മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നു കഴിഞ്ഞ നടനാണ് ഫഹദ് ഫാസില്‍. കരിയറിലെ രണ്ടാമത്തെ തിരിച്ചുവരവില്‍ തന്റെ ഗ്രാഫ് ഓരോ സിനിമ്ക്ക് പിന്നാലെയും ഉയര്‍ത്തുകയാണ് ഫഹദ്.
മലയാളത്തില്‍ ഇനി റിലീസിനൊരുങ്ങുന്ന ബൊഗെയ്ന്‍വില്ലയും തമിഴില്‍ രജിനീകാന്തിനൊപ്പം ചെയ്ത വേട്ടയാനിലെ പ്രകടനവുമെല്ലാം ഫഹദിലെ നടന്റെ വിവിധ സാധ്യതകള്‍ പരീക്ഷിച്ച ചിത്രമാണ്.
ഫഹദ് ചെയ്തതില്‍ വെച്ച് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് തോന്നിയ ഒരു കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസില്‍.
ബെന്‍ ജോണ്‍സണില്‍ ആദ്യം സംഗീതം നല്‍കാനിരുന്നത് ആ തമിഴ് സംഗീതസംവിധായകനായിരുന്നു: ദീപക് ദേവ്
മോഹന്‍ലാലിന്റെ ഒരു കഥാപാത്രവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഫാസില്‍ ഫഹദിന്റെ പ്രകടനത്തെ വിലയിരുത്തിയത്.
മഞ്ഞില്‍വിരിഞ്ഞപൂക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നരേന്ദ്രന്‍ എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ചെയ്ത ഷമ്മി അത്ഭുതപ്പെടുത്തിയെന്നുമാണ് ഫാസില്‍ പറയുന്നത്.
നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ താന്‍ തന്നെ സൃഷ്ടിച്ചതുകൊണ്ടാണ് തനിക്ക് തന്നെ അത് അത്ഭുതമായി തോന്നാത്തതെന്നും മറ്റുള്ളവരെ അത് അത്ഭുതപ്പെടുത്തിക്കാണുമെന്നും ഫാസില്‍ പറഞ്ഞു.
‘കുമ്പളങ്ങിയിലെ ഷമ്മി എന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫഹദ് നന്നായി ചെയ്തിട്ടുണ്ട്. കാരണം ആ കഥാപാത്രം നിറഞ്ഞുനിന്നത് ആ ചിരിയിലാണ്. ആ ചിരി നിഗൂഢത നിറഞ്ഞു നില്‍ക്കുന്നതായിരുന്നല്ലോ. അതെന്നെ അത്ഭുതപ്പെടുത്തി’, ഫാസില്‍ പറഞ്ഞു.
ഇക്കാര്യം വിയറ്റ്‌നാം കോളനിയുടെ സെറ്റില്‍വെച്ച് ലാല്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത ശേഷം തന്റെ തിരക്കൊഴിഞ്ഞിട്ടില്ലെന്ന്. ഒരുദിവസം പോലും തനിക്ക് വെറുതെയിരിക്കേണ്ടി വന്നിട്ടില്ല എന്നും ലാല്‍ പറഞ്ഞു, ഫാസില്‍ പറയുന്നു.
അവസാനം കണ്ടപ്പോൾ ആ ചിത്രത്തിനെ കുറിച്ചാണ് പപ്പേട്ടൻ പറഞ്ഞത്: മോഹൻലാൽ
ഫാസിലും ഫഹദ് ഫാസിലും ഒന്നിക്കുന്ന ഒരു സിനിമ എന്ന് പ്രതീക്ഷിക്കാമെന്ന ചോദ്യത്തിന് തന്നെയും ഫഹദിനേയും അത്ഭുതപ്പെടുത്തുന്ന ഒരു തിരക്കഥ വന്നാല്‍ തീര്‍ച്ചയായും അത് സംഭവിക്കുമെന്നായിരുന്നു ഫാസിലിന്റെ മറുപടി.
ഞങ്ങളെ രണ്ട് പേരേയും അത് തുല്യമായി തൃപ്തിപ്പെടുത്തണം. ചിലപ്പോള്‍ നടക്കാം നടന്നില്ലെന്നും വരാം,’ ഫാസില്‍ പറഞ്ഞു.
Content Highlight: Director Fazil about fahadh Faasil and his performance