അവസാനം കണ്ടപ്പോൾ ആ ചിത്രത്തിനെ കുറിച്ചാണ് പപ്പേട്ടൻ പറഞ്ഞത്: മോഹൻലാൽ

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് പത്മരാജൻ. തന്റെ കഥകളിലൂടെയും സിനിമയിലൂടെയും ഇന്നും പ്രേക്ഷകർക്കിടയിൽ ജീവിക്കുന്ന അദ്ദേഹം മലയാളത്തിന് സമ്മാനിച്ചതെല്ലാം വ്യത്യസ്ത സിനിമാനുഭവങ്ങളായിരുന്നു.

രാജാവിന്റെ മകനില്‍ മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം വാങ്ങിയത് ഞാന്‍: അംബിക

പത്മരാജന്റെ ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച നടനാണ് മോഹൻലാൽ. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ തുടങ്ങിയ സിനിമകൾക്കെല്ലാം ഇന്നും വലിയ റിപ്പീറ്റ് വാല്യൂവാണ്.

പത്മരാജനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. അവസാനം കണ്ട സമയത്ത് അദ്ദേഹം തന്റെ അടുത്ത സിനിമയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും അന്ന് താൻ ഭരതം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോഹൻലാൽ പറയുന്നു

ബോഗെയ്ന്‍വില്ലയില്‍ ഞെട്ടാന്‍ ഒരുങ്ങിക്കോളൂ; നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്ന് പറയുന്നപോലെ നിങ്ങളെന്ന സീരിയസാക്കി: ഷറഫുദ്ദീന്‍

‘പപ്പേട്ടൻ എഴുതുന്ന കഥകളും എടുക്കുന്ന സിനിമകളും ഒന്നിനൊന്ന് വ്യത്യസ്‌തമായിരുന്നു. ആവർത്തനങ്ങളില്ല. തൂവാനത്തുമ്പികൾ എന്ന സിനിമ അഞ്ഞൂറിലധികം തവണ കണ്ട ആൾക്കാരെ എനിക്കറിയാം. ഇന്നും ഏറ്റവും പുതിയതാണ് ആ സിനിമ. അതിയായ അനുഭൂതി കലർന്ന രചനകൾ നടത്തുമ്പോഴും അത്ഭുതപ്പെടുത്തുന്ന ഹ്യൂമർ സെൻസായിരുന്നു പപ്പേട്ടന്.

ഈ ബാലൻസിങ്, അത് അദ്ദേഹത്തിന് മാത്രമുള്ള കഴിവാണ്. ഒടുവിൽ കണ്ടപ്പോൾ തൻ്റെ ‘പ്രതിമയും രാജകുമാരിയും’ എന്ന നോവൽ സിനിമയാക്കുന്നതിനെ ക്കുറിച്ചായിരുന്നു പപ്പേട്ടൻ പറഞ്ഞത്. അന്ന് ഞാൻ കോഴിക്കോട്, ഭരതമെന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പപ്പേട്ടൻ മരിച്ചു എന്നറിഞ്ഞ് ആദ്യം ഓടിയെത്തിയ ഒരാൾ ഞാനായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിന്റെ ചലനമറ്റ ശരീരത്തെ ചിതവരെ അനുഗമിച്ചു. മനുഷ്യൻ മരിക്കുന്നത് സാധാരണ കാര്യമാണ്. എന്നാൽ നമ്മുടെ സ്നേഹവലയത്തിൽ നിന്ന് തിരിച്ചുവരാത്തവിധം അപ്രത്യക്ഷമായി എന്ന യാഥാർഥ്യമാണ് സഹിക്കാൻ സാധിക്കാത്തത്.

ജോഷിക്ക് വയസായില്ലേ, പഴയപോലെ അങ്ങേരെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് അയാള്‍ പിന്മാറി, അതിന് ശേഷം ചെയ്ത സിനിമയാണ് പൊറിഞ്ചു മറിയം ജോസ്

പപ്പേട്ടൻ പോയപ്പോൾ ഞാൻ അനുഭവിച്ചതും അതു തന്നെയായിരുന്നു. ഇന്നും അദ്ദേഹത്തെ പറ്റി ഓർക്കാത്ത ദിവസങ്ങളില്ല,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal About Pathmarajan

Exit mobile version