അഷ്ടമുടിക്കായലിന്റെ നടുക്ക് വഞ്ചിയില്‍ തുഴയാനറിയാത്ത ഞാനും നീന്തലറിയാത്ത ലിജോമോളും: ബേസില്‍

/

പൊന്മാന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരങ്ങളായ ബേസില്‍ ജോസഫും സജിന്‍ ഗോപുവും ലിജോമോളും.

പടത്തില്‍ ഏറ്റവും റിസ്‌കെടുത്ത ചെയ്യേണ്ടി വന്ന ചില രംഗങ്ങളെ കുറിച്ചായിരുന്നു ഇവര്‍ സംസാരിച്ചത്.

അഷ്ടമുടിക്കായലിന്റെ തൊട്ടടുത്തുള്ള വലിയൊരു ചെളിക്കുണ്ടില്‍ കഴുത്തറ്റം ചെളിയില്‍ മുങ്ങിയുള്ള സീനുകള്‍ ഉണ്ടായിരുന്നെന്നും വഞ്ചി തുഴയാന്‍ പോലും അറിയാത്ത താന്‍ അടിയൊഴുക്കുള്ള അഷ്ടമുടിക്കായലിന്റെ ഒത്ത നടുക്കേക്ക് നീന്തല്‍ പോലുമറിയാത്ത ലിജോ മോളേയും കൊണ്ട് പോകേണ്ടി വന്നെന്നും ബേസില്‍ പറയുന്നു.

യഥാര്‍ത്ഥ ചളിയിലാണോ മുങ്ങിയത് എന്ന ചോദ്യത്തിന് ചളിയല്ല ചോക്ലേറ്റ് ആണെന്നായിരുന്നു ബേസിലിന്റെ ആദ്യ തഗ്ഗ്. വലിയൊരു കുളം നിറയെ കൊക്കോ പൗഡര്‍ മിക്‌സ് ചെയ്തിട്ട് അതിലേക്ക് ഇറങ്ങുകയായിരുന്നു.

കല്യാണമാണ്, കയ്യില്‍ അഞ്ച് പൈസയില്ല, ദൈവ ദൂതനെപ്പോലെ ആ നടന്റെ കോള്‍ : ദീപക് പറമ്പോല്‍

ഷോട്ട് കഴിഞ്ഞ ശേഷം ഞങ്ങള്‍ തന്നെ അവിടെ ഇരുന്ന് അത് കഴിക്കുമെന്നായിരുന്നു ബേസില്‍ പറഞ്ഞത്.

ഇതോടെ അഷ്ടമുടിക്കായലിലെ കട്ടച്ചളിയിലാണ് മുങ്ങിയതെന്ന് സജിന്‍ ഗോപു പറഞ്ഞു. ഇത് ഓറിയോ ബിസ്‌ക്കറ്റ് ഒന്നുമല്ല. അതിനൊക്കെ ഒരു പരിധിയില്ലേ. എത്ര ബിസ്‌ക്കറ്റ് മേടിക്കും, സജിന്‍ ചോദിച്ചു.

നമ്മള്‍ ബാഹുബലിയൊന്നും അല്ലല്ലോ ചെയ്യുന്നത് പൊന്മാനല്ലേ. ഷൂട്ടിന് രാത്രിയാകുമ്പോള്‍ വരും. നേരെ വന്ന് ചളിയിലോട്ട് ചാടും. ആദ്യം കോസ്റ്റിയും പയ്യന്‍മാര്‍ വന്നിട്ട് ചേട്ടാ ഇങ്ങനെ ഇങ്ങനെ തേക്കാം എന്നൊക്കെ പറഞ്ഞു.

അങ്ങനെ തേച്ചാലൊന്നും ചെളിയില്‍ മുങ്ങി നില്‍ക്കുന്ന ഫീല്‍ കിട്ടില്ല. അങ്ങോട്ട് മാറി നിന്നേ എന്ന് പറഞ്ഞ് പൂളിലേക്ക് ചാടുന്ന പോലെ അങ്ങ് ചാടി. മുങ്ങി നിവര്‍ന്ന ശേഷം കണ്ണിന് മുകളിലെ ചളി മാറ്റി റെഡി എന്ന് പറയും. അങ്ങനെ ആയിരുന്നു.

പൊന്മാനില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ചത് അതു മാത്രമാണ്: ലിജോമോള്‍ ജോസ്

അതുപോലെ അഷ്ടമുടിക്കായലിന് നടുവിലേക്ക് വഞ്ചി തുഴഞ്ഞുപോകണം. ലിജോ മോള്‍ക്ക് നീന്താന്‍ അറിയില്ല. എനിക്ക് തുഴയാനും അറിയില്ല. ക്യാമറയും ടീമുമൊക്കെ ബോട്ടിലാണ്. അവര്‍ ക്യാമറയ്ക്ക് പാരലലായി വഞ്ചി തുഴഞ്ഞുവരണം എന്നാണ് പറയുന്നത്.

സൂര്യന്‍ അവിടെ ഉണ്ട് അതിന് പാരലലായി വരണമെന്ന് പറഞ്ഞു. ഓക്കെ എന്ന്് പറഞ്ഞ് തുഴഞ്ഞ് തുഴഞ്ഞ് എങ്ങനെേെയാ പൊസിഷനില്‍ പോയി നിന്നു. ഇത് സ്‌കൂട്ടറൊന്നും അല്ലല്ലോ വഞ്ചിയല്ലേ. ഇനി അത് ചരിച്ചിട്ട് വീണ്ടും തിരിച്ച് വരണം.

ക്യാമറയ്ക്ക് നേരെ തുഴഞ്ഞുപോകണം. അങ്ങോട്ട് ഇങ്ങോട്ടും മാറിയാല്‍ ഫ്രേമില്‍ നിന്ന് പോകും. മറിഞ്ഞ് കഴിഞ്ഞാല്‍ ചത്ത്. ചെറിയ കൊതുമ്പ് വള്ളമാണ്. അപ്പുറത്തൂടെ ഒരു ബോട്ട് പോയതും വെള്ളത്തിന്റെ അലയൊലികള്‍ വന്നു. വഞ്ചി കുലങ്ങാന്‍ തുടങ്ങി. എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് എടുത്തു,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph about Ponaman Movie shoot

Exit mobile version