‘വെളുപ്പിന് രണ്ട് മണിക്കാണ് അവന്റെ ഒരു സുഖവിവരം തിരക്കല്‍’; അച്ഛന്റെ മരണ വാര്‍ത്ത കണ്ട് വീട്ടിലേക്ക് വിളിച്ച അനുഭവം പറഞ്ഞ് ചന്തു സലിംകുമാര്‍

സ്വന്തം മരണവാര്‍ത്ത ഒന്നിലേറെ തവണ വായിക്കേണ്ടി വന്ന ഒരു വ്യക്തിയാണ് നടന്‍ സലിം കുമാര്‍. രോഗബാധിതനായിരിക്കെ നിരവധി തവണ സോഷ്യല്‍ മീഡിയയും ചാനലുകളുമൊക്കെ സലിം കുമാറിന്റെ മരണ വാര്‍ത്ത എഴുതി.

ഓരോ തവണയും ഈ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് പറയുകയാണ് സലിം കുമാര്‍. ഒരു തവണ യഥാര്‍ത്ഥത്തില്‍ താന്‍ ഭയന്നുപോയ സമയത്തെ കുറിച്ച് മകന്‍ ചന്തു സലിം കുമാറും പറഞ്ഞു.

‘ സോഷ്യല്‍ മീഡിയ എന്നെ എത്ര പ്രാവശ്യം കൊന്നിരിക്കുന്നു. എനിക്കതില്‍ പരിഭവമൊന്നുമില്ല. എന്നായാലും നമ്മള്‍ മരിക്കേണ്ടവരാണ്. നമ്മുടെ അനുവാദം ചോദിച്ചിട്ടല്ല നമ്മളെ ഈ ഭൂമിയില്‍ കൊണ്ടുവന്നത്.

നമ്മളെ കൊണ്ടുപോകുമ്പോഴും അനുവാദം ചോദിക്കുന്നുണ്ടാവില്ല. പക്ഷേ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ കുടുംബം അനുഭവിക്കുന്ന വേദന വളരെ വലുതാണ്,’ എന്നായിരുന്നു സലിം കുമാര്‍ പറഞ്ഞത്.

ചന്തു ജോസഫ് ഹംസ എന്നായിരുന്നു ഞാന്‍ ഇവനിട്ട പേര്, പിന്നീട് ചന്തു എന്ന് മാത്രം ആക്കിയതിന് കാരണമുണ്ട്: സലിം കുമാര്‍

പിന്നീട് സംസാരിച്ചത് മകന്‍ ചന്തുവാണ്. ‘ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ പൊതുവെ കാര്യമാക്കാറില്ല. പക്ഷേ ഒരിക്കല്‍ ശരിക്കും പേടിച്ചുപോയി. പൂത്തോട്ട എസ്.എന്‍ കോളേജില്‍ പഠിക്കുന്ന സമയം. ഹോസ്റ്റലിലാണ്.

പാതിരാത്രി കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളൊക്കെ മെസ്സേജും ലിങ്കും അയക്കുന്നു. അച്ഛന്റെ ചരമവാര്‍ത്തകളാണ്. എന്തുചെയ്യണം എന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്നെ ആശ്വസിപ്പിച്ചുകൊണ്ടും ചില മെസ്സേജുകള്‍ വന്നു.

വീട്ടില്‍ നിന്ന് ആരും വിളിച്ചിട്ടുമില്ല. പിന്നെ രണ്ടും കല്‍പ്പിച്ച് ആരോമലിനെ വിളിച്ചുണര്‍ത്തി. നേരെ കാര്യം ചോദിക്കേണ്ട എന്ന് തോന്നി. ‘ഡാ എന്തുണ്ട് വിശേഷം’ എന്ന് ചോദിച്ചു. അവന്‍ നല്ല ഉറക്കത്തിലായിരുന്നു.

മോഹന്‍ലാലിന് അന്ന് 5000 രൂപ പോലും പ്രതിഫലം ലഭിച്ചിരുന്നില്ല; ‘എത്രയാ നിങ്ങളുടെ റേറ്റ്’ എന്ന ശശിയേട്ടന്റെ ചോദ്യത്തിന് ലാലിന്റെ മറുപടി ഇതായിരുന്നു: സീമ

പോയി കിടന്നുറങ്ങടാ വെളുപ്പിന് രണ്ട് മണിക്കാണോ സുഖവിവരം തിരക്കുന്നത് എന്നായി അവന്‍. പിന്നെയുള്ള സംഭാഷണത്തിലൂടെ നൈസായി അച്ഛന് കുഴപ്പമൊന്നുമില്ല എന്ന് മനസിലാക്കി. അങ്ങനെ എത്ര അനുഭവങ്ങള്‍.

അച്ഛനെ ഞങ്ങള്‍ക്ക് ഒരിക്കലും മിസ് ചെയ്തിട്ടില്ല. കാരണം നൂറ് കിലോമീറ്റര്‍ ചുറ്റളവിലാണ് ഷൂട്ടിങ്ങെങ്കില്‍ അച്ഛന്‍ രാത്രി വീട്ടില്‍ വരും,’ ചന്തു പറഞ്ഞു.

രാത്രി എത്ര താമസിച്ചുവന്നാലും ഇവന്‍മാര്‍ ഉറങ്ങാതിരിക്കും. സമ്മാനപൊതിക്കൊന്നുമല്ല. അച്ഛനെ കാണാന്‍ വേണ്ടിമാത്രം. അത് അറിയാവുന്നതുകൊണ്ട് കൂടിയായിരുന്നു എത്ര വൈകിയാണെങ്കിലും ഞാന്‍ വീട്ടില്‍ എത്തിയിരുന്നത്,’ സലിം കുമാര്‍ പറഞ്ഞു.

Content Highlight: Actor Chandu Salim Kumar about Salim Kumar Death News

Exit mobile version