ചിന്താവിഷ്ടയായ ശ്യാമള എന്ന ഒറ്റ ചിത്രത്തിലൂടെ ഒരു നടിയെന്ന നിലയില്‍ മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയ താരമായിരുന്നു സംഗീത.
ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും സംഗീതയ്ക്ക് ലഭിച്ചിരുന്നു.
ഒരു പാവം വീട്ടമ്മയുടെ മുഖവും നിഷ്‌ക്കളങ്ക ഭാവവും സംഗീതയെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യയാക്കി. നിരവധി മികച്ച കഥാപാത്രങ്ങളെ തുടര്‍ന്നും മലയാള സിനിമയില്‍ ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.
മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരുടെ പെയര്‍ ആയി സംഗീത എത്തിയ സിനിമകളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
മലയാളത്തില്‍ ചെയ്ത സിനിമകളില്‍ തനിക്ക് ഏറ്റവും കണക്ടായ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംഗീത.
നോര്‍ത്ത് ഇന്ത്യക്കാര്‍ക്കിടയില്‍ ഞാന്‍ അറിയപ്പെടാന്‍ കാരണം ആ സൂപ്പര്‍സ്റ്റാര്‍: സൂര്യ
മമ്മൂട്ടിയുടേയും ജയറാമിന്റേയും മുകേഷിന്റേയും ഒപ്പമെല്ലാം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ശ്രീനിവാസനൊപ്പം ചെയ്ത ശ്യാമളയാണ് തന്നെ പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പിച്ചതെന്ന് സംഗീത പറയുന്നു.
ഇപ്പോഴും പലരും എന്നെ കാണുമ്പോള്‍ ശ്യാമള എന്ന് വിളിക്കും. ഞാന്‍ തിരിഞ്ഞു നോക്കാറുമുണ്ട്. അത്രയേറെ എനിക്ക് ആ കഥാപാത്രവും സിനിമയും കണക്ടായതാണ്,’ സംഗീത പറയുന്നു.
ഒരു പാസ്സിങ് ഷോട്ട് തന്നാലും ചെയ്യാന്‍ റെഡിയാണെന്നാണ് പറഞ്ഞത്; കല്‍ക്കി 2 വിനെ കുറിച്ച് ദുല്‍ഖര്‍
വീട്ടിലുള്ള ഒരാളോട് തോന്നുന്ന അടുപ്പവും സ്‌നേഹവുമാണ് പ്രേക്ഷകര്‍ തന്നോട് കാണിക്കുന്നതെന്നും അവരെ ഫാന്‍സ് എന്നൊന്നും താന്‍ വിളിക്കില്ലെന്നും അവര്‍ തന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ ആണെന്നും സംഗീത പറയുന്നു.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സംഗീത.
Content Highlight: Actress Sangeetha about her Most Connected movie in Malayalam