ജീവിതത്തില്‍ നഷ്ടപ്പെട്ടതിനെയോര്‍ത്ത് ഒരുപാട് ദു:ഖിക്കുകയോ നേടിയതിനെ കുറിച്ച് ഒരുപാട് സന്തോഷിക്കുകയോ ചെയ്യുന്ന ആളല്ല താനെന്ന് നടി മല്ലിക സുകുമാരന്‍.
എന്നാല്‍ അടുത്തകാലത്തായി തനിക്ക് വലിയൊരു നിരാശയുണ്ടായതെന്നും മരണം വരെ ആ വിഷമം തന്നെ വിട്ടുപോവില്ലെന്നും മല്ലിക പറഞ്ഞു.
സീ കേരളം കുടുംബം പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍. വേദിയില്‍ നടന്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും വേദിയില്‍ മല്ലിക സുകുമാരന്‍ സംസാരിച്ചു.
‘ മമ്മൂട്ടിയോട് എനിക്ക് ആദ്യം അപേക്ഷിക്കാനുള്ളത് എന്നെ ചേച്ചി എന്ന് തന്നെ വിളിച്ചാല്‍ മതിയെന്നാണ്. വേറൊന്നും കൊണ്ടല്ല, സ്‌ഫോടനം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ 41 ദിവസമായ ഇന്ദ്രജിത്തിനേയും കൊണ്ട് ഞാന്‍ ലൊക്കേഷനിലേക്ക് പോയി.
ഒരു സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഒരു പിങ്ക് കളര്‍ ടവലൊക്കെ പുതച്ച് മുറിയില്‍ വന്നു. വരുന്നതിന് മുന്‍പേ മമ്മൂട്ടിയെ കുറിച്ച് സുകുവേട്ടന്‍ പറഞ്ഞിരുന്നു. ഭാവിയിലെ ഒരു വലിയ നടനാണ് വരുന്നത് മിടുക്കനാണ് എന്നൊക്കെ. അതാരാണെന്ന് അപ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിച്ചു.
ചെറുപ്പം തൊട്ടേ ലാലേട്ടന്‍ ഫാനായ ഞാന്‍ ആ സിനിമകള്‍ കണ്ടതോടെ മമ്മൂക്ക ഫാനായി: അദിതി ബാലന്‍
അങ്ങനെ മമ്മൂട്ടി വന്നു. ഞാന്‍ ചോദിച്ചു, കുടുംബമൊക്കെ, എന്ന് ചോദിച്ചപ്പോള്‍ വൈഫ് വന്നിട്ടില്ലെന്ന് പറഞ്ഞു. ഡെലിവറി കഴിഞ്ഞ് കിടക്കുകയോ മറ്റോ ആണ്. അന്ന് തൊട്ട് സുകേവേട്ടാ, ചേച്ചീ എന്നാണ് വിളിച്ചത്.
രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസമേ ഞങ്ങള്‍ തമ്മിലുള്ളു. അതുകൊണ്ട് ഇനി ചേച്ചി വിളി തന്നെ മതി, തിരുത്തരുത്, ദയവുചെയ്ത് എന്റെ അപേക്ഷയാണ് എന്നായിരുന്നു മല്ലിക പറഞ്ഞത്. ഇതോടെ ചേട്ടന്റെ ഭാര്യയെ ചേച്ചി എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
അതുമാത്രമല്ല ചില കാര്യങ്ങള്‍ ഒരു നിമിത്തമാണെന്ന് പറഞ്ഞ് മല്ലിക സംസാരം തുടര്‍ന്നു. ‘ഇന്നലെ ഒരു ചാനലിലെ അഭിമുഖത്തില്‍ എന്നോട് മല്ലിക ചേച്ചിക്ക് ജീവിതത്തില്‍ എന്തെങ്കിലും നിരാശയുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇല്ല, ഒന്നും ഇല്ല. നഷ്ടപ്പെട്ടതിനെയോര്‍ത്ത് ദു:ഖിക്കാറുമില്ല, നേടിയതിനെയോര്‍ത്ത് അമിതമായി സന്തോഷിക്കാറുമില്ല എന്ന്.
പക്ഷേ അടുത്ത കാലത്ത് എനിക്ക് വലിയൊരു നിരാശയുണ്ടായി. ആകാംക്ഷയോടെ എല്ലാവരും അതെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, വേറൊന്നുമല്ല ഞാന്‍ എന്നും മനസില്‍ കൊണ്ടുനടക്കുന്ന ഒരു റോള്‍ മോഡലായ മനുഷ്യനുണ്ട് ശ്രീ മമ്മൂട്ടി.
അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന്റെ കമ്പനി തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു പടത്തില്‍ അഭിനയിക്കാന്‍ എനിക്കൊരു ചാന്‍സ് വന്നു.
ചെറുപ്പം തൊട്ടേ ലാലേട്ടന്‍ ഫാനായ ഞാന്‍ ആ സിനിമകള്‍ കണ്ടതോടെ മമ്മൂക്ക ഫാനായി: അദിതി ബാലന്‍
ഒത്തിരി സന്തോഷിച്ച് അമേരിക്കയിലുള്ള എന്റെ സഹോദരനോടും ചേച്ചിമാരോടുമൊക്കെ പറഞ്ഞ് ഞാനങ്ങ് കൊട്ടിഘോഷിച്ചു. പക്ഷേ ആ സമയത്ത് എന്റെ വലത്തേ കാലില്‍ എനിക്കൊരു ഇന്‍ഫെക്ഷന്‍ വന്നു. എല്ലാവരും പേടിച്ചു പോയി. പക്ഷേ ദൈവാധീനം കൊണ്ട് ഒരാഴ്ച കൊണ്ട് അത് മാറി. പക്ഷേ ഒരു മാസം കാല് നിലത്ത് വെക്കാതെ പൊക്കിവെക്കണം എന്നൊക്കെ പറഞ്ഞതുകൊണ്ട് എനിക്ക് ആ പടം മിസ് ആയി.
എന്റെ മരണം വരെ എനിക്കൊരു നിരാശയുണ്ടെങ്കില്‍ അതേയുള്ളൂ, മമ്മൂട്ടിയുടെ കൂടെ വലിയൊരു വേഷം. അത് മാത്രമേയുള്ളൂ ഒരു നിരാശ’ എന്ന് മല്ലിക പറഞ്ഞപ്പോള്‍ അതിനേക്കാളും വലിയൊരു റോള്‍ നമുക്ക് അഭിനയിക്കാമെന്നും ദൈവം അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി.
Content Highlight: Actress Mallika Sukumaran about Mammootty