ഭ്രമയുഗത്തിന് ശേഷം എന്നോട് കുറച്ച് ബഹുമാനമൊക്കെ കൂടിയിട്ടുണ്ട്; രോമാഞ്ചത്തിന് ശേഷമുള്ള പ്രതികരണം വേറൊരു രീതിയിലായിരുന്നു: അര്‍ജുന്‍ അശോകന്‍

/

ഭ്രമയുഗത്തിലെ തേവനിലൂടെ കരിയറിലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച നടനാണ് അര്‍ജുന്‍ അശോകന്‍. ഭ്രമയുഗത്തിന് ശേഷം ആളുകള്‍ക്ക് തന്നോടുള്ള സമീപനം തന്നെ മാറിയെന്നാണ് അര്‍ജുന്‍ പറയുന്നത്.

അതുവരെ തന്നെ പരിഗണിച്ച രീതിയിലല്ല പിന്നീട് തന്നോടുള്ള സമീപനമെന്നും ആളുകള്‍ക്ക് ഒരു ബഹുമാനമൊക്കെ വന്നതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു.

നമ്മള്‍ ചെയ്ത ഒരു കഥാപാത്രം ആളുകള്‍ സ്വീകരിക്കുകയും അവരുടെ മനസിലേക്ക് കയറിയെന്നതും സന്തോഷം തരുന്ന കാര്യമാണെന്നും അര്‍ജുന്‍ പറയുന്നു.

‘ ഭ്രമയുഗത്തിന് ശേഷം എന്നെ കാണുമ്പോള്‍ ആളുകള്‍ സന്തോഷം പ്രകടിപ്പിക്കാനൊക്കെ തുടങ്ങി. രോമാഞ്ചം റിലീസായ ശേഷം എന്നെ കാണുമ്പോള്‍ തലയാട്ടി എന്റെ പുറത്ത് വന്ന് അടിക്കുന്നതൊക്കെയായിരുന്നു രീതി.

കണ്ട ആണുങ്ങളെ പിഴപ്പിക്കാനല്ല ഞാന്‍ നിന്നെ വളര്‍ത്തിയത് എന്ന് പറഞ്ഞ് അമ്മ ചൂടായി: മാലാ പാര്‍വതി

ഭ്രമയുഗത്തിന് ശേഷം കുറച്ചുകൂടി ബഹുമാനമൊക്കെ ആള്‍ക്കാര്‍ക്ക് ചെറുതായിട്ട് തോന്നുന്നുണ്ട്. എനിക്ക് വട്ടായതാണോ നാട്ടുകാര്‍ക്ക് വട്ടായതാണോ എന്ന് ചിലപ്പോള്‍ തോന്നും.

പിന്നെ ഒരു സുഖമുണ്ട്. നമ്മള്‍ ഒരു റോള്‍ ചെയ്ത്, ആളുകള്‍ അത് സ്വീകരിച്ചു, അവരുടെ മനസില്‍ അത് കയറി എന്നറിയുമ്പോള്‍ സന്തോഷമുണ്ട്.

ഇപ്പോള്‍ ഭയങ്കര ടെന്‍ഷനുണ്ട്. ഭ്രമയുഗം കഴിഞ്ഞ ശേഷമുള്ള മേജര്‍ റിലീസ് ആനന്ദ് ശ്രീബാലയായിരുന്നു. അതിലെ ടൈറ്റില്‍ ക്യാരക്ടര്‍ ആയിരുന്നു. അത്രയും വലിയ പ്രൊഡക്ഷന്‍ കമ്പനിയും.

കേള്‍ക്കുമ്പോള്‍ തന്നെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന രീതിയിലുള്ള സ്‌ക്രിപ്റ്റുകള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കാറില്ല: അനശ്വര രാജന്‍

വൈഡ് കാസ്റ്റ് ആയിരുന്നു. മാളികപ്പുറത്തിന് ശേഷം അഭിലാഷേട്ടന്‍ എഴുതിയ സബ്ജക്ട് ആയിരുന്നു. അതൊക്കെ എന്റെയൊരു സ്വപ്‌നമായിരുന്നു. സിനിമകള്‍ നല്ല രീതിയില്‍ വന്നാല്‍ സന്തോഷം. അല്ലെങ്കില്‍ ഇനിയും ശ്രമിക്കും.

നല്ല പടങ്ങള്‍ നോക്കി ചെയ്യണമെന്ന് മാത്രമാണ് അച്ഛന്‍ എന്നോട് പറഞ്ഞിട്ടുള്ളത്. ഇഷ്ടം തോന്നുവ ചെയ്യുക എന്നതാണ്. രോമാഞ്ചം കണ്ടപ്പോള്‍ എന്റെ കരിയര്‍ ബെസ്റ്റാണെന്ന് പറഞ്ഞു. ഭ്രമയുഗം കണ്ടപ്പോഴും അതാണ് പറഞ്ഞത്,’ അര്‍ജുന്‍ പറയുന്നു.

Content Highlight: Arjun Ashokan about People response after Bramayugam

 

Exit mobile version