ആ തെറ്റിദ്ധാരണയുടെ പേരില്‍ ചിലര്‍ എന്റെയും അപ്പുവിന്റെയും കാസ്റ്റിങ് വേണ്ടെന്ന് വെച്ചു: ആസിഫ് അലി

ആസിഫ് അലിയുടേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫിനെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ആസിഫിന് പുറമെ ജഗദീഷ്, വിജയരാഘവന്‍ എന്നിവര്‍ ഒന്നിക്കുന്ന ഈ ചിത്രത്തിലെ നായിക അപര്‍ണ ബാലമുരളിയാണ്.

അപര്‍ണ – ആസിഫ് കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ജിസ് ജോയ് എഴുതി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് തൃശ്ശിവപേരൂര്‍ ക്ലിപ്തം, ബി – ടെക് എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു.

Also Read: എന്റെ കരിയർ തുടങ്ങുന്നത് മമ്മൂക്കയുടെ ആ തമിഴ് ചിത്രത്തിലൂടെയാണ്: മധുബാല

ഇപ്പോള്‍ അപര്‍ണയും താനും ഒന്നിച്ചുള്ള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. സ്‌കൈലാര്‍ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. തങ്ങള്‍ ഒരുമിച്ച് വരേണ്ട ഒരുപാട് സിനിമകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ റിപ്പീറ്റഡ് കാസ്റ്റിങ്ങാകുമെന്ന് പറഞ്ഞ് പലരും അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

‘അപ്പുവും ഞാനും കൂടെ ഇതുവരെ മൂന്ന് സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ലിപ്തം, ബി.ടെക് എന്നിവയാണ് ആ സിനിമകള്‍. ഞങ്ങള്‍ ഈ മൂന്ന് സിനിമകള്‍ മാത്രമാണ് ഒരുമിച്ച് ചെയ്തിട്ടുള്ളത്.

Also Read: കഥാപാത്രത്തിന്റെ വസ്ത്രം ധരിച്ച് കഴിഞ്ഞാൽ അദ്ദേഹം വേറൊരാളായി മാറും: മോഹൻലാൽ

പക്ഷെ എന്തുകൊണ്ടോ ആളുകള്‍ക്ക് ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്ന ഒരു തോന്നലുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പല സിനിമകളും വരുമ്പോള്‍ റിപ്പീറ്റഡ് കാസ്റ്റിങ്ങായി പോകുമെന്ന് പറഞ്ഞിട്ട് ചിലര്‍ ഞങ്ങളുടെ കാസ്റ്റിങ് വരുമ്പോള്‍ മാറ്റി ചിന്തിച്ചിട്ടുണ്ട്.

അപ്പുവിന്റെ കൂടെയുള്ള സബ്‌ജെക്ടുകള്‍ വരുമ്പോള്‍ ഈ കാസ്റ്റിങ് വേണ്ട ഷഫിള് ചെയ്യാമെന്ന് പറഞ്ഞ് ചില സിനിമകളില്‍ നിന്ന് എന്നെ മാറ്റിയിട്ടുണ്ട്. ചില സബ്‌ജെക്ടില്‍ നിന്ന് അപ്പുവിനെ മാറ്റിയിട്ടുണ്ട്. സത്യത്തില്‍ ഞങ്ങള്‍ ഒരുമിച്ച് വരേണ്ട ഒരുപാട് സിനിമകള്‍ ഉണ്ടായിരുന്നു,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About His Movies With Aparna Balamurali

 

Exit mobile version