റഷ്യയിലെ സോചിയില്‍ നടക്കുന്ന കിനോ ബ്രാവോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ്.
ഫെസ്റ്റിവലില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തെ തേടിയെത്തിയത്. സുഷിന്‍ ശ്യാമായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്.
ഫെസ്റ്റിവലില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട റഷ്യക്കാരുടെ പ്രതികരണം പങ്കുവെക്കുകയാണ് സംവിധായകന്‍ ചിദംബരം.
‘റഷ്യക്കാര്‍ സിനിമ കണ്ട് കരയുകയായിരുന്നു.’ എന്നാണ് ചിദംബരം പറഞ്ഞത്. സ്‌ക്രീനിംഗിന് ശേഷം ധാരാളം ആളുകള്‍ തങ്ങളുടെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചെന്നും ചിദംബരം പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സെറ്റിനെ കുറിച്ചും അത് നിര്‍മിച്ച രീതിയെ കുറിച്ചുമൊക്കെ ഇന്ററാക്ടീവ് സെഷനില്‍ ചോദ്യമുയര്‍ന്നു.
ഞാന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇപ്പോഴും പരിശീലിക്കുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ: റിതിക സിങ്
‘നമ്മുടെ സിനിമയെ ഇവിടെ വരെ എത്തിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമാണ്. എത്യോപ്യ, (ഡോക്ക), ദക്ഷിണാഫ്രിക്ക (ഹാന്‍സ് ക്രോസ് ദ റൂബിക്കോണ്‍) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന സിനിമകള്‍ ഇവിടെയെത്തിയിട്ടുണ്ട്.
ലോകത്തിന് മുന്‍പില്‍ നമ്മെത്തന്നെ തുറന്നുകാട്ടാനുള്ള അവസരം കൂടിയാണിത്,’ ചിദംബരം പറഞ്ഞു.
റഷ്യയുടെ തെക്കന്‍ ഭാഗത്തുള്ളതിനാല്‍ സോച്ചി കൊടൈക്കനാലിനെപ്പോലെയാണെന്നായിരുന്നു ടീമിനൊപ്പം റഷ്യയിലെത്തിയ നടന്‍ ഗണപതി പറഞ്ഞത്.
‘റഷ്യയില്‍ ഞാന്‍ ആദ്യമായിട്ടാണ് വരുന്നത്. സോച്ചി എന്ന ഈ സ്ഥലം ഏറെ സുന്ദരമാണ്.. ഇവിടെ ഞങ്ങളുടെ സിനിമ ഏത് രീതിയില്‍ സ്വീകരിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു.
അതിന്റെയൊരു ടെന്‍ഷന്‍ ഞങ്ങള്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിച്ചത് ആവേശകരമായ സ്വീകരണമാണ്.
ആ സിനിമ ഒഴിവാക്കിയതില്‍ ഇന്നും എനിക്ക് വിഷമമുണ്ട്: വിജയ് സേതുപതി
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാപ്രേമികളെ കണ്ടുമുട്ടുന്നത് തീര്‍ച്ചയായും സന്തോഷകരമാണ്’, ഗണപതി പറഞ്ഞു.
ഭാഷ ഒരു പ്രശ്നമായതിനാല്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നുവെന്നായിരുന്നു നിര്‍മാതാവ് ഷോണ്‍ ആന്റണി പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ പോലെ തന്നെയായിരുന്നു സ്വീകരണമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ സഹോദരന്റെ സുഹൃത്തുക്കളുടെ കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഞങ്ങളുടെ നാട്ടില്‍ ആരംഭിച്ച കഥ ഇപ്പോള്‍ സോച്ചിയിലെ കിനോ ബ്രാവോയില്‍ എത്തിയിരിക്കുന്നു, ഇതൊരു മികച്ച യാത്രയാണ്, അദ്ദേഹം പറഞ്ഞു.
ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്, ആര്‍.ആര്‍.ആര്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമകളും കിനോബ്രാവോയിലെ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വര്‍ഷം മത്സര വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രവുമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
സംവിധായകനും സംഗീതസംവിധായകനുമായ വിശാല്‍ ഭരദ്വാജ് ഫെസ്റ്റിവലില്‍ ഒരു ജൂറി അംഗമായിരുന്നു.
2024 ഫെബ്രുവരിയില്‍ റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോള്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ജോര്‍ജ്ജ് മരിയന്‍, അഭിരാം രാധാകൃഷ്ണന്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അജയന്‍ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറ.