മഞ്ഞുമ്മല്‍ ബോയ്‌സില്‍ ശ്രീനാഥ് ഭാസി ചെയ്ത കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നെന്നും ആ സിനിമയ്ക്ക് ഒരു ബാധ്യതയാകരുതെന്ന് കരുതി പിന്മാറിയതാണെന്ന് നടന്‍ ആസിഫ് അലി അടുത്തിടെ പറഞ്ഞിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമല്ല വേറെയും സിനിമകളില്‍ നിന്ന് അത്തരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഇപ്പോള്‍ താരം.
ഇയ്യോബിന്റെ പുസ്തകത്തില്‍ ജയസൂര്യ ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നെന്നും ചാപ്പാകുരിശും അതുപോലെ വേണ്ടെന്ന് വെച്ച ഒരു ചിത്രമാണെന്നും ആസിഫ് അലി പറയുന്നു.
‘ ഇയ്യോബിന്റെ പുസ്തകത്തില്‍ ജയേട്ടന്‍ ചെയ്യേണ്ട ക്യാരക്ടര്‍ ഞാന്‍ ചെയ്യാനിരുന്നതായിരുന്നു. ആ സമയത്ത് അയാം ടോണി എന്ന സിനിമയുടെ ഡേറ്റുമായിട്ട് ഒരു ക്ലാഷ് വന്നു. രണ്ടു പേര്‍ക്കും ടെന്‍ഷന്‍ ആകേണ്ട എന്ന രീതിയിലാണ് അതില്‍ നിന്നും മാറിയത്.
അതുപോലെ മഞ്ഞുമ്മല്‍ബോയ്‌സിന്റെ തുടക്ക സമയത്തായിരുന്നു ഭാസി ചെയ്ത കഥാപാത്രത്തിന് വേണ്ടി എന്നെ സമീപിച്ചത്. സ്‌ക്രിപ്റ്റിന്റെ ആദ്യം മുതല്‍ ഞങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ആ സിനിമയ്ക്ക് ഞാന്‍ ഒരു ബാധ്യതയായി മാറും.
ആ ഗ്രൂപ്പില്‍ ചിലപ്പോള്‍ ഞാന്‍ ഫിറ്റാകാതെ വരുമെന്ന് നമുക്ക് എല്ലാവര്‍ക്കും ഒരുപോലെ തോന്നിയത് കൊണ്ടാണ് ഞാന്‍ മാറിയത്. കാര്യം ആ കുഴിയിലേക്ക് ഞാന്‍ വീണുകഴിഞ്ഞാല്‍ ചിലപ്പോള്‍ കേറിവരും.
പിന്നെ ഒരു ഇമോഷനും ഹെല്‍പ്ലെസ്ലലെസും ഫീല്‍ ചെയ്യുക എന്നതൊക്കെ ആ സിനിമയെ ബാധിക്കും എന്നതുകൊണ്ടാണ് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഒരു തീരുമാനമെടുത്തത്.
പിന്നെ ചാപ്പാക്കുരിശും ആദ്യം സംസാരിച്ചിരുന്നു. അതിലും ചില ഡേറ്റിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. ഇതിനൊക്കെ പകരം ചെയ്ത സിനിമകള്‍ ഏതൊക്കെയാണെന്ന് മാത്രം ചോദിക്കരുത് (ചിരി), ആസിഫ് പറയുന്നു.
ടൊവിനോ ഫാന്‍ ആയ അവന്‍ ആ സിനിമ കണ്ടതും ‘അമ്മാ ഇവന്‍ കൊള്ളത്തില്ല’ എന്ന് പറഞ്ഞ് കരച്ചിലായി: ഉര്‍വശി
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകള്‍ ഓരോന്നും ഓരോ ഴോണറിലുള്ള സിനിമകളാണ്. കിഷ്‌കിന്ധാകാണ്ഡം നല്ല സിനിമയായിരിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ തിയേറ്ററില്‍ അത് ഇത്രയും വിജയമാകുമെന്ന് കരുതിയിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഓടിയ സിനിമകള്‍എടുത്തു നോക്കൂ. പ്രേമലു, മഞ്ഞുമ്മല്‍, ആവേശം, ഭ്രമയുഗം നമുക്കങ്ങനെ ഒരു ഴോണര്‍ എന്ന് പറായനില്ല. എല്ലാ രീതിയിലുമുള്ള സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റഎടുത്തു. അതില്‍ റോംകോം ഉണ്ട്, ത്രില്ലര്‍ ഉണ്ട്, ഫാമിലി ഡ്രാമയുണ്ട്, ഫാന്റസിയുണ്ട്.
ഇത്തരത്തില്‍ എല്ലാ സിനിമകളും വെല്‍ക്കം ചെയ്യാന്‍ റെഡിയായിട്ടാണ് പ്രേക്ഷകര്‍ ഉള്ളത്. സിനിമയ്ക്ക് വര്‍ത്തായിട്ടുള്ള മേക്കിങ്ങും കഥയും ഉണ്ടാകണം. അതാണ് പ്രധാനം,’ ആസിഫ് പറയുന്നു.
Content Highlight: Asif Ali about His Missed Movies