തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് നടി വാണി വിശ്വനാഥിനെ കൊണ്ടു വന്ന ചിത്രം കൂടിയായിരുന്നു റൈഫിള്‍ ക്ലബ്ബ്.
ചിത്രത്തിലെ വാണി വിശ്വനാഥിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഏറെ നാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും അതിന്റേതായ യാതൊരു പതര്‍ച്ചയും വാണിയുടെ പ്രകടനത്തില്‍ കണ്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
റൈഫിള്‍ ക്ലബ്ബിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് വാണി വിശ്വനാഥ്. മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവായി താന്‍ കണക്കാക്കുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്ബെന്ന് വാണി പറഞ്ഞു.
‘ ശരിക്കും പറഞ്ഞാല്‍ മലയാളത്തിലേക്കുള്ള എന്റെ തിരിച്ചുവരവായിട്ട് ഈ പടമാണ് ഞാന്‍ കാണുന്നത്. കുറച്ച് ചെറിയ ചെറിയ ഡയലോഗേ ഉള്ളൂവെങ്കിലും അതൊരു പഞ്ച് ഡയലോഗ് ആയിട്ടാണ് എനിക്ക് തോന്നിയത്.
ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ‘മായാനദി’ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
റൈഫിള്‍ ക്ലബ്ബിന്റെ സെറ്റില്‍ എനിക്ക് ഒരു പേര് കിട്ടി, രണ്ടര കുട്ടേട്ടന്‍: വിജയരാഘവന്‍
ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിച്ചത്.
‘മഞ്ഞുമ്മല്‍ ബോയ്‌സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
ചിത്രത്തില്‍ ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവരുടെ ഗംഭീര പ്രകടനത്തിനും കയ്യടികള്‍ ലഭിക്കുന്നുണ്ട്.
Content Highlight: Vani Viswanath about Rifle Club