന്നും പാര്‍വതി പറയുന്നു.

ഐ ആം വിത്ത് ധന്യ വര്‍മ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

അന്ന് അവാര്‍ഡ് നിരസിച്ചതില്‍ എനിക്ക് ഒരു രീതിയിലുമുള്ള കുറ്റബോധവുമില്ല. അന്ന് ഞാന്‍ ആ പുരസ്‌കാരം നിഷേധിച്ചതിന്റെ കാരണം ആളുകള്‍ക്ക് ഓര്‍മയില്ലെന്ന് തോന്നുന്നു.

കേരളത്തില്‍ നിന്ന് ഏകദേശം 18 പേര്‍ ആ പുരസ്‌കാരം നിരസിച്ചിട്ടുണ്ട്. ഫഹദും ഞാനുമൊക്കെ ഉണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമാണ്.

രാജ്യത്തെ പരമോന്നത ബഹുമതിയായി ലഭിക്കുന്ന ഒരു പുരസ്‌കാരമാണ്. പ്രസിഡന്റ് അത് തരുന്നു എന്നതാണ് അതിലെ ഏറ്റവും വലിയ മൊമന്റ്.

എന്നാല്‍ ആദ്യത്തെ 11 കാറ്റഗറിക്ക് മാത്രം പ്രസിഡന്റും ബാക്കിയുള്ളവര്‍ക്ക് മന്ത്രിയും തരുമെന്ന് പറയുമ്പോള്‍ അത് ശരിയല്ലല്ലോ.

ഞങ്ങള്‍ക്കുണ്ടാകുന്ന കുട്ടികള്‍ ‘തീവ്രവാദികള്‍’ ആകുമെന്ന് വരെ പറഞ്ഞു; നേരിട്ടത് കടുത്ത സൈബര്‍ ആക്രമണം: പ്രിയ മണി

അത്രയും അഭിമാനവും സന്തോഷവുമുള്ള ഒരു കാര്യമാണ്. അല്ലെങ്കില്‍ അത് ഞങ്ങളെ അറിയിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ഞങ്ങളെ ഇത് അറിയിച്ചില്ല എന്നതാണ് ഞങ്ങളെ കൂടുതല്‍ വേദനിപ്പിച്ചത്. ഇവന്റിന് മുന്‍പ് ഇതെങ്ങനെ പരിഹരിക്കാമെന്നായിരുന്നു എല്ലാവരും ആലോചിച്ചത്.

പക്ഷേ ഞങ്ങള്‍ക്ക് കിട്ടിയ പേപ്പറില്‍ പോലും പ്രസിഡന്റാണ് തരുന്നത് എന്നാണ് എഴുതിയിരുന്നത്.

എന്തിനാണ് കള്ളം പറയുന്നത്. ഒരു പൗരന്‍ എന്ന നിലയില്‍ അതറിയാനുള്ള അവകാശം നമ്മള്‍ക്കില്ലേ. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഇല്ലേ? .അത് ന്യായമായ ഒരു ചോദ്യമാണ്.

പലരും ഉള്‍പ്രദേശങ്ങളില്‍ നിന്ന് അവരുടെ അമ്മൂമ്മയെ എല്ലാം കൂട്ടിവന്നവരുണ്ട്. ഒരു ലൈഫ് ടൈം അച്ചീവ്‌മെന്റ് പോലെയാണ് എല്ലാവരും ഈ പുരസ്‌കാരത്തെ കണക്കാക്കുന്നത്.

ഞാന്‍ ആ പുരസ്‌കാരത്തെ ചെറുതായി കണ്ടിട്ടില്ല. എന്നാല്‍ എല്ലാവരോടും കാണിക്കുന്ന അണ്‍ ഫെയര്‍നെസിനെ അഡ്രസ് ചെയ്യേണ്ടതുണ്ട്. അന്ന് ഞാന്‍ അച്ഛനേയും അമ്മയേയും കൂട്ടി ഡിന്നറിന് പോയി, ഹാപ്പിയായി തിരിച്ചുവന്നു.

നമ്പ്യാര്‍ എന്ന വാല് കരിയര്‍ ഗ്രോത്തിന് വേണ്ടി, ജാതിയുമായി ബന്ധമൊന്നുമില്ല: മഹിമ നമ്പ്യാര്‍

സിനിമയില്‍ നിന്നുള്ള ഒരുപാട് പേര്‍ വിളിച്ച് എന്നെ അഭിനന്ദിച്ചു. അങ്ങനെ ഒരു സ്റ്റാന്‍ഡ് എടുക്കുക എന്നത് നമ്മുടെ ഉള്ളിലുള്ള കാര്യമാണ്.

എനിക്ക് ചിലപ്പോള്‍ ആ അവാര്‍ഡ് പ്രസിഡന്റില്‍ നിന്ന് കിട്ടുമായിരിക്കും, കാരണം ബെസ്റ്റ് ആക്ട്രസിനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ ആണ്.

പക്ഷേ മറ്റുള്ളവരുടെ കാര്യമോ. അതില്‍ അങ്ങനെ ഒരു വേര്‍തിരിവ് കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. ആ അവാര്‍ഡ് പിന്നീട് വീട്ടിലെത്തി. എല്ലാ അവാര്‍ഡും അച്ഛന്‍ വലിയൊരു ഷോ കേസ് ഉണ്ടാക്കി അതില്‍ വെച്ചിട്ടുണ്ട്.

അത് അച്ഛനും അമ്മയ്ക്കും മാത്രം കണ്ട് ആസ്വദിക്കാനുള്ളതാണ്. അവാര്‍ഡ് എന്നത് ബോണസ് ആണ്. ഇങ്ങനെയൊരു അപ്രൂവല്‍ ഉണ്ട് എന്ന തോന്നലാണ്. അതൊരു ഉത്തരവാദിത്തം കൂടിയാണ്,’ പാര്‍വതി പറയുന്നു.

Content Highlight: Actress Parvathy Thiruvothu About Why She Skip National Award

Exit mobile version