ലൂസിഫറിനേക്കാളും തനിക്ക് ചലഞ്ചിങ് ആയ മൂവി ബ്രോ ഡാഡിയായിരുന്നെന്ന് സംവിധായകന്‍ പൃഥ്വിരാജ്. അതിനൊരു കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു.
സംവിധായകന്‍ എന്ന നിലയില്‍ ഭയങ്കര സ്ട്രിക്ട് ആയ ഒരാളാണ് താനെന്നും തന്റെ ഷോട്ട് ഡിവിഷനുള്ളില്‍ ആക്ടേഴ്‌സ് പെര്‍ഫോം ചെയ്യണമെന്ന് നിര്‍ബന്ധമുള്ള ആളാണ് താനെന്നും എന്നാല്‍ ബ്രോ ഡാഡിയില്‍ അതിന് സാധിച്ചില്ലെന്നും പൃഥ്വി പറയുന്നു.
‘ബ്രോ ഡാഡിയും ലൂസിഫറുമൊക്കെ ഇഷ്ടപ്പെടാത്ത ആളുകളുണ്ട്. അതിനെ ഞാന്‍ പൂര്‍ണമായും റെസ്‌പെക്ട് ചെയ്യുന്നു. നിങ്ങള്‍ക്ക് ഞാന്‍ ചെയ്യുന്ന എല്ലാ സിനിമകളും ഇഷ്ടപ്പെടണമെന്ന ഒരു വാശിയും എനിക്കില്ല.
ബ്രോ ഡാഡിയുടെ സ്‌ക്രിപ്റ്റ് എന്റെ കയ്യിലേക്ക് വരികയാണ്. അത് ഞാന്‍ ഡയറക്ട് ചെയ്യാനോ ഒന്നുമല്ല വരുന്നന്നത്. ഇങ്ങനെയൊരു സ്‌ക്രിപ്റ്റുണ്ട് അത് വാങ്ങിക്കുന്നോ എന്ന് അവര്‍ ചോദിച്ചു.
അങ്ങനെ അത് വാങ്ങി. ആ സമയത്താണ് ലോക്ഡൗണ്‍ വരുന്നത്. സിനിമകളൊന്നും നടക്കുന്നില്ല. ആ സമയത്താണ് ഇത് ഞാന്‍ ചെയ്താലോ എന്ന് ആലോചിക്കുന്നത്.
ആ ഴോണറില്‍ ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ബ്രോ ഡാഡി ഞാന്‍ ചെയ്തില്ലെങ്കില്‍ എനിക്കറിയാം ഞാന്‍ ഇനി അടുത്തത് ചെയ്യാന്‍ പോകുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണെന്ന്.
അത് കഴിഞ്ഞ് ഞാന്‍ ചെയ്യുന്ന സിനിമ ഏതാണെന്നും എനിക്കറിയാം. മിക്കവാറും എന്റെ ഫില്‍മോഗ്രഫിയില്‍ ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല എന്ന തോന്നല്‍ എനിക്ക് വന്നു.
ഇപ്പോള്‍ എനിക്ക് ഇത് അറ്റംപ്റ്റ് ചെയ്യാന്‍ ചാന്‍സുണ്ട്. ഇത് ഞാന്‍ വേണ്ടെന്ന് വെച്ചാല്‍ എന്റെ ഡയറക്ടോറിയല്‍ ഫില്‍മോഗ്രഫിയില്‍ ചെറിയ ഒരു തമാശപ്പടം ഉണ്ടാകില്ല എന്ന് തോന്നി. അങ്ങനെയാണ് ചെയ്യുന്നത്.
എന്റെ ഷോട്ട് ഡിവിഷനുള്ളില്‍ ആക്ടേഴ്‌സ് പെര്‍ഫോം ചെയ്യുക എന്നത് പോലെയൊക്കെ. ദിലീഷൊക്കെ നേരെ ഓപ്പോസിറ്റാണ്. എനിക്ക് ആ കോണ്‍ഫിഡന്‍സ് ഇല്ല. ഓക്കെ അവര്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ട് നോക്കാം എന്നുള്ള കോണ്‍ഫിഡന്‍സ് ഇല്ല.
എന്നാല്‍ ബ്രോ ഡാഡിയില്‍ എനിക്കത് പറ്റിയിട്ടില്ല. കാരണം ആ സിനിമയുടെ വിഷയവും സ്വഭാവവും അങ്ങനെ ആയതുകൊണ്ട് എന്റെ ഷോട്ട് ഇങ്ങനെയാണ് അതിനുള്ളില്‍ നിങ്ങള്‍ അഭിനയിക്കണം എന്ന് പറയാന്‍ പറ്റിയിട്ടില്ല.
ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്നെ ബ്രേക്ക് ചെയ്ത സിനിമയാണ് ബ്രോ ഡാഡി. ഞാന്‍ അത് പൂര്‍ണമായി എന്‍ജോയ് ചെയ്തിട്ടുണ്ട്. എന്നോട് ഇന്ന് ഏത് സിനിമയായിരുന്നു ചാലഞ്ച് എന്ന് ചോദിച്ചാല്‍ ബ്രോ ഡാഡി എന്നായിരിക്കും എന്റെ മറുപടി.
ലൂസിഫര്‍ ഈസ് വാട്ട് ഐ നോ, ബ്രോ ഡാഡി ഈസ വാട്ട് ഐ ഡിസ്‌കവേര്‍ഡ്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj about Lucifer and Bro Daddy