മോഹന്‍ലാലിനും മുകളിലെത്തേണ്ട നടനായിരുന്നു, പക്ഷേ അബദ്ധം പറ്റി; മമ്മൂട്ടിയും ആ നടനെ പറ്റി എന്നോട് പറഞ്ഞിരുന്നു: ബൈജു അമ്പലക്കര

മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയിലെത്തിയ കാലത്ത് തന്നെ അവരെപ്പോലെയോ അവര്‍ക്ക് മേലെയോ കഴിവുള്ള വേറെയും താരങ്ങള്‍ മലയാളത്തിലുണ്ടായിരുന്നു. പക്ഷേ മികച്ച അവസരങ്ങളും ഭാഗ്യനിര്‍ഭാഗ്യങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ചിലര്‍ മുകളിലേക്ക് കയറുകയും ചിലര്‍ താഴേക്ക് വീഴുകയും ചെയ്തു. ശങ്കര്‍, റഹ്‌മാന്‍ സായ്കുമാര്‍ തുടങ്ങി പല താരങ്ങളും മികച്ച സിനിമകള്‍ തേടിയെത്താത്തില്ലെന്ന കാരണം കൊണ്ടുമാത്രം സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിക്കാന്‍ പറ്റാതെ പോയവരാണ്.

അത്തരത്തില്‍ കഥാപാത്രങ്ങളെ വേണ്ടവിധത്തില്‍ തെരഞ്ഞെടുത്ത് അഭിനയിക്കാത്തതുകാരണം തിരിച്ചടി നേരിട്ട ഒരു നടനെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ബൈജു അമ്പലക്കര.

സായ് കുമാര്‍ ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കഥാപാത്രങ്ങള്‍ നോക്കാതെ അഭിനയിച്ചതാണ് അദ്ദേഹത്തിന് പറ്റിയ അബദ്ധമെന്നാണ് ബൈജു അമ്പലക്കര പറയുന്നത്. വാരിവലിച്ച് കുറേ സിനിമകളില്‍ അഭിനയിച്ചത് കാരണമാണ് സായ് കുമാര്‍ പരാജയപ്പെട്ടതെന്നും അത് കണ്‍ട്രോള്‍ ചെയ്യാന്‍ ആളില്ലാതെയായി പോയെന്നും അദ്ദേഹം പറയുന്നു.

Also Read: വെറും വടക്കൻ പാട്ടല്ല, ഇത് കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോയാണെന്ന് അന്ന് പ്രിയൻ, അത് കൊള്ളാമെന്ന് ഞാനും: സിബി മലയിൽ

മോഹന്‍ലാലിനും മുകളിലെത്തേണ്ട നടനായിരുന്നു സായ് കുമാറെന്നും മമ്മൂട്ടി വരെ സായ് കുമാറിന്റെ കഴിവിനെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബൈജു അമ്പലക്കര പറഞ്ഞു.

ഇടക്കാലത്ത് അദ്ദേഹത്തിന് പറ്റിയ അബദ്ധം, സ്വന്തം ശരീരം നോക്കിയില്ലെന്നതാണ്. പിന്നെ പടങ്ങളില്‍ കഥാപാത്രങ്ങള്‍ നോക്കാതെ അഭിനയിക്കുകയും ചെയ്തു. ശരിക്കും മോഹന്‍ലാല്‍ സാറിനും മുകളില്‍ എത്തേണ്ട നടനായിരുന്നു സായ് കുമാര്‍.

സായിക്ക് വെറുതെയൊന്ന് ഡയലോഗ് വായിച്ചു കേള്‍പ്പിച്ചു കൊടുത്താല്‍ മതി. അദ്ദേഹം പെര്‍ഫോം ചെയ്യുന്നത് കണ്ടാല്‍ നമ്മള്‍ തന്നെ അത്ഭുതപ്പെട്ടു പോകും. അത്രയും റേഞ്ചുള്ള നടനാണ്.

Also Read: ഞാന്‍ അദ്ദേഹത്തെ ലാല്‍സാര്‍ എന്നോ ലാലേട്ടന്‍ എന്നോ ഇതുവരെ വിളിച്ചിട്ടില്ല: വിന്ദുജ മേനോന്‍

മമ്മൂക്ക എന്നോട് സായിയെ പറ്റി പറഞ്ഞിട്ടുണ്ട്, അവന്‍ വളരെ റേഞ്ചുള്ള നടനാണെന്ന്. സായി തന്റെ ശരീരമൊക്കെ നോക്കി നല്ല ഡയറക്ടര്‍മാരുടെ സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കില്‍ സൂപ്പര്‍സ്റ്റാറായേനേ. അതില്‍ സംശയമില്ല.

വാരിവലിച്ച് കുറെ സിനിമയില്‍ അഭിനയിച്ചത് കൊണ്ടാണ് പരാജയം പറ്റിയത്. അത് കണ്‍ട്രോള്‍ ചെയ്യാന്‍ ആളില്ലാതെയായി പോയി.

നോക്കിയും കണ്ടും അഭിനയിക്കേണ്ട ഇന്‍ഡസ്ട്രിയാണ് സിനിമ. സായി കഥാപാത്രങ്ങള്‍ ശ്രദ്ധിക്കാത്തത് കാരണം നായകപരിവേഷം മാറി വില്ലന്‍പരിവേഷമായി. ശരീരം ശ്രദ്ധിക്കാതെയായി,’ ബൈജു അമ്പലക്കര പറഞ്ഞു.

Content Highlight: Baiju Ambalakkara about Mohanlal Mommootty and a Superstar

 

 

 

 

 

Exit mobile version