മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് കരുതി തന്റെ സ്വഭാവത്തില്‍ പ്രത്യേകിച്ച് ഒരു മാറ്റവും വരുത്താത്ത ഒരു നടിയെ കുറിച്ച് സംസാരിക്കുകയാണ് പൂജ മോഹന്‍രാജ്.
ആരെയെങ്കിലും കണ്ടിട്ട് അവരെപ്പോലെയൊക്കെ ആകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പൂജയുടെ മറുപടി.
തനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ക്യാരക്ടറിന് ഉടമ നടി നസ്രിയയാണെന്നും അവരുടെ ഉള്ളിലെ സ്പിരിറ്റ് എടുത്തുപറയേണ്ടതാണെന്നും പൂജ പറയുന്നു.
‘ നസ്രിയയെ കുറിച്ച് പറയാനാണ് എനിക്ക് തോന്നുന്നത്. പുള്ളിക്കാരി ഭയങ്കര രസമുള്ള ഒരു ക്യാരക്ടറാണ്. എല്ലാ കാര്യങ്ങളും അത്രയും ഈസിയായി ഡീല്‍ ചെയ്യുന്നതുപോലെ തോന്നിയിട്ടുണ്ട്.
എത്ര പ്രശ്‌നം വന്നാലും എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നാറുണ്ട്. ഒരു പേടിയൊക്കെ ഉണ്ടായാലും അതിന് മുകളില്‍ ഞാന്‍സൂപ്പറാണ് എന്ന് സ്വന്തം മോട്ടിവേറ്റ് ചെയ്യാന്‍ പറ്റുന്ന ആളായിട്ട് നസ്രിയയെ തോന്നിയിട്ടുണ്ട്.
അതൊരു സ്പിരിറ്റാണ്. ആ എനര്‍ജിയൊന്നും വെറുതെ ആര്‍ക്കും കാണിക്കാന്‍ പറ്റുന്ന കാര്യമല്ല. ക്യൂട്ട്‌നെസ് എന്നൊക്കെ ആള്‍ക്കാര്‍ പറയുന്നതല്ലേ. അവര്‍ക്ക് ഏത് സാഹചര്യത്തിലും അറ്റന്‍ഷന്‍ കിട്ടും. അതിന് ഈ പറയുന്ന ക്യൂട്ട്‌നെസ് ഒന്നും കാണിക്കേണ്ടതില്ല.
അഷ്ടമുടിക്കായലിന്റെ നടുക്ക് വഞ്ചിയില്‍ തുഴയാനറിയാത്ത ഞാനും നീന്തലറിയാത്ത ലിജോമോളും: ബേസില്‍
മറ്റാള്‍ക്കാര്‍ എന്ന് ചിന്തിക്കും എന്നുള്ള ചിന്തയൊന്നും ഇല്ലാതെ താന്‍ എന്താണോ അതുപോലെ ജീവിക്കാന്‍ പറ്റുന്ന ഒരാളായിട്ട് എനിക്ക് നസ്രിയയെ തോന്നിയിട്ടുണ്ട്,’ പൂജ പറയുന്നു. ഒരു ജാതി ജാതകം സിനിമയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു പൂജ.
Content Highlight: Actress Pooja Mohanraj about Nazriya Fahad