മലയാള സിനിമയെ സംബന്ധിച്ച് 2024 സ്വപ്‌നതുല്യമായ ഒരു തുടക്കമായിരുന്നെന്ന് നടന്‍ ആസിഫ് അലി.
2024ന്റെ ആദ്യ മാസങ്ങളില്‍ തന്നെ വലിയ ഹിറ്റുകള്‍ ഉണ്ടായെന്നും ഈ സിനിമകള്‍ക്കു പിന്നാലെ 2024ലെ തന്റെ ആദ്യ സിനിമയായി തലവന്‍ റിലീസിനെത്തിയപ്പോള്‍ വലിയ ടെന്‍ഷനായിരുന്നെന്നും ആസിഫ് അലി പറയുന്നു.
മലയാളത്തിന്റെ വിജയട്രാക്കില്‍നിന്ന് മാറിപ്പോകുന്ന ഒരുസിനിമ ഒരിക്കലും തന്റേത് ആകരുതേ എന്നൊരു പേടി എപ്പോഴുമുണ്ടായിരുന്നെന്ന് ആസിഫ് പറയുന്നു.
എന്നാല്‍ ഏറെക്കാലമായി താന്‍ ആഗ്രഹിച്ച ഒരു തിയേറ്റര്‍ ഹിറ്റ് തലവന്‍ സമ്മാനിച്ചെന്നും ആ വിജയം തന്നെ സംബന്ധിച്ച് വളരെ സ്പെഷ്യലായിരുന്നെന്നും ആസിഫ് പറയുന്നു.
‘2024 മലയാള സിനിമയ്ക്ക് സ്വപ്നതുല്യമായ തുടക്കമായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം തുടങ്ങി വലിയ ഹിറ്റുകള്‍ ആദ്യമാസങ്ങളില്‍ത്തന്നെയുണ്ടായി.
ഈ സിനിമകള്‍ക്കു പിന്നാലെ 2024ലെ എന്റെ ആദ്യ സിനിമയായി തലവന്‍ റിലീസിനെത്തിയപ്പോള്‍ വലിയ ടെന്‍ഷനിലായിരുന്നു ഞാന്‍. മലയാളത്തിന്റെ വിജയട്രാക്കില്‍നിന്ന് മാറിപ്പോകുന്ന ഒരുസിനിമ ഒരിക്കലും എന്റേത് ആകരുതേ എന്നൊരു പേടി എപ്പോഴുമുണ്ടായിരുന്നു.
എന്നാല്‍ ഞാന്‍ ഏറെക്കാലമായി ആഗ്രഹിച്ച ഒരു തിയേറ്റര്‍ ഹിറ്റ് തലവന്‍ എനിക്ക് സമ്മാനിച്ചു. ആ വിജയം എന്നെ സംബന്ധിച്ച് വളരെ സ്പെഷ്യലായിരുന്നു.
പിന്നാലെ വന്ന ലെവല്‍ ക്രോസ് എന്ന സിനിമ മലയാളി കണ്ടുപരിചയിച്ച രീതിയിലുള്ള സിനിമയായിരുന്നില്ല. അതിനാല്‍ തിയേറ്ററില്‍ ശ്രദ്ധിക്കാതെ പോകുമോ എന്ന് പേടിച്ചെങ്കിലും നല്ല അഭിപ്രായം കിട്ടി.
ഒ.ടി.ടി. റിലീസ് ചെയ്തപ്പോള്‍ ദേശീയ തലത്തില്‍ത്തന്നെ ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചു. ഒരു നടനെന്ന നിലയില്‍ അത്തരം പരീക്ഷണങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഇനിയും ചെയ്യാമെന്നുമുള്ള വലിയ ധൈര്യം അതെനിക്കുതന്നു.
ഞാന്‍ വേണ്ടെന്ന് വെച്ച ആ സിനിമ സൂപ്പര്‍ഹിറ്റായി: അനശ്വര രാജന്‍
അഡിയോസ് അമിഗോ എന്ന സിനിമ തിയേറ്ററില്‍ വിജയമായില്ലെങ്കിലും ഒ.ടി.ടി.യില്‍ മികച്ച അഭിപ്രായം നേടി. അതിലെ എന്റെ അഭിനയത്തെക്കുറിച്ച് ഒരുപാടുപേര്‍ നല്ലരീതിയില്‍ സംസാരിച്ചു.
ഓണത്തിന് കിഷ്‌കിന്ധാകാണ്ഡം നല്‍കിയത് കരിയറിലെത്തന്നെ ഏറ്റവും വലിയ വിജയമാണ്. ആ വിജയംകൂടി ആയപ്പോള്‍ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷമായി 2024 മാറി,’ ആസിഫ് പറയുന്നു.
നല്ല സിനിമകള്‍ എല്ലാ പ്രേക്ഷകരും തിയേറ്ററില്‍വന്നുതന്നെ കണ്ട് ആസ്വദിക്കാന്‍ ശ്രമിക്കണമെന്നും കഴിഞ്ഞവര്‍ഷത്തിന്റെ വിജയത്തുടര്‍ച്ച ഈ വര്‍ഷവും ഉണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ആസിഫ് പറഞ്ഞു.
Content Highlight: Asif Ali about His Movies in 2024