‘എല്ലാം കയ്യിലുള്ളവര്‍ എനിക്കൊന്നും വേണ്ടായേ, എന്നു പറയുന്നതു പോലെ മാത്രം കണ്ടാല്‍ മതി ഇവരുടെ വാക്കുകളെ’ : ശാരദക്കുട്ടി

/

എല്ലാം കയ്യിലുള്ളവര്‍ എനിക്കൊന്നും വേണ്ടായേ, എന്നു പറയുന്നതു പോലെ മാത്രം കണ്ടാല്‍ മതി ഇവരുടെ വാക്കുകളെ.

വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളെ യാതൊരു ഇന്‍ഹിബിഷനും കൂടാതെ അഭിനയിക്കുന്ന നടിയാണിവര്‍.

ചതുരം, വിവേകാനന്ദന്‍ വൈറലാണ് ഒക്കെ ഉദാഹരണം. പുതുനിര നടിമാരില്‍ ഏറ്റവും ശക്തമായ ശരീരഭാഷ ഉള്ള നടി. വിവാദരംഗങ്ങളില്‍ കൂള്‍ കൂള്‍ ആയി അഭിനയിക്കുന്നവര്‍.

തൊഴിലില്‍ വിട്ടുവീഴ്ചയില്ലാത്ത പെണ്‍കുട്ടി. അതിനോടൊക്കെ ബഹുമാനമുണ്ട്.

പിന്നെ ഇന്നലെ കണ്ട പോസ്റ്റര്‍. ആനിയും വിധുബാലയുമൊക്കെ പറയുന്ന കുലീനത്വത്തിന്റെ, യേശുദാസ് പറയുന്ന സര്‍വ്വം ബ്രഹ്‌മ മയത്തിന്റെ തുടര്‍ച്ചയാണിതും.

ഈ ചെറിയ പയ്യന്‍ നിങ്ങളെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നതെന്ന് അവര്‍; അതുകൊണ്ടാണ് അവന് ഡേറ്റ് കൊടുത്തതെന്ന് മമ്മൂക്ക

പങ്കാളിയെയോ വിശ്വസ്‌നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നുംനിലനില്‍പ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാര്‍ക്കറ്റുണ്ട് എന്നതിനാലാണവര്‍ ഇങ്ങനെ പറയുന്നത്.

നൂറിലധികം ബ്രാന്‍ഡഡ് ഉടുപ്പുകള്‍ അലമാരയില്‍ സൂക്ഷിച്ച് ആര്‍ഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകാം.

ഗാന്ധിമാര്‍ഗ്ഗമാണ് തന്റെ മാര്‍ഗ്ഗമെന്നു പറയാം. കമ്യൂണിസ്റ്റാശയമാണ് പിന്തുടരുന്നതെന്നു പറഞ്ഞ് വീട്ടിലുള്ളവരുടെ ഈശ്വരവിശ്വാസത്തിന്റെ ബലത്തില്‍ താന്‍ വിശ്വാസിയല്ലെന്നും പറയാം.

ഒക്കെ ബുദ്ധിജീവികളുടെയും, രാഷ്ട്രീയോപജീവികളുടെയും അതിജീവനതന്ത്രമാണ്. അതുകൊണ്ട് പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളു. അവര്‍ക്കും ബുദ്ധിയുണ്ടെന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഇപ്പോഴുള്ള നായികമാര്‍ ബോള്‍ഡാണ്, ഞങ്ങളുടെയൊന്നും കാലത്ത് പലതും പറഞ്ഞിരുന്നില്ല: വാണി വിശ്വനാഥ്

വെട്ടി വിളിച്ച് സത്യങ്ങള്‍ മുഴുവന്‍ പറഞ്ഞു നടന്ന് ലോകരുടെ മുഴുവന്‍ വെറുപ്പു വാങ്ങിക്കൂട്ടുന്ന വിഡ്ഢികള്‍ക്ക് ഇതൊക്കെ കേട്ടാല്‍ കലിയിളകും.

ഐഹികമായ സുഖത്തിലൊന്നും കൃഷ്ണാ അയ്യോ എനിക്കൊരു മോഹമില്ലേ’ എന്നു പ്രാര്‍ഥിച്ച ധനികസ്ത്രീയോട് എന്നാലിതെല്ലാം ഞാന്‍ തിരിച്ചെടുത്തേക്കാമെന്ന് ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞതും അവര്‍ ബോധശൂന്യയായി നിലം പതിച്ചതും ആയ കഥ കേട്ടിട്ടുണ്ട്.

Content Highlight: Writer saradakutty Criticise Actress Swasika

 

Exit mobile version