15ാമത്തെ വയസില്‍ മൈസൂരിലേക്ക് അച്ചന്‍പട്ടത്തിനായി പോയതിനെ കുറിച്ചും മാസങ്ങള്‍ക്കു ശേഷം പരിപാടി നടക്കില്ലെന്ന് കണ്ട് തിരിച്ചുവന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ.
ഫ്രീഡമായിരുന്നു വിഷയമെന്നും 9 മാസം എങ്ങനെയോ കഷ്ടപ്പെട്ട് പിടിച്ചു നിന്നെന്നും പെപ്പെ പറയുന്നു.
‘പള്ളീലച്ചന്‍ ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ പോയി. ഏകദേശം ഒരു ഒമ്പത് മാസത്തിനടുത്ത് അവിടെ നിന്നിട്ടുണ്ട്. അപ്പോഴാണ് ഫ്രീഡം എന്ന സംഭവം കുറച്ച് പ്രശ്‌നമായി ഫീല്‍ ചെയ്തു തുടങ്ങിയത്.
അവിടുത്തെ റൂള്‍ എല്ലാം അനുസരിച്ച് നിന്നാല്‍ മാത്രമേ നമുക്കൊരു വൈദികന്‍ ആകാന്‍ പറ്റുള്ളൂ. അങ്ങനെ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ എന്റെ മനസ് മാറി. എനിക്ക് ഫ്രീഡം വേണമെന്ന ഒരു ചിന്ത. ആ സമയത്തെ ആലോചന അങ്ങനെ ആയിരുന്നു.
അങ്ങനെ നിര്‍ത്തിപ്പോന്നു. ഞാന്‍ വീട്ടില്‍ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പറ്റില്ലെന്നൊന്നും പറഞ്ഞിരുന്നില്ല. കാരണം എന്റെ അമ്മയുടെ അനുജന്‍ വൈദികനാണ്. അമ്മയുടെ അനുജത്തിമാര്‍ രണ്ട് പേര്‍ സിസ്റ്റേഴാണ്.
അതൊരു വേറെ ലൈഫാണ്. കൃത്യം രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കണം. മൈസൂരാണ്. അവിടുത്തെ തണുപ്പൊക്കെ അറിയാമല്ലോ. എല്ലാ ദിവസവും നമുക്ക് ഒരേ പോലെയിരിക്കും. കാരണം എല്ലാ ദിവസവും ഒരേ ടൈമില്‍ വളരെ കൃത്യനിഷ്ഠയോടെ ഓരോ കാര്യങ്ങള്‍ ചെയ്യുകയാണ്.
രാത്രി 8.30 ന് ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ പഠിക്കാനുള്ള സമയമാണ്. 10. 30 ആയാല്‍ ലൈഫ് ഓഫ് ചെയ്യും. ഉറങ്ങിക്കോളണം. നമ്മള്‍ പഠിക്കുന്നുണ്ടോ ഇല്ലയോ എന്നതൊന്നും അവര്‍ക്ക് മാറ്റര്‍ അല്ല.
പരീക്ഷയാണ് കുറച്ച് കൂടി സമയം വേണം എന്നൊന്നും പറഞ്ഞാല്‍ സമ്മതിക്കില്ല. കൃത്യം സമയമായാല്‍ അവര്‍ ക്ലോസ് ചെയ്യും. ഭയങ്കര ഡിസിപ്ലിന്‍ ആണ്.
അങ്ങനെ ഒടുവില്‍ ഞാന്‍ അവിടുത്തെ സെമിനാരിയില്‍ നിന്ന് അമ്മയെ ഫോണില്‍ വിളിച്ചു. എന്നെ കൊണ്ട് പറ്റണില്ല അമ്മാ എന്ന് പറഞ്ഞു. എന്താ പ്രശ്‌നം എന്ന് ചോദിച്ചു. ഫ്രീഡം കിട്ടുന്നില്ല അമ്മാ എന്ന് പറഞ്ഞു.
കോമഡി അതല്ല. ഞാന്‍ അമ്മയോട് പറയുന്ന കാര്യം അവിടുത്തെ ഫാദര്‍ അറിഞ്ഞു. ഇതേ ഫോണിന്റെ കണക്ഷന്‍ അപ്പുറത്ത് ഫാദറിന്റെ റൂമിലുമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞത് അത്രയും പുള്ളിയും കേട്ടു.
പുള്ളിക്ക് എന്റെ അവസ്ഥ മനസിലായെന്ന് തോന്നുന്നു. അങ്ങനെ അവിടെ നിന്ന് ഇറങ്ങി,’ പെപ്പെ പറഞ്ഞു.
Content Highlight: Antony Varghese Peppe about his child hood