മലയാളത്തില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ താരമായി തന്നെ തിളങ്ങുകയാണ് ഇന്ന് നടന്‍ ഫഹദ് ഫാസില്‍. എന്നാല്‍ സിനിമയില്‍ ഫഹദിന്റെ തുടക്കം ഒട്ടും നല്ലതായിരുന്നില്ല.
ആദ്യ സിനിമയോടെ തന്നെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത ഫഹദ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും സിനിമകളില്‍ സജീവമാകുന്നത്. ആ വരവ് പക്ഷേ ഒരു മികച്ച നടനെ മലയാളത്തിന് സമ്മാനിച്ചു.
കരിയറിന്റെ തുടക്കകാലത്ത് ഫഹദ് തന്നെ കാണാന്‍ വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. സിനിമയില്‍ അവസരം ചോദിച്ചായിരുന്നില്ല ഫഹദ് എത്തിയതെന്നും മറിച്ച് അസിസ്റ്റന്റ്
ഡയറക്ടറായി തന്നെ കൂടെ കൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ആ വരവെന്നും ലാല്‍ ജോസ് പറയുന്നു.
ആ സിനിമ കണ്ട് ഞാന്‍ തരിച്ചിരുന്നു പോയി, ഔട്ട്‌സ്റ്റാന്‍ഡിങ് : പൃഥ്വിരാജ്
‘ഫഹദ് കുറെ വര്‍ഷം മുമ്പ് എന്നെ കാണാന്‍ വന്നിരുന്നു. അമേരിക്കയിലെ പഠനമൊക്കെ കഴിഞ്ഞ് തിരിച്ച് വന്നതായിരുന്നു അദ്ദേഹം. എന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് ഫഹദ് വന്നത്.
നിന്നെ നായകനാക്കി ഞാനൊരു സിനിമ ചെയ്യാമെന്നും പറഞ്ഞപ്പോള്‍ കളിയാക്കല്ലേ എന്നാണ് അവന്‍ പറഞ്ഞത്. അങ്ങനെയല്ല നീ നടനാവേണ്ട ആളാണ് നിനക്ക് നടനാവാന്‍ പറ്റുമെന്ന് ഞാന് പറഞ്ഞു.
ആ കാലത്ത് ഞാന്‍ ഫഹദിനെ വെച്ചൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. മദര്‍ ഇന്ത്യ എന്നായിരുന്നു അതിന്റെ പേര്. ഫഹദ് ആയിരുന്നു ആ സിനിമയിലെ നായകനും വില്ലനും.
നസ്രിയയെ വെച്ച് പ്ലാന്‍ ചെയ്ത സിനിമയായിരുന്നു, നല്ല കഥ കിട്ടിയാല്‍ ഇനിയും സംഭവിക്കും: ബേസില്‍
ക്ലാസ്‌മേറ്റ്‌സിനൊക്കെ ശേഷം ചെയ്യാന്‍ തീരുമാനിച്ച ഒരു സിനിമയായിരുന്നു. എന്നാല്‍ ഫഹദാണ് നടനെന്ന് അറിഞ്ഞപ്പോള്‍ നിര്‍മാതാക്കളെല്ലാം പിന്മാറി. അങ്ങനെ ആ സിനിമ നടക്കാതെ പോയി.
കാരണം ഫഹദിനെ അവര്‍ക്ക് അറിയില്ല. ആകെ അറിയുന്നത് ആദ്യം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന സിനിമ മാത്രമാണ്. പത്തൊമ്പതാം വയസില്‍ അവന്‍ ചെയ്‌തൊരു സിനിമയാണത്. അന്ന് അവനെ ആര്‍ക്കും അറിയില്ലായിരുന്നു,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Director lal Jose about Fahad Faasil