ഹേമ കമ്മിറ്റിക്ക് പിന്നാലെ രോഹിണി കമ്മിറ്റി; തമിഴ് സിനിമയില്‍ സമിതി രൂപീകരിച്ച് നടികര്‍ സംഘം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ് സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ആക്രമവും ചൂഷണവും സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനായി സമിതി രൂപീകരിച്ചു. താര സംഘടനയായ നടികര്‍ സംഘമാണ് ഇങ്ങനെയൊരു സമിതി രൂപീകരിച്ചത്.

ഈ സമിതിയുടെ അധ്യക്ഷയായി നടികര്‍ സംഘം തെരഞ്ഞെടുത്തത് നടി രോഹിണിയെയാണ്. 2019 മുതല്‍ക്ക് തന്നെ നടികര്‍ സംഘത്തില്‍ ആഭ്യന്തര സമിതി നിലവില്‍ വന്നിരുന്നു. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലായിരുന്നു.

Also Read: ആ തെറ്റിദ്ധാരണയുടെ പേരില്‍ ചിലര്‍ എന്റെയും അപ്പുവിന്റെയും കാസ്റ്റിങ് വേണ്ടെന്ന് വെച്ചു: ആസിഫ് അലി

കഴിഞ്ഞ ആഴ്ചയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് ആഭ്യന്തര സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. അതിക്രമം നേരിട്ട ആളുകള്‍ക്ക് പരാതി നല്‍കാനായി പ്രത്യേക സംവിധാനം ഈ സമിതി ഒരുക്കിയിട്ടുണ്ട്.

സ്ത്രീകള്‍ പരാതികളുമായി മുന്നോട്ട് വരണമെന്ന് അധ്യക്ഷ രോഹിണി ആവശ്യപ്പെട്ടു. അതേസമയം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരാതികള്‍ പറയുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്നും രോഹിണി പറഞ്ഞു.

Also Read: എന്റെ കരിയർ തുടങ്ങുന്നത് മമ്മൂക്കയുടെ ആ തമിഴ് ചിത്രത്തിലൂടെയാണ്: മധുബാല

സമിതിയില്‍ ഏതുതരത്തിലുള്ള ആക്രമവുമായി ബന്ധപ്പെട്ട പരാതികളും നല്‍കാന്‍ സാധിക്കും. പരാതികാര്‍ക്ക് നടികര്‍ സംഘം നിയമ സഹായം നല്‍കുമെന്ന് അറിയിച്ചു. അതേസമയം പരാതിയില്‍ പറഞ്ഞ ആരോപണം തെളിഞ്ഞാല്‍ കുറ്റവാളികള്‍ക്ക് സിനിമയില്‍ നിന്ന് അഞ്ചുവര്‍ഷം വിലക്ക് നേരിടേണ്ടി വരുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

Content Highlight: Nadikar Sangam Form Rohini Committee In Tamil Cinema

Exit mobile version