കല്യാണത്തിന് മുന്‍പ് ശരിയാകാത്തതൊന്നും കല്യാണം കഴിച്ചതുകൊണ്ടും ശരിയാകില്ല: പൃഥ്വിരാജ്

കല്യാണം കഴിഞ്ഞാല്‍ എല്ലാം ശരിയാവും, അവനെ നന്നാക്കാന്‍ വേണ്ടി ഒരു കല്യാണം കഴിപ്പിക്കാം പോലുള്ള അഡൈ്വസുകള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്.

പല സിനിമകളിലും ഇത്തരം ഡയലോഗുകള്‍ വളരെ സീരിയസായി അവതരിപ്പിച്ചിട്ടുമുണ്ട്. ജയ ജയ ഹേ, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ ചിത്രങ്ങളിലെ ചില സീക്വന്‍സുകളില്‍ ട്രോള്‍ രൂപേണയും ഈ ഡയലോഗുകള്‍ കടന്നുവരുന്നുണ്ട്.

വിവാഹം കഴിഞ്ഞ ശേഷം ഒരാളുടെ സ്വഭാവത്തില്‍ അങ്ങനെ ഒരു മാറ്റം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍ പൃഥ്വിരാജ്.

കല്യാണത്തിന് മുന്‍പ് ശരിയാകാത്തതൊന്നും കല്യാണം കാരണം ശരിയാകാന്‍ പോകുന്നില്ലെന്നും അതുകൊണ്ട് അത് പ്രതീക്ഷിച്ച് ആരും കല്യാണം കഴിക്കരുതെന്നുമാണ് പൃഥ്വി പറയുന്നത്.

അവര്‍ എന്ന് എന്നെ ആ രീതിയില്‍ അംഗീകരിക്കുന്നോ അതുവരെ കാത്തിരിക്കാന്‍ തയ്യാറാണ്: അനിഘ

‘കല്യാണത്തിന് മുന്‍പ് ശരിയാകാത്തതൊന്നും കല്യാണം കാരണം ശരിയാകാന്‍ പോകുന്നില്ലെന്നും അതുകൊണ്ട് അത് പ്രതീക്ഷിച്ച് ആരും കല്യാണം കഴിക്കരുത്.

അതായത് നമ്മുടെ പേഴ്‌സണാലിറ്റിയൊന്നും കല്യാണം കഴിച്ചതുകൊണ്ടൊന്നും മാറില്ല. പിന്നെ നമ്മള്‍ നമ്മുടെ ജീവിതം മറ്റൊരാള്‍ക്ക് കൂടി വേണ്ടി അക്കോമഡേറ്റ് ചെയ്യുകയാണ്. ആ മാറ്റങ്ങള്‍ ജീവിതത്തിലും ആ ജീവിതം പ്രതിഫലിക്കുന്ന നമ്മളിലും ഉണ്ടാകും എന്നേയുള്ളൂ.

ആ സമയത്ത് സിനിമയില്‍ നിന്ന് വിട്ടുനിന്നാലോ എന്ന് ആലോചിച്ചിരുന്നു: നമിത പ്രമോദ്

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കല്യാണം കഴിച്ചത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു. ഞങ്ങള്‍ക്ക് ഒരു മകളുണ്ട്. ആ ലക്ഷ്വറി അനുഭവിക്കുന്ന ആളാണ് ഞാന്‍.

അതല്ലാതെ കല്യാണത്തിന് മുന്‍പ് ഒരു ദിവസം ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടിയതോടെ കംപ്ലീറ്റ് കാര്യങ്ങള്‍ മാറുകയൊന്നുമില്ല. എന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor Prithviraj about marriage and some concepts

Exit mobile version