തന്റെ സിനിമകളില്‍ അച്ഛന് ഏറ്റവും പ്രിയപ്പെട്ട ചിത്രം ഏതെന്ന് പറയുകയാണ് നടന്‍ വിനീത് ശ്രീനിവാസന്‍. പൊതുവെ തങ്ങളുടെ സിനിമകളെ പറ്റിയൊന്നും അച്ഛന്‍ അഭിപ്രായങ്ങള്‍ പറയാറില്ലെന്നും വിനീത് പറഞ്ഞു.
എങ്കിലും അച്ഛന് ഏറെ ഇഷ്ടപ്പെട്ട ചിത്രമായി പറഞ്ഞത് മനോഹരത്തെ കുറിച്ചായിരുന്നെന്ന് വിനീത് പറയുന്നു.
ആ സിനിമയുടെ സ്‌ക്രിപ്റ്റും ഡയറക്ഷനുമൊക്കെ അച്ഛന് ഒരുപാട് ഇഷ്ടമായെന്നും അല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ വലിയൊരു വിജയചിത്രമാക്കി മനോഹരത്തെ മാറ്റാമായിരുന്നെന്ന് അച്ഛന്‍ പറഞ്ഞിരുന്നെന്നും വിനീത് പറയുന്നു.
മനോഹരം എന്ന സിനിമ കണ്ട ശേഷം അച്ഛന്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു. അതിന്റെ ഡയറക്ടറെ പറ്റിയും അതിന്റെ സ്‌ക്രിപ്റ്റ് എഴുതിയ രീതിയുമൊക്കെ അച്ഛന് ഭയങ്കര രസമായിട്ട് തോന്നിയിരുന്നു.
ഇച്ചിരിയും കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്കത് വലിയൊരു വിജയമുള്ള സിനിമയാക്കി മാറ്റാമായിരുന്നു എന്ന് പറഞ്ഞു. പക്ഷേ അച്ഛന് ഇഷ്ടപ്പെട്ടു.
തട്ടം ഇറങ്ങിയ സമയത്ത് ഏട്ടാ പടം കണ്ടു ഇവിടെ നല്ല ആള്ണ്ട് എന്ന് പറഞ്ഞു. അഭിനന്ദനമൊന്നും അവന്റെ നാവില്‍ നിന്ന് വരില്ല. ക്രിട്ടിസിസം ധാരാളം വരും. അത് മീഡിയയില്‍ തന്നെ വന്ന് പറയുന്നുണ്ടല്ലോ,’ വിനീത് ചോദിച്ചു.
അന്‍വര്‍ സാദിക്ക് സംവിധാനം ചെയ്ത് ജോസ് ചക്കാലക്കല്‍, എ.കെ.സുനില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു മനോഹരം. വിനീത് ശ്രീനിവാസന്‍, അപര്‍ണ ദാസ്, ബേസില്‍ ജോസഫ്, ദീപക് പറമ്പോള്‍, ഇന്ദ്രന്‍സ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Content Highlight: Vineeth Sreenivasan about Sreenivasan Favourite Movie