സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പല്ലൊട്ടി 90’സ് കിഡ്‌സ്’. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിന്‍ രാജാണ്.
ഇപ്പോള്‍ ‘പല്ലൊട്ടി 90’സ് കിഡ്‌സ്’നെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. കുട്ടിക്കാലത്തിലെ വേനലവധിയുടെ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മധുരം ഒരു മിഠായിയില്‍ നിറച്ചതിന്റെ അനുഭവം തരുന്ന സിനിമയാണ് പല്ലൊട്ടിയെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാവര്‍ക്കും നൊസ്റ്റാള്‍ജിയ നല്‍കുന്ന സിനിമയാകും ഇതെന്നും മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പോലെ എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന സിനിമയാകുമെന്നും ലിജോ പറഞ്ഞു.
‘കുട്ടിക്കാലത്തിലെ വേനലവധിയുടെ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയുമൊക്കെ മധുരം ഒരു മിഠായിയില്‍ നിറച്ചതിന്റെ അനുഭവം തരുന്ന ഒരു സിനിമയാകും പല്ലൊട്ടി. നമ്മളുടെ എക്കാലത്തെയും ഏറ്റവും ആഘോഷമായിട്ടുള്ള സിനിമകളില്‍ ചിലത് പോലെയാണ് ഇത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പോലെയുള്ള സിനിമകള്‍ എപ്പോഴും കുട്ടികളുടെ സിനിമയാണ്. അതുപോലെ എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന സിനിമയാണ് പല്ലൊട്ടി.
Also Read: ഞാന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇപ്പോഴും പരിശീലിക്കുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ: റിതിക സിങ്
എല്ലാവര്‍ക്കും നൊസ്റ്റാള്‍ജിയ തരുന്ന സിനിമയാകും ഇത്. ഇത്തരം സിനിമകള്‍ കാണേണ്ടതും, ഇത്തരം സിനിമകള്‍ സംഭവിക്കേണ്ടതുമൊക്കെ നമ്മളുടെ ഇന്‍ഡസ്ട്രിയുടെ കൂടെ ആവശ്യമാണ്. അത്തരത്തിലൊരു വലിയ വിജയമായി ഈ സിനിമ മാറട്ടേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനോട് ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹം തോന്നിയത് കൊണ്ടായിരുന്നു ഞാന്‍ അവതരിപ്പിക്കാന്‍ തയ്യാറായത്. ഈ സിനിമ ഒരു ഗംഭീര സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
Content Highlight: Director Lijo Jose Pellissery Talks About Pallotty 90’s Kids Movie