കാതലില്‍ മമ്മൂക്കയ്ക്ക് പകരം മനസില്‍ കണ്ട നടന്‍; മറുപടിയുമായി തിരക്കഥാകൃത്തുക്കള്‍

അടുത്തിടെ ഇറങ്ങിയ, മമ്മൂട്ടിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു കാതല്‍ ദി കോര്‍. ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന്റെ പ്രമേയവും മമ്മൂട്ടിയുടെ മാത്യു എന്ന കഥാപാത്രത്തിന്റെ പ്രകടനവുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

കാതലില്‍ മമ്മൂട്ടിക്ക് പകരം ആ കഥാപാത്രത്തിലേക്ക് മറ്റാരെയെങ്കിലും സങ്കല്‍പ്പിച്ചു നോക്കിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് തിരക്കഥാകൃത്തുക്കളായ ആദര്‍ശനും പോള്‍സണും. മമ്മൂട്ടിക്ക് പകരം മനസില്‍ തോന്നിയ ഒരു നടന്‍ ആരായിരുന്നെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇരുവരും.

‘ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ വേറൊരു മാത്യു ആയിരിക്കും ഉണ്ടാവുക. മമ്മൂട്ടിയല്ലായിരുന്നെങ്കില്‍ വേറെ ആര് എന്ന് റിലീസിന് ശേഷമാണ് ആലോചിച്ചത്.

ഇത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി പറഞ്ഞാല്‍ വിപ്ലവമായേനെ: നടന്റെ എഫ്.ബി. പോസ്റ്റിന് വിമര്‍ശനം

മറ്റൊന്നുമല്ല. മമ്മൂട്ടിയുടെ കഥാപാത്രം ചാച്ചനെ കെട്ടിപ്പിടിച്ച് കരയുന്ന ഒരു സീനുണ്ടല്ലോ. അത് വേറൊരു ആര്‍ടിസ്റ്റ് ആയിരുന്നെങ്കില്‍ എങ്ങനെയാവും ചെയ്യുക എന്ന് ആലോചിച്ചിരുന്നു.

എനിക്ക് അപ്പോള്‍ ആര്‍ടിസ്റ്റിന്റെ മുഖമൊന്നും മനസില്‍ വന്നില്ല. പക്ഷേ മമ്മൂക്കയല്ലെങ്കില്‍ ആരായിരിക്കുമെന്ന് ആലോചിച്ചു. പക്ഷേ ഉത്തരം കിട്ടില്ല. മമ്മൂക്കയെ മനസില്‍ കണ്ട് എഴുതിയ രംഗങ്ങളാണ് ആ സിനിമയില്‍ പലതും.

മമ്മൂക്കയുടെ കോണ്‍ട്രിബ്യൂഷന്‍ പേപ്പറില്‍ എഴുതിവെച്ചതിനേക്കാള്‍ എത്രയോ വലുതായിരുന്നു. മാത്യു എന്നായിരുന്നില്ല അന്ന് കഥാപാത്രത്തിന്റെ പേര്, മറ്റൊന്നായിരുന്നു.

മാറിടത്തില്‍ കയറിപ്പിടിച്ചപ്പോള്‍ അന്നെനിക്ക് പ്രതികരിക്കാനായില്ല; നടിമാര്‍ പലതും തുറന്നു പറയാത്തതിന് കാരണമുണ്ട്: പ്രശാന്ത് അലക്‌സാണ്ടര്‍

അഞ്ചടി-ആറടി പൊക്കമുള്ള ആള്‍ എന്നേ മനസില്‍ കണ്ടിരുന്നുള്ളൂ. മമ്മൂക്ക ചെയ്താല്‍ ഗംഭീരമായേനെ എന്ന് ആ സമയത്ത് തോന്നിയിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ മമ്മൂക്ക വരാനൊന്നും പോകുന്നില്ലെന്ന് മനസില്‍ ഉറപ്പിച്ചു. കൊവിഡിനിടെ ഒരു 28 ദിവസത്തേക്ക് ഷൂട്ട് ചെയ്യുന്ന ചെറിയ പടം മമ്മൂക്കയൊന്നും വരില്ല എന്ന് ഞങ്ങള്‍ തന്നെ വിശ്വസിച്ചു. പിന്നെ നടനെക്കാളുപരി ഒരു സംവിധായകനെ ആയിരുന്നു ഞങ്ങള്‍ ആദ്യം ആലോചിച്ചത്,’ ആദര്‍ശും പോള്‍സണും പറഞ്ഞു.

Content Highlight: Script Writers Adarsh and paulson about Kaathal Script and mammootty

Exit mobile version