നിവിൻ പോളി, നസ്രിയ നസിം, ബോബി സിംഹ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു നേരം. അൽഫോൺസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയുടെ പേരെഴുതിയ ടവ്വൽ എല്ലാവർക്കും കൊടുത്തു, അതോടെ ആളില്ലാതിരുന്ന പടം സൂപ്പർ ഹിറ്റ്: സിബി മലയിൽ
ചിത്രത്തിൽ റേ ബാൻ എന്ന കഥാപാത്രമായി എത്തിയത് മനോജ്. കെ. ജയൻ ആയിരുന്നു. രണ്ട് മൂന്ന് സീനിൽ മാത്രമേ ഉള്ളുവെങ്കിലും മുമ്പൊന്നും കാണാത്ത മനോജ്. കെ. ജയനെയായിരുന്നു പ്രേക്ഷകർ നേരത്തിൽ കണ്ടത്.
തനിക്ക് മൈലേജ് തന്ന മറ്റൊരു കഥാപാത്രമാണ് നേരത്തിലേതെന്നും ബിഗ് ബി എന്ന ചിത്രത്തിലെ ഗെറ്റപ്പിലൊക്കെയാണ് താൻ നേരത്തിൽ അഭിനയിക്കാൻ പോവുന്നതെന്നും മനോജ്. കെ. ജയൻ പറയുന്നു. എന്നാൽ മേക്കപ്പ് ചെയ്യാനിരുന്നപ്പോൾ മീശ വടിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും അൽഫോൺസ് പുത്രനും അതാണ് വേണ്ടിയിരുന്നതെന്നും മനോജ്.കെ.ജയൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതീവ ഗ്ലാമറസായി മലയാളത്തിന്റെ മാളവിക മോഹനന്‍; യുദ്രയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്
‘എനിക്ക് മറ്റൊരു മൈലേജ് തന്ന കഥാപാത്രമാണ് നേരത്തിലെ കഥാപാത്രം. സംഭവം രണ്ടോ മൂന്നോ സീൻ മാത്രമേയുള്ളൂ. പക്ഷെ ആ കഥാപാത്രം നല്ല രസമുണ്ടായിരുന്നു. ഞാൻ അന്ന് മീശയൊക്കെ വെച്ച് ബിഗ് ബി സിനിമയിലെ ഗെറ്റപ്പിലാണ് അഭിനയിക്കാൻ ചെന്നത്.
ചെന്ന് മേക്കപ്പ് ചെയ്യാൻ ഇരുന്നപ്പോഴേക്കും ആ സ്പോട്ടിൽ എനിക്ക് മറ്റൊരു കാര്യം തോന്നി. മേക്കപ്പ് ചെയ്ത്, വിഗ് ഒക്കെ വെച്ച് കഴിഞ്ഞു. പക്ഷെ എനിക്ക് തോന്നി. ഇയാളൊരു ഫൂളാണ്. എനിക്കൊരു ഫൂൾ ലുക്ക് വരണമെങ്കിൽ മീശ വടിച്ചാൽ നന്നാവുമെന്ന് തോന്നി.
അങ്ങനെ ഞാൻ തന്നെ തീരുമാനിക്കുകയാണ് മീശ വടിക്കാൻ. സംവിധായകൻ പോലും തീരുമാനിച്ചില്ല. ഞാൻ ഒറ്റയ്ക്ക് എടുത്ത തീരുമാനമാണ്. അങ്ങനെ ഞാൻ മീശ വടിച്ചു. ഷോട്ട് ആയപ്പോൾ ഞാൻ അൽഫോൺസിനെ വിളിക്കാൻ പറഞ്ഞു. അൽഫോൺസ് വന്ന് എന്നെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.
ചേട്ടാ, മീശയെടുത്തോ. ചേട്ടനോട് എങ്ങനെ മീശ വടിക്കാൻ പറയുമെന്ന ഞാൻ പറയാൻ മടിച്ചിരിക്കുകയായിരുന്നുവെന്ന് അൽഫോൺസ് പറഞ്ഞു. ഞാൻ, എനിക്ക് തോന്നി മീശ വാടിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. എന്നോട് അൽഫോൺസ് പറഞ്ഞു, ഇതാണ് സെറ്റ് എന്ന്. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യുന്നത്,’മനോജ്.കെ.ജയൻ പറയുന്നു.
Content Highlight: Manoj.k.jayan Talk About His Character In Neram Movie