ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു ചുരുളി. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചുരുളിയില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
ചിത്രത്തിലെ തെറിവിളിയും ഭാഷയുമെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ ട്രെന്റും ട്രോളുമായിരുന്നു. ചുരുളിയെ കുറിച്ചും തന്റെ കഥാപാത്രം പറയുന്ന തെറിവിളിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ജാഫര്‍ ഇടുക്കി.
40 വര്‍ഷത്തിനിടെ മോഹന്‍ലാലിന് വായിക്കാന്‍ കൊടുത്തത് ആ സിനിമയുടെ മാത്രം തിരക്കഥ: പ്രിയദര്‍ശന്‍
ഇക്കാര്യം ചോദിച്ച് പുളളി നാക്ക് വായിലേക്കിട്ടില്ലെന്നും അതിന് മുന്‍പ് താനൊരു തെറി അങ്ങിട്ട് കൊടുത്തെന്നും പിന്നെ കുറെ നേരത്തേക്ക് സെറ്റില്‍ കൂട്ടച്ചിരിയായിരുന്നെന്നും ജാഫര്‍ ഇടുക്കി പറയുന്നു.
സെറ്റിലെത്തിയപ്പോള്‍ ലിജോ എന്നോട് ‘ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ?’, നമ്മള്‍ ഈ നാട്ടുമ്പുറത്തൊക്കെ കളിച്ച് വളര്‍ന്നതല്ലേ എന്ന് ചോദിച്ചു.
ഇത് പറഞ്ഞ് പുളളി നാക്ക് വായിലേക്കിട്ടില്ല. ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു. പിന്നെ കുറെ നേരത്തേക്ക് സെറ്റില്‍ കൂട്ടച്ചിരിയായിരുന്നു,’ ജാഫര്‍ ഇടുക്കി പറഞ്ഞു.
ഒരാള്‍ ചെയ്യുമെന്ന് തോന്നിയാല്‍ അയാളെക്കൊണ്ട് പരമാവധി ചെയ്യിപ്പിച്ച് എടുക്കാന്‍ കഴിവുളള സംവിധായകനാണ് ലിജോ എന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. ‘പുളളി കാണിച്ച് തരുന്നത് അതേപടി അങ്ങ് ചെയ്താല്‍ മതി. സംഗതി കറക്ടായിരിക്കും,’ ജാഫര്‍ ഇടുക്കി പറഞ്ഞു.
Content Highlight: Jaffer Idukki about Churuli Movie and Lijo Jose Pellissery