രണ്ടാഴ്ച വെറുതെ വീട്ടിലിരുന്നാല്‍ ഭ്രാന്ത് പിടിക്കും, സിനിമയില്ലാതെ എനിക്ക് ജീവിക്കാനാകില്ല: വിജയരാഘവന്‍

പ്രായം 70 പിന്നിടുമ്പോഴും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങൡലൂടെ പ്രേക്ഷകരെ വീണ്ടും വീണ്ടും അതിശയിപ്പിക്കുകയാണ് നടന്‍ വിജയരാഘവന്‍. കരിയറിലെ ഒരു ഘട്ടത്തിന് ശേഷം വളരെ സെലക്ടീവായി കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് തന്നിലെ നടനെ സ്വയം തേച്ചുമിനുക്കുകയാണ് അദ്ദേഹം.

അഭിനയമല്ലാതെ മറ്റൊരു മേഖലയെ കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് വിജയരാഘവന്‍ പറയുന്നു. അഭിനയം എന്ന് പറയുന്നത് ഒരുതരം ലഹരിയാണെന്നും അഭിനയിക്കാതിരിക്കാന്‍ തനിക്ക് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘ അഭിനയം, അതൊരു തരം ലഹരിയാണ്. എനിക്ക് അഭിനയിക്കാതിരിക്കാന്‍ പറ്റില്ല. രണ്ടാഴ്ച വെറുതെ വീട്ടിലിരുന്നാല്‍ ചിലപ്പോള്‍ ഭ്രാന്തുപിടിക്കും. സിനിമയില്ലെങ്കില്‍ മറ്റേതെങ്കിലും പണി ചെയ്ത് ജീവിക്കുമെന്ന് ചില അഭിനേതാക്കളൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.

മോഹന്‍ലാല്‍ അഭിനയിച്ച ആ രണ്ട് സിനിമകളും എനിക്ക് സംവിധാനം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു: പ്രിയദര്‍ശന്‍

എന്നാല്‍ എനിക്ക് സിനിമയില്ലാതെ ജീവിക്കാനാകില്ല. എപ്പോഴും സിനിമ വേണം. സിനിമയില്ലെങ്കില്‍ നാടകത്തില്‍ അഭിനയിക്കും. അതുമില്ലെങ്കില്‍ തെരുക്കൂത്തെങ്കിലും കളിക്കും.

പണ്ടുള്ളവര്‍ പറയുന്നതുപോലെ ആടിയ കാലും പാടിയ വായും ഒരിക്കലുമടങ്ങില്ല. അഭിനയം എന്റെ ജീവിതത്തിന്റെ ഭാഗമല്ല, അതുതന്നെയാണ് എന്റെ ജീവിതം’, വിജയരാഘവന്‍ പറയുന്നു.

സ്‌ക്രീനിന് പുറത്തെ ജീവിതം എങ്ങനെയാണെന്ന ചോദ്യത്തിന് ക്യാമറയ്ക്ക് മുന്നില്‍ മാത്രം നടിക്കുന്ന ഒരാളാണ് താനെന്നും അതിനുപുറത്ത് സാധാരണക്കാരനായ മനുഷ്യനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മോഹന്‍ലാലിന് അന്ന് 5000 രൂപ പോലും പ്രതിഫലം ലഭിച്ചിരുന്നില്ല; ‘എത്രയാ നിങ്ങളുടെ റേറ്റ്’ എന്ന ശശിയേട്ടന്റെ ചോദ്യത്തിന് ലാലിന്റെ മറുപടി ഇതായിരുന്നു: സീമ

എല്ലാവരോടും സംസാരിച്ച് എപ്പോഴും സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്ടം. അതിനാല്‍ ഒരിക്കല്‍ പോലും താരഭാരമോ സെലിബ്രറ്റി സ്റ്റാറ്റസോ എന്നെ ആകര്‍ഷിട്ടില്ല. അത്തരം തലക്കനം ഒരിക്കലും വരരുതേ എന്ന് പ്രാര്‍ത്ഥിച്ചാണ് രാവിലെ എഴുന്നേല്‍ക്കുന്നതും രാത്രി ഉറങ്ങുന്നതും,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: cinema is my life says actor vijayaraghavan

Exit mobile version