സിനിമ ഇന്‍ഡസ്ട്രിയില്‍ വന്ന ശേഷം തന്റെ പേരില്‍ വന്ന ആദ്യ വിവാദത്തെ കുറിച്ചും ആളുകള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാതിരുന്ന തന്റെ സ്വഭാവത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ ആ ശീലം നല്ലതാണെന്നും ആ സ്‌പേസ് താന്‍ ഭയങ്കരമായി ആസ്വദിക്കുന്നുണ്ടെന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്.
‘ലാല്‍ സാര്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല എന്നതായിരുന്നു ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്ന ശേഷം എന്നെ കുറിച്ചുണ്ടായ ആദ്യ വിവാദം.
അതില്‍ എനിക്ക് എന്റെ ഒരുപാട് പഴയ സുഹൃത്തുക്കളെ തിരിച്ചു കിട്ടി.
മലയാള സിനിമയില്‍ ആകെയുള്ളത് 8 നൂറ് കോടി പടങ്ങള്‍, അതില്‍ അഞ്ചെണ്ണവും ഈ വര്‍ഷം: ടൊവിനോ
കാര്യം അവരൊന്നും വിളിച്ചിട്ട് ഞാന്‍ ഫോണ്‍ എടുക്കാതിരുന്നതിന്റെ ഒരു പിണക്കം അവര്‍ക്കുണ്ടായിരുന്നു.
അപ്പോഴാണ് ഈ വിവാദം വരുന്നത്. മോഹന്‍ലാല്‍ വിളിച്ചിട്ട് ആസിഫ് അലി ഫോണ്‍ എടുത്തില്ല എന്ന്.
അപ്പോള്‍ ഇവരൊക്കെ എന്നെ വിളിച്ചിട്ട് ഓ… നീ മോഹന്‍ലാല്‍ സാര്‍ വിളിച്ചിട്ട് പോലും ഫോണ്‍ എടുക്കുന്നില്ലല്ലേ.
അപ്പോള്‍ പിന്നെ ഞങ്ങളുടെ ഫോണ്‍ എടുക്കാത്തതില്‍ അത്ഭുതമില്ലല്ലോ എന്ന് ചോദിച്ചു.
ഇപ്പോഴും ഞാനിത് അഭിമാനത്തോടെയല്ല പറയുന്നത്. ലാല്‍ സാറിന്റെ ഫോണ്‍ ഞാന്‍ എടുക്കാത്തതല്ല. എനിക്ക് അറിയില്ലായിരുന്നു അത് അദ്ദേഹത്തിന്റെ കോളാണെന്ന്.
ഫോണെടുക്കാത്തതിന്റെ പേരില്‍ എല്ലാവരും എന്നെ കുറ്റം പറയും. പക്ഷേ എനിക്ക് അത് ഇഷ്ടമാണ്. അതിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങളൊക്കെയുണ്ടായിട്ടുണ്ട്.
പല സ്ഥലത്തും എത്താന്‍ പറ്റാത്തതും പല സിനിമകളില്‍ നിന്നും ഒഴിവായിപ്പോയതുമൊക്കെയായിട്ട്.
എന്റെ ആദ്യ വിവാദം തന്നെ ഇതായിരുന്നു. എങ്കിലും ഞാന്‍ എന്റെ ഈ സ്‌പേസ് ഭയങ്കരമായി ആസ്വദിക്കുന്നുണ്ട്.
അതെന്റെ നല്ലൊരു ശീലമാണ്. ഞാന്‍ എവിടെയാണോ ആ മൊമെന്റ് ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.
ഫോണില്‍ യൂ ട്യൂബും കാര്യങ്ങളുമൊക്കെ നോക്കുന്ന ആള്‍ തന്നെയാണ് ഞാന്‍. പക്ഷേ ഒരാള്‍ വിളിക്കുമ്പോള്‍ ആ സമയത്ത് ഞാന്‍ ഫ്രീ ആണെങ്കില്‍ മാത്രമേ ആ കോള്‍ എടുക്കുകയുള്ളൂ.
അതാണ് എന്റെ ബേസിക് റൂള്‍. എനിക്ക് ആവശ്യമുള്ളപ്പോള്‍ വിളിക്കാനുള്ളതാണ് എന്റെ ഫോണ്‍ എന്നതാണ് നിലപാട്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali About the first Controvery of Him