നസ്രിയയെ നായികയാക്കി പ്ലാന്‍ ചെയ്ത സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. അത്തരമൊരു കഥ തന്റെ പക്കല്‍ വന്നിരുന്നെന്നും എന്നാല്‍ നടക്കാതെ പോയെന്നുമാണ് ബേസില്‍ പറഞ്ഞത്.
‘നസ്രിയയെ വെച്ച് ഒരു പടം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്നത് സംഭവിച്ചില്ല. അങ്ങനെ ഒരു ആഗ്രഹം ഇപ്പോഴും ഉണ്ട്. ഇല്ല എന്നല്ല. നല്ല കഥ കിട്ടണം. പിന്നെ ഇവള്‍ റീ ടേക്ക് ഒക്കെ പോയി ബജറ്റൊക്കെ എങ്ങനെയാണെന്ന് അറിയില്ല (ചിരി), ‘ ബേസില്‍ പറഞ്ഞു.
എന്നാല്‍ ഇതിന് മറുപടിയായി ബേസില്‍ ഇനി സംവിധാനം ചെയ്യുകയെന്നത് അത്ര എളുപ്പമായിരിക്കില്ലെന്നും സംവിധാനമെന്ന പരിപാടിയൊക്കെ പഠിച്ച് വന്ന് ചെയ്യേണ്ടി വരുമെന്നുമായിരുന്നു നസ്രിയയുടെ മറുപടി.
വിവാഹശേഷം അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നില്ല, അത് അവര്‍ അങ്ങ് തീരുമാനിച്ചതാണ്: നസ്രിയ
ബേസില്‍ ഡയറക്ട് ചെയ്യാന്‍ പോകുന്ന സിനിമ നസ്രിയ പ്രൊഡ്യൂസ് ചെയ്യുമോ എന്ന ചോദ്യത്തിന് കഥ കേട്ടിട്ട് ഓക്കെ ആണെങ്കില്‍ പ്രൊഡ്യൂസ് ചെയ്യുമെന്നായിരുന്നു നസ്രിയയുടെ മറുപടി.
നസ്രിയ എന്ന കോ സ്റ്റാറിനെ കുറിച്ചുള്ള ചോദ്യത്തിന് നസ്രിയ വളരെ സെന്‍സിബിള്‍ ആയിട്ടുള്ള വ്യക്തിയാണെന്നായിരുന്നു ബേസിലിന്റെ മറുപടി.
നസ്രിയ ചെയ്യുന്ന സിനിമകളുടെ എണ്ണം വളരെ കുറവാണ്. അത്രയും ചൂസി ആയിട്ടാണ് അവര്‍ സിനിമകള്‍ ചെയ്യുന്നത്. എന്തുകൊണ്ട് കൂടുതല്‍ സിനിമകള്‍ ചെയ്യുന്നില്ല എന്നതിന്റെ കാരണവും അതാണ്.
ആ കാര്യം എന്നെ വല്ലാതെ തളര്‍ത്തി, ചിരിക്കുന്നതൊക്കെ കുറഞ്ഞു: ഐശ്വര്യ ലക്ഷ്മി
നസ്രിയയെ കുറിച്ച് എനിക്ക് ഒരു ലെവല്‍ ഓഫ് എക്‌സ്പക്ടേഷന്‍ ഉണ്ടായിരുന്നു. അതിന്റെയൊക്കെ മുകളിലാണ് അവര്‍. അവര്‍ ചെയ്തുവെച്ചിരിക്കുന്ന സിനിമകള്‍ നോക്കിയാലും അതിന് ആ ഒരു ക്വാളിറ്റി നമുക്ക് കാണാം.
ഒരുപക്ഷേ സൂക്ഷ്മദര്‍ശിനി എന്ന സിനിമ പ്രേക്ഷകര്‍ കാണാന്‍ തീരുമാനിക്കുന്നത് പോലും എന്തുകൊണ്ട് നസ്രിയ ഈ സിനിമ ചൂസ് ചെയ്തു എന്നതുകൊണ്ടായിരിക്കുമെന്നും ബേസില്‍ പറഞ്ഞു.
ബേസിലിന്റെ ഹിഡണ്‍ ക്വാളിറ്റി എന്താണെന്ന ചോദ്യത്തിന് ബേസിലിന് ചുറ്റുമുള്ളവരെ ഭയങ്കരമായി കംഫര്‍ട്ടബിള്‍ ആക്കി വെക്കാന്‍ കഴിയുമെന്നായിരുന്നു നസ്രിയയുടെ മറുപടി.
അതൊരു ക്വാളിറ്റിയാണ്. സെറ്റിലുള്ള വലിയ ആളായാലും ചെറിയ ആളായാലും ഈക്വലി കംഫര്‍ട്ടിബിള്‍ ആക്കാന്‍ ബേസിലിന് കഴിവുണ്ട്,’ നസ്രിയ പറഞ്ഞു.
Content Highlight: Basil Joseph about his plan to direct a movie with Nazriya