പൊന്മാനില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ചത് അതു മാത്രമാണ്: ലിജോമോള്‍ ജോസ്

/

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്.

ലിജോ മോള്‍ ജോസാണ് ചിത്രത്തിലെ നായിക.സ്‌റ്റെഫി ഗ്രാഫ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ബേസില്‍, സജിന്‍ ഗോപു, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

പൊന്മാനിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ലിജോ മോള്‍. പൊന്മാന്‍ എന്ന സിനിമയിലെ എക്‌സൈറ്റിങ് ഫാക്ടര്‍ ആ കഥ തന്നെയാണെന്ന് ലിജോമോള്‍ പറയുന്നു.

ആവേശത്തിലെ അമ്പാനെപ്പോലെയല്ല പൊന്മാനിലെ മരിയാനോ റോബര്‍ട്ടോ, സീനാണ്: സജിന്‍ ഗോപു

‘സ്റ്റെഫിഗ്രാഫ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. രണ്ട് ഷേഡുകളുള്ള കഥാപാത്രമാണ്. സ്റ്റെഫി ഒരു സാഹചര്യത്തില്‍ തിരഞ്ഞെടുക്കുന്നതാണ് അവളുടെ ശരി.

പിന്നീട് അത് തെറ്റാണെന്ന് തിരിച്ചറിയുമ്പോള്‍ അവള്‍ അത് മാറ്റാന്‍ തയ്യാറാകുന്നു. എന്നെ ഏറ്റവും എക്‌സൈറ്റ് ചെയ്യിച്ചത് ഇതിന്റെ കഥ തന്നെയാണ്.

സിനിമ അത് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചെയ്‌തേ മതിയാകൂ; പണിയിലെ അഭിനയത്തെ കുറിച്ച് മെര്‍ലെറ്റ്

ജ്യോതിഷേട്ടന്‍ ആണ് കഥ നരേറ്റ് ചെയ്യുന്നത്. അതിന് ശേഷമാണ് ഞാന്‍ നാലഞ്ച് ചെറുപ്പക്കാര്‍ വായിക്കുന്നത്. ഭയങ്കര രസം തോന്നി. ഒരുപാട് സ്ത്രീകള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന സിനിമയാണ്.

പൊന്നാണ് നമ്മള്‍ മെയിന്‍ ആയി പറഞ്ഞിരിക്കുന്ന വിഷയം. പൊന്നിനെ ബേസ് ചെയ്തിട്ടാണ് എന്നതുകൊണ്ട് എല്ലാ സ്ത്രീകളേയും പോലെ സ്‌റ്റെഫിയെ എനിക്ക് എളുപ്പത്തില്‍ കണക്ടായി. അവളുടെ തീരുമാനം മനസിലാക്കാന്‍ പറ്റി,’ ലിജോമോള്‍ പറയുന്നു.

Content Highlight: lijomol Jose about Pnman Movie Character

Exit mobile version