മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും എന്നാല്‍ അവര്‍ തമ്മില്‍ നിലനിര്‍ത്തിപ്പോരുന്ന ബന്ധം താഴേത്തട്ടിലേക്കെത്തുമ്പോള്‍ ഇല്ലാതാകുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് ഷിബു ബേബി ജോണ്‍.
ഒരു നടന്റെ ഒരു സിനിമ ഇറങ്ങുമ്പോള്‍ അടുത്ത നടന്റെ ഫാന്‍സ് എന്ന് പറയുന്നവര്‍ ആ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന പ്രവണതയുണ്ടെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും അത് ഒരിക്കലും ശരിയല്ലെന്നുമാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. മോഹന്‍ലാലോ മമ്മൂട്ടിയോ അവരുടെ സ്വകാര്യ സംഭാഷണത്തിലോ പൊതുവേദിയിലുള്ള സംഭാഷണത്തിലോ പരസ്പരം കുറ്റപ്പെടുത്തിയോ വിമര്‍ശിച്ചോ സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മലൈക്കോട്ടൈ വാലിബന്‍ സിനിമയ്‌ക്കെതിരെ നടന്ന ഡീഗ്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതുപോലെ മമ്മൂക്കയും പരസ്യമായിട്ട് ലാലിന് അനുകൂലമായിട്ടല്ലേ ഇതുവരെ സംസാരിച്ചിട്ടുള്ളൂ. അവര്‍ തമ്മില്‍ സൗഹൃദം ഉണ്ട്. നിര്‍ഭാഗ്യവശാല്‍ അതിനപ്പുറത്തേക്കുള്ള താഴെ തട്ടില്‍, അതിനെ വ്യത്യസ്തമായിട്ടുള്ള സാഹചര്യമാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഇവരുടെ പേരില്‍ താഴെയുള്ളവര്‍ എന്തിന് വഴക്കിടുന്നു എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. ഞങ്ങളെ സംബന്ധിച്ച് മലൈക്കോട്ടൈ വാലിബന് ഒരുപാട് അഭിനന്ദങ്ങള്‍ ഉണ്ടായി, ഞങ്ങള്‍ അതില്‍ സംതൃപ്തരാണ്.
Also Read: ഞാന്‍ അദ്ദേഹത്തെ ലാല്‍സാര്‍ എന്നോ ലാലേട്ടന്‍ എന്നോ ഇതുവരെ വിളിച്ചിട്ടില്ല: വിന്ദുജ മേനോന്‍
പക്ഷേ എന്തിനുവേണ്ടി ഇങ്ങനെ ഒരു സിനിമയെ ഡിഗ്രേഡ് ചെയ്യുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മോഹന്‍ലാലിന്റെ ഒരു പടം ഇറങ്ങുമ്പോള്‍ മമ്മൂട്ടി ഫാന്‍സ് ഡിഗ്രേഡ് ചെയ്യുന്നു. മമ്മൂക്കയുടെ ഒരു പടം ഇറങ്ങുമ്പോള്‍ ലാല്‍ ഫാന്‍സും ഡീഗ്രേഡ് ചെയ്യുന്നു എന്നൊക്കെ കേള്‍ക്കുന്നുണ്ട്. എന്തിനുവേണ്ടിയാണ് ഇത്,’ അദ്ദേഹം ചോദിച്ചു.
Content Highlight: Producer Shibu Baby John About Mohanlal mammootty Relationship and Fans Issues