‘മെസിയോ റൊണാള്‍ഡോയോ?…’ അത് മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് തുല്യം: ആസിഫ് അലി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഇപ്പോള്‍ ഫുട്ബോളില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കളിക്കാരന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍. ഓണ്‍ലൂക്കേഴ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ എംബാപ്പെയുടെ പേരാണ് ആസിഫ് പറഞ്ഞത്.

റൊണാള്‍ഡോയാണോ മെസിയാണോ ഇഷ്ടമുള്ള കളിക്കാരനെന്ന് ചോദിക്കുന്നത് മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ഇഷ്ടമെന്ന നടനെന്ന് ചോദിക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഉടമയായതിനെ കുറിച്ചും നടന്‍ സംസാരിച്ചു.

‘ഫുട്‌ബോളിനെ കുറിച്ചുള്ള എന്റെ താത്പര്യത്തെ കുറിച്ച് ചോദിച്ചാല്‍, ഞാന്‍ ഒരു വലിയ ഫുട്ബോള്‍ ഭ്രാന്തനൊന്നുമല്ല എന്നതാണ് എന്റെ മറുപടി. ക്രിക്കറ്റായിരുന്നു എനിക്ക് എപ്പോഴും ഇഷ്ടം. എന്നാല്‍ അവസരം കിട്ടിയപ്പോള്‍ ഒരു ഫുട്‌ബോള്‍ ടീമിന്റെ (കണ്ണൂര്‍ എഫ്.സി.) ഭാഗമായി.

Also Read: ഇന്ത്യ മുഴുവന്‍ ഷൂട്ട് ചെയ്ത ചിത്രം; ഞാന്‍ അദ്ദേഹത്തിന്റെ സിനിമയുടെ ആരാധകന്‍: മോഹന്‍ലാല്‍

നമ്മള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. എന്നിട്ടും ഇന്ത്യയില്‍ നിന്ന് നമുക്കൊരു ഫുട്ബോള്‍ ടീമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഫുട്‌ബോളിനെ ഒരു പ്രൊഫഷനാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

അതിനൊക്കെയുള്ള ഒരു തുടക്കം എന്ന രീതിയിലാണ് കണ്ണൂര്‍ എഫ്.സിയുടെ ഭാഗമാകുന്നത്. ബംഗാളും ഗോവയും പോലെയോ അതിനേക്കാള്‍ മുകളിലോ ഫുട്ബോള്‍ ഫാന്‍സുള്ള സ്ഥലമാണ് നമ്മുടെ കേരളം. ഇവിടുന്ന് ഒരു ഫുട്ബോള്‍ ടീമുണ്ടാകണം. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു ടീമിന്റെ ഒപ്പം ചേര്‍ന്നത്.

Also Read: കമല്‍ സാര്‍ ചെയ്ത ആ കഥാപാത്രം എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്: വിക്രം

അത് വലിയ ഒരു തുടക്കമായാണ് കാണുന്നത്. പിന്നെ ഫുട്ബോളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്ലെയര്‍ ആരാണെന്ന് ചോദിച്ചാല്‍ മറുപടിയുണ്ട്. ഇപ്പോള്‍ ഹീറോയിക്ക് ആയിട്ടുള്ള ഒരു അപ്രോച്ചായിട്ട് എനിക്ക് ഫീല്‍ ചെയ്തിട്ടുള്ളത് എംബാപ്പെയാണ്.

കാരണം ടൂര്‍ണമെന്റ് മൊത്തം കഴിഞ്ഞിട്ട് ഫൈനലില്‍ പോയ ഒരു ടീമിന്റെ പ്ലെയറിന്റെയൊപ്പം നിന്ന് ഇമോഷന്‍ തോന്നിയത് അദ്ദേഹത്തിനോടാണ്. ഇനി റൊണാള്‍ഡോയാണോ മെസിയാണോ ഇഷ്ടമുള്ള പ്ലെയര്‍ എന്ന് ചോദിച്ചാല്‍, അത് മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ ഇഷ്ടമെന്ന് ചോദിക്കുന്നത് പോലെയാകും,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Answers The Question Whether He Likes Lionel Messi Or Cristiano Ronaldo

 

Exit mobile version