തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം കരിയറില്‍ നല്ല സ്‌ക്രിപ്റ്റുകള്‍ മാത്രം തെരഞ്ഞെടുത്ത് തന്നിലെ നടനെ തേച്ചുമിനുക്കുകയാണ് ആസിഫ്. തലവന്‍, ലെവല്‍ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധ കാണ്ഡം എന്നീ സിനിമകളെല്ലാം ആസിഫിലെ നടനെ അടയാളപ്പെടുത്തുന്ന പെര്‍ഫോമന്‍സായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പെര്‍ഫോമര്‍ എന്ന് പലരും വിശേഷിപ്പിക്കുകയാണ് ആസിഫ് അലിയെ. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കിഷ്‌കിന്ധ കാണ്ഡവും ഹിറ്റിലേക്ക് കുതിക്കുകയാണ്.
Also Read: എന്റെ ആ സിനിമ കണ്ടിട്ടുണ്ടെന്ന് വിജയ് സാര്‍ പറഞ്ഞപ്പോള്‍ അത്ഭുതമായി: മാത്യു തോമസ്
നവാഗതനായ നഹാസ് നാസര്‍ സംവിധനം ചെയ്ത് ഈ വര്‍ഷം റിലീസ് ചെയ്ത അഡിയോസ് അമിഗോയിലും ആസിഫിന്റെ പ്രകടനം മികച്ചതായിരുന്നു. സദാസമയം മദ്യപിച്ച് നടക്കുന്ന, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറുന്ന പ്രിന്‍സ് എന്ന കഥാപാത്രം ആസിഫിന്റെ കൈയില്‍ ഭദ്രമായിരുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പിലാണ് ആസിഫ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. പ്രിന്‍സ് എന്ന കഥാപാത്രത്തിനായി താന്‍ എടുത്ത തയാറെടുപ്പകളെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ്.
ആ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോള്‍ വളരെ എക്‌സൈറ്റ്‌മെന്റും അതിനോടൊപ്പം ടെന്‍ഷനും ഉണ്ടായിരുന്നെന്ന് ആസിഫ് പറഞ്ഞു. മുഴുനീള മദ്യപാനിയെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ ഓരോ സ്‌റ്റേജും വളരെ ഡീറ്റെയില്‍ഡായി അവതരിപ്പിക്കേണ്ടതായി വരുമെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഇത് താന്‍ തന്നെയാണോ ചെയ്തതെന്ന് തോന്നിയെന്നും ഇത്തരം ക്യാരക്ടര്‍ ഒരു ആക്ടര്‍ക്ക് കിട്ടാന്‍ പാടാണെന്ന് ജിസ് ജോയ് തന്നോട് പറഞ്ഞെന്നും ആസിഫ് പറഞ്ഞു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ആസിഫ്.
Also Read: എ.ആര്‍.എമ്മിലെ എന്റെ ക്യാരക്ടറിനായി റഫറന്‍സ് എടുത്തത് ആ നടിയുടെ സിനിമകളാണ്: കൃതി ഷെട്ടി
‘ഈ സിനിമയുടെ സ്‌ക്രിപ്റ്റ് എന്റെയടുത്തേക്ക് വന്നപ്പോള്‍ ഒരേസമയം എക്‌സൈറ്റ്‌മെന്റും അതിനൊപ്പം ടെന്‍ഷനും ഉണ്ടായിരുന്നു. കാരണം, ഒരു മുഴുനീള മദ്യപാനിയുടെ ഓരോ സ്‌റ്റേജും നമ്മള്‍ ഡീറ്റെയില്‍ഡായി പ്രസന്റ് ചെയ്യണം. അയാള്‍ മദ്യപിക്കാതെ ഇരിക്കുമ്പോഴുള്ള പെരുമാറ്റം, മദ്യപിച്ച് തുടങ്ങുമ്പോഴുള്ള പെരുമാറ്റം, അടിച്ച് ടോപ്പിലെത്തുമ്പോഴുള്ള പെരുമാറ്റം ഇതെല്ലാം ഓവറാക്കാതെ ചെയ്യണം.
ഇത് ചെയ്യാന്‍ എന്റെ മുന്നില്‍ റഫറന്‍സൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പലരും അവരുടെ ജീവിതത്തില്‍ കണ്ടിട്ടുള്ള ആരെയങ്കിലും പോലെ തോന്നണമെന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നു. സിനിമ റിലീസായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഇത് ഞാന്‍ തന്നെ ചെയ്തതാണോ എന്ന് തോന്നിപ്പോയി. അതുപോലെ തന്നെ ഈ സിനിമ കണ്ടിട്ട് ജിസ് ജോയ് പറഞ്ഞത് ‘ഇങ്ങനത്തെ ക്യാരക്ടര്‍ ഒരു ആക്ടര്‍ക്ക് കിട്ടാന്‍ പാടാണ്’ എന്നാണ്. പലരും അതിനെ പ്രശംസിച്ചപ്പോള്‍ സന്തോഷം തോന്നി,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali about the preparations for his character in Adios Amigo movie