റീലിസിന് മുന്‍പേ അമ്പരപ്പിച്ച് ദേവര; കോടികള്‍ വാരി പ്രീസെയില്‍; ഓപ്പണിക് 100 കോടി കടക്കുമോ?

ഇന്ത്യന്‍ സിനിമയില്‍ വലിയ ആരാധകവൃന്ദമുള്ള നടനാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ഒടുവിലായി പുറത്തിറങ്ങിയ ആര്‍.ആര്‍.ആര്‍ തിയറ്ററുകളില്‍ തീര്‍ത്ത കോളിളക്കം ചെറുതല്ല.

ജൂനിയര്‍ എന്‍.ടി.ആറിന്റെ റിലീസിനൊരുങ്ങുന്ന ‘ദേവര’ക്കായ് വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 5 വര്‍ഷത്തിന് ശേഷം താരം സോളോ ഹീറോയായി എത്തുന്ന സിനിമയാണ് ദേവര.

ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുമ്പോള്‍ 100 കോടി ഓപ്പണിംഗില്‍ നേടിയാല്‍ അതിശയോക്തിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

അവര്‍ എന്ന് എന്നെ ആ രീതിയില്‍ അംഗീകരിക്കുന്നോ അതുവരെ കാത്തിരിക്കാന്‍ തയ്യാറാണ്: അനിഘ

ഇന്ത്യയിലെ പ്രീ സെയിലില്‍ ദേവരയുടെ കളക്ഷനില്‍ ലഭിക്കുന്ന സ്വീകാര്യതയും തെളിയിക്കുന്നത് അതാണ്. ഇന്ത്യയില്‍ നിന്ന് ദേവര 32 കോടി രൂപ അഡ്വാന്‍സായി നേടിയെന്നാണ് റിപ്പോര്‍ട്ട്.

നടന്‍ ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. ജൂനിയര്‍ എന്‍.ടി.ആറിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. അതുകൊണ്ട് തന്നെ ദേവരയ്ക്ക് കേരളത്തിലും മികച്ച ഒരു തുടക്കം ലഭിക്കുമെന്നാണ് കരുതുന്നത്.

കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബര്‍ 27 മുതലാണ് തിയറ്ററുകളിലെത്തുന്നത്. പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങുന്ന ചിത്രം യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാണ്‍ റാമാണ്.

കല്യാണത്തിന് മുന്‍പ് ശരിയാകാത്തതൊന്നും കല്യാണം കഴിച്ചതുകൊണ്ടും ശരിയാകില്ല: പൃഥ്വിരാജ്

‘ജനത ഗാരേജ്’ന് ശേഷം കൊരട്ടല ശിവയും എന്‍.ടി.ആറും ഒരിക്കല്‍ കൂടി ഒരുമിക്കുന്ന ചിത്രമാണ് ‘ദേവര’. ബോളീവുഡ് താരങ്ങളായ സൈഫ് അലി ഖാന്‍ വില്ലനായും ജാന്‍വി കപൂര്‍ നായികയായും എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ജാന്‍വി കപൂറിന്റെ ആദ്യ തെലുങ്കു ചിത്രമാണിത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായ് പ്രീ-റിലീസ് ഇവന്റ് നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നെങ്കിലും ആരാധകരുടെ തിക്കും തിരക്കും കാരണം ഇവന്റ് മാറ്റിവെച്ചു. ആയിരക്കണക്കിന് ആരാധകരാണ് എന്‍.ടി.ആര്‍നെ കാണാനാവാതെ മടങ്ങിപ്പോയത്.

Content Highlight: Devara Pre Sale Collection

 

 

 

 

Exit mobile version