ബേസിലിന്റെ അസിസ്റ്റായി വര്‍ക്ക് ചെയ്ത ശേഷം മലയാളത്തില്‍ തന്റെ ആദ്യ സിനിമയുമായി എത്തുകയാണ് സംവിധായകന്‍ ജിതിന്‍ ലാല്‍. ടൊവിനോയെ നായകനാക്കി ഒരുക്കിയ അജയന്റെ രണ്ടാം മോഷണം ഓണം റിലീസായാണ് എത്തുന്നത്. ടൊവിനോയുടെ
അന്‍പതാം സിനിമയാണ് എ.ആര്‍.എം.ട്രിപ്പിള്‍ റോളിലാണ് താരം എത്തുന്നത്. ത്രീഡി രൂപത്തിലാണ് ബഹുഭാഷാ റിലീസായി എ.ആര്‍.എം തിയേറ്ററിലെത്തുക.
പ്രണയവും ആക്ഷനും ഫാന്റസിയും എല്ലാം നിറഞ്ഞ, ത്രില്ലര്‍ മോഡലില്‍ കഥപറയുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ റിലീസാണ്.
ബേസിലുമായി അസിസ്റ്റ് ചെയ്ത സമയത്തെ കുറിച്ച് സംസാരിക്കുകയാണ് ജിതിന്‍ ലാല്‍. ബേസിലില്‍ നിന്നും താന്‍ പഠിച്ചെടുത്ത ചില കാര്യങ്ങളാണ് ജിതിന്‍ പങ്കുവെക്കുന്നത്. ഒപ്പം തന്റെ പുതിയ ചിത്രത്തെ കുറിച്ചും ജിതിന്‍ സംസാരിക്കുന്നത്. എ.ആര്‍.എം മലയാള സിനിമയുടെ സീന്‍ മാറ്റുമോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും അവകാശപ്പെടാനില്ലെന്നും പ്രത്യേകിച്ച് പ്രതീക്ഷയൊന്നുമില്ലാതെ വന്ന് കാണേണ്ട ചിത്രമാണ് അതെന്നും ജിതിന്‍ പറയുന്നു.
ബേസിലിന്റെ അസിസ്റ്റന്റായി നിന്ന് പഠിച്ച രണ്ട് നല്ല കാര്യങ്ങളും രണ്ട് മോശം കാര്യങ്ങളും എന്താണെന്ന ചോദ്യത്തിന് ബേസില്‍ ചേട്ടന്‍ ഭയങ്കര റൂട്ടഡായി വര്‍ക്ക് ചെയ്യുന്ന ആളാണ്. എനിക്കും അതുപോലെ റൂട്ടഡ് ആയിട്ടുളള സിനിമ ചെയ്യണമെന്ന ഇന്‍സ്പിരേഷന്‍ അദ്ദേഹത്തില്‍ നിന്നാണ് കിട്ടിയത്.
മോശമായിട്ടുള്ള ഒന്നും ഇല്ല എന്ന് ജിതിന്‍ പറഞ്ഞപ്പോള്‍ മോശമായിട്ടുളളതെന്നും ബേസിലിന്റെ അടുത്ത് ഇല്ല എന്നല്ല ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും ജിതിന്‍ അത് പഠിച്ചിട്ടില്ലെന്നുമായിരുന്നു ഇതോടെയുള്ള ടൊവിനോയുടെ തഗ്ഗ്.
ഇതോടെ ബേസിലേട്ടന്‍ ഭയങ്കര പുച്ഛമാണെന്നായിരുന്നു ജിതിന്‍ പറഞ്ഞത്. പുച്ഛിച്ചുതള്ളിക്കളയും. ആ പുച്ഛം കൊണ്ടാണ് നമ്മള്‍ മുന്നോട്ടുവരാന്‍ ശ്രമിച്ചത്. നല്ലതിന് വേണ്ടിയാണ് അത്. ഈ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ ഒരു ബേസ് വേര്‍ഷന്‍ കൊണ്ട് ഞാന്‍ ബേസിലേട്ടന്റെ അടുത്ത് ചെന്നു. ഇഷ്ടപ്പെട്ടില്ല. പുച്ഛിച്ചുതള്ളി. പക്ഷേ ഞങ്ങള്‍ അതിന്മേല്‍ ഇരുന്ന് വര്‍ക്ക് ചെയ്തു. ബെറ്റര്‍ ആക്കാന്‍ വേണ്ടി നമ്മള്‍ ഒരുപാട് ശ്രമിച്ചു,’ ജിതിന്‍ പറഞ്ഞു.
Content Highlight: Director jithin lal about ajayante Randam, Moshanam and Basil joseph