സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഇ.ഡി. ആമിര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇ.ഡി സിനിമ കണ്ട ശേഷം സംവിധായകന്‍ വിപിന്‍ ദാസ് പറഞ്ഞ കാര്യങ്ങളെ കുറിച്ചും ചിത്രത്തിന്റെ ട്രെയിലര്‍ പൃഥ്വിരാജിന് അയച്ചുകൊടുത്തതിനെ കുറിച്ചും അതിന് അദ്ദേഹം നല്‍കിയ മറുപടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആമിര്‍.
‘ വാഴയുടെ ലൊക്കേഷനില്‍ വെച്ച് വിപിന്‍ദാസിനോട് ഇ.ഡിയുടെ കഥ ഞാന്‍ പറഞ്ഞിരുന്നു. അടിപൊളി പരിപാടിയാണല്ലോ, എപ്പോഴാണ്, എങ്ങനെയാണെന്നൊക്കെ ചോദിച്ചിരുന്നു.
അങ്കിതാണ് ഇതിന്റെ മ്യൂസിക്ക് ചെയ്തിരിക്കുന്നത്. ജയഹേയും ഗുരുവായൂരമ്പല നടയിലും വാഴയുമൊക്കെ ചെയ്തതും അങ്കിതാണ്. അവര്‍ തമ്മില്‍ നല്ല അടുപ്പമാണ്. അങ്കിതും ഇ.ഡിയെ കുറിച്ച് വിപിന്‍ ദാസിനോട് പറഞ്ഞിരുന്നു.
വിപിന്‍ദാസ് അങ്ങനെ ആരുടെയെങ്കിലും സിനിമ പോയിക്കണ്ട് അഭിപ്രായം പറയുന്ന ആളൊന്നുമല്ല. ബന്ധങ്ങള്‍ കൊണ്ട് മാത്രം വരും. ‘ബ്രോ നാളെ വന്ന് ഒന്ന് ഈ സിനിമ ഒന്ന് കണ്ടിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ഒന്ന് പറഞ്ഞാല്‍ നമുക്ക് സെറ്റില്‍ ചെയ്യാലോ’ എന്ന് ഞാന്‍ പറഞ്ഞു.
കാരണം തിയേറ്റ്രിക്കലി ഇപ്പോള്‍ വിജയിച്ചു നില്‍ക്കുന്ന ആളാണ് വിപിന്‍ദാസ്. മാത്രമല്ല ആ ഏരിയയില്‍ വലിയ ജഡ്ജ്‌മെന്റ് കൂടി ഉള്ള ആളാണ്. അങ്ങനെ വിപിന്‍ ദാസ് വന്ന് കണ്ടു.
‘എനിക്ക് എവിടെയെങ്കിലും ലാഗ് അടിക്കുകയാണെങ്കില്‍ ഞാന്‍ മൊബൈല്‍ എടുക്കും. ഞാന്‍ മൊബൈലിന്റെ ഒരു അസുഖമുള്ള മനുഷ്യനാണെ’ന്ന് സിനിമ തുടങ്ങുന്നതിന് മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.
അങ്ങനെ പുള്ളി സിനിമ കണ്ടു. ശേഷം പുള്ളി പറഞ്ഞ പോസിറ്റീവ് ഇപ്പോള്‍ പറയാന്‍ എനിക്ക് ധൈര്യമില്ല. പക്ഷേ ഈ സിനിമ മൂപ്പര്‍ക്ക് അത്രയും വര്‍ക്കായി എന്നുള്ളതാണ്.
അങ്ങനെ പുള്ളി പൃഥ്വിരാജിന് മെസ്സേജ് അയച്ചു. വേറെ കുറേ ആള്‍ക്കാരോട് പറയുകയുമൊക്കെ ചോയ്തു. വിപിന്‍ദാസ് ഈ സിനിമയ്ക്ക് ഉണ്ടാക്കിയ ഒരു വലിപ്പം മാര്‍ക്കറ്റിങ് ഏരിയയില്‍ ഗുണം ചെയ്തിട്ടുണ്ട്.
എമ്പുരാന്റെ കുറേ സീനുകള്‍ കണ്ടു, വേറെ പരിപാടിയാണ്; മുഖ്യമന്ത്രി ജതിന്‍ രാംദാസിനെ കുറിച്ച് ടൊവിനോ
പൃഥ്വിരാജിന്റെ നമ്പര്‍ എന്റെ കയ്യിലുണ്ടായിരുന്നു. സിനിമയുടെ ട്രെയിലര്‍ അയച്ചുകൊടുത്തിട്ട് രാജുവേട്ടാ ഇതെന്റെ രണ്ടാമത്തെ സിനിമയാണെന്ന് പറഞ്ഞപ്പോള്‍ പുള്ളി ആ സെക്കന്റില്‍ തന്നെ എനിക്ക് റിപ്ലേ തന്നു.
കാരണം പൃഥ്വി ഈ സിനിമ കണ്ടിട്ടില്ല. പക്ഷേ കണ്ട ഒരാള്‍ സിനിമയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നതിന്റെ ബാക്കിയായിട്ടാണ് ആ റിപ്ലേ കിട്ടിയത്.
വിപിന്‍ ദാസ് എന്നോട് പറയുന്നത് നമ്മള്‍ ഈ കാലഘട്ടത്തില്‍ പറയേണ്ട സബ്ജക്ട് ആണ് ഇതെന്നാണ്. നീ എന്റെ അടുത്ത് ഇത് പ്രൊഡ്യൂസ് ചെയ്യാന്‍ വന്നില്ലല്ലോ എന്ന പരാതി കൂടി വിപിന്‍ ദാസ് പറഞ്ഞു.
നമ്മള്‍ ആഗ്രഹിക്കുന്ന പോലത്തെ സിനിമകള്‍ എടുക്കുന്ന ഒരു മനുഷ്യന്‍ നമ്മളോട് ഇങ്ങനെ പറയുമ്പോഴുള്ള ഒരു സന്തോഷമുണ്ടല്ലോ,’ ആമിര്‍ പള്ളിക്കല്‍ പറയുന്നു.
Content Highlight: Director Aamir Pallikkal about ED Movie and Vipin Das