ഉദയനാണ് താരം എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച സരോജ് കുമാര്‍ എന്ന കഥാപാത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലെ ഡയലോഗ് അനുകരിച്ചുകൊണ്ടുള്ള നടന്‍ ചന്തു സലിം കുമാറിന്റെ ഒരു പ്രതികരണം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
‘പൈങ്കിളി’ എന്ന ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ചന്തുവിന്റെ പ്രതികരണം. ബുദ്ധിയുള്ള ഫിലിം മേക്കേഴ്‌സാണ് താരങ്ങളെ ഉണ്ടാക്കുന്നതെന്ന ഡയലോഗ് അനുകരിച്ചുകൊണ്ടായിരുന്നു ചന്തു മറുപടി പറഞ്ഞത്.
‘ഈ സിനിമ ചന്തുവിന്റെ തിരിച്ചു വരവാണോ എന്ന ചോദ്യത്തിന് ‘ എന്റെ വരവും പോക്കുമൊന്നുമല്ലല്ലോ. എന്റെ ആദ്യത്തെ വരവ് തന്നെ അച്ഛന്റെ മേല്‍വിലാസത്തിലായിരുന്നു.
താരങ്ങള്‍ ഉണ്ടാകുന്നത് ഇതുപോലുള്ള അഭിനേതാക്കള്‍ ഇതുപോലെ പെര്‍ഫോം ചെയ്തു വരുമ്പോഴാണ്. ബുദ്ധിയുള്ള ഫിലിം മേക്കേഴ്‌സാണ് താരങ്ങളെ ഉണ്ടാക്കുന്നത്. ഞാനല്ല താരം, സജിന്‍ ഗോപുവാണ് താരം’ എന്നായിരുന്നു ചന്തുവിന്റെ മറുപടി.
ഒപ്പം ആ വീഡിയോ ക്ലിപ്പ് കണ്ട് ഉദയനാണ് താരം സിനിമയുടെ പ്രൊഡ്യൂസര്‍ തന്നെ ഫോണ്‍ വിളിച്ചതിനെ കുറിച്ചും ചന്തു പറയുന്നുണ്ട്.
‘ ആ ഡയലോഗ് എവിടെയെങ്കിലും പറയാന്‍ ഒരു സ്‌പേസ് നോക്കി നില്‍ക്കുകയായിരുന്നു. നമുക്കും ഒരു ഡയലോഗ് എവിടെയെങ്കിലുമൊക്കെ പറയണമെന്ന് ആഗ്രഹമുണ്ടാകുമല്ലോ.
അതുപോലെ ഈ ഡയലോഗ് എവിടെയെങ്കിലും പറയണമെന്നുണ്ടായിരുന്നു എനിക്ക്. സരോജ് കുമാറിന്റെ വലിയ ഫാനാണ് ഞാന്‍. ആ ക്യാരക്ടറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
ആ സിനിമയില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്, വലിയൊരു എഫേര്‍ട്ട് തന്നെ എടുത്തിട്ടുണ്ട്: കുഞ്ചാക്കോ ബോബന്‍
ആ സിനിമ തലേദിവസം ഇരുന്ന് കണ്ട് ഡയലോഗ് കാണാപാഠം പഠിച്ചതാണ്. മാസത്തിലൊരിക്കല്‍ ഉദയനാണ് താരമൊക്കെ കാണുന്ന ആളാണ് ഞാന്‍. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആക്ടറാണ് ശ്രീനിയങ്കിളൊക്കെ. അച്ഛന്റെ ഫേവറൈറ്റ് ആക്ടര്‍ ശ്രീനിയങ്കിളാണ്.
ഞാന്‍ ആ പറഞ്ഞത് എനിക്ക് തന്ന ഒരുപാട് ആള്‍ക്കാര്‍ അയച്ചു തന്നിരുന്നു. അച്ഛനും ആ വീഡിയോ കണ്ടു. ഉദയനാണ് താരത്തിന്റെ നിര്‍മാതാവ് എന്നെ വിളിച്ചിരുന്നു. ആദ്യം ഞാന്‍ ഞെട്ടിപ്പോയി.
ഹലോ ചന്തു, ഉദയനാണ് താരത്തിന്റെ പ്രൊഡ്യൂസറാണ്, നമുക്കൊരു കോപ്പി റൈറ്റ് ഇഷ്യു വന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞു.
ദൈവമേ പണി പാളിയോ എന്ന് മനസില്‍ ആലോചിച്ചു. സോറി ഞാന്‍ അറിയാതെ പറഞ്ഞതാണ് എന്ന് പറഞ്ഞതും, തമാശ പറഞ്ഞതാണ് ചന്തു പേടിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു,’ ചന്തു സലിം കുമാര്‍ പറയുന്നു.
Content Highlight: Chandu Salim Kumar about Udayananu thaaram movie dialogue