മലയാള സിനിമയെ കുറിച്ചും മലയാള സിനിമയിലെ അഭിനയ കുലപതികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ പി. വാസു. തമിഴ് സിനിമയാണ് അദ്ദേഹത്തിന്റെ തട്ടകമെങ്കിലും ഇരിങ്ങാലക്കുടക്കാരനാണ് അദ്ദേഹം.
ചിന്നതമ്പി, മന്നന്‍, പണക്കാരന്‍, ഉഴൈപാളി, കുസേലന്‍, വാള്‍ട്ടര്‍ വെട്രിവേല്‍, സേതുപതി ഐ.പി.എസ്, നടികര്‍, റിക്ഷാമാമ, നാഗവല്ലി, ലൗ ബേര്‍ഡ്‌സ്, പുലിവേഷം, വാദ്യാര്‍വീട്ടുപിള്ളെ, തൊട്ടാല്‍ പൂ മലരും, സ്വയംവരം, ശിവലിംഗ, മലബാര്‍ പൊലീസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകള്‍ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം.
തമിഴ്, കന്നഡ, തെലുഗ് ഭാഷകളിലായി 40 വര്‍ഷങ്ങള്‍ക്കിടയില്‍ 65 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കുസേലന്‍ ചന്ദ്രമുഖി-2 തുടങ്ങിയ നിരവധി ഹിറ്റുകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഇക്കാലയളവിനുള്ളില്‍ അദ്ദേഹത്തിനായിട്ടുണ്ട്.
അനിയന് പിന്നാലെ ചേട്ടനും, ഇന്ദ്രജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റം ഹിറ്റ് മേക്കർ സംവിധായകനൊപ്പം
എല്ലാ മലയാള സിനിമയും താന്‍ കാണാറുണ്ടെന്നും ഒട്ടനവധി പ്രതിഭകളുള്ള ഇന്‍ഡസ്ട്രിയാണ് മലയാളമെന്നും പറയുകാണ് വാസു. വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ വലിയ പ്രതീക്ഷനല്‍കുന്ന സംവിധായകരാണെന്നും വിനീതിനെ നേരിട്ട് വിളിക്കാറുണ്ടെന്നും വാസു പറയുന്നു.
‘മോഹന്‍ലാലിനെവെച്ച് ഒരു ചിത്രം ആലോചിച്ചിരുന്നു. ചെന്നെയില്‍ പ്രിയദര്‍ശന്റെ വീട്ടില്‍വെച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ലാലിനോട് കഥപറയുകയും ചെയ്തു. പക്ഷേ, എന്തുകൊണ്ടൊക്കെയോ നീണ്ടുപോയി. മറ്റൊരു ചിത്രം ഇപ്പോള്‍ ആലോചനയിലുണ്ട്.
ദക്ഷിണേന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ ഇത്രയധികം റിയാലിറ്റി മറ്റൊരു നടനുമില്ല. കിരീടത്തിന്റെ അവസാനരംഗം ലാല്‍ കരയുന്നത് ഉജ്ജ്വലമായ അഭിനയമാണ്.
ഒരിക്കല്‍ പ്രഭു കാലാപാനിയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും നായകന്‍ ലാലാണെന്നും പറഞ്ഞു. ഞാന്‍ പറഞ്ഞ മറുപടി അഭിനയത്തില്‍ ലാല്‍ നിന്നെ വിഴുങ്ങിക്കളയുമെന്നാണ്,’ അദ്ദേഹം പറഞ്ഞു.
കോടികള്‍ മുടക്കി ചെയ്യുന്ന സിനിമകളുടെ ഇടയില്‍ ലോ ബജറ്റ് ചിത്രങ്ങള്‍ മങ്ങിപ്പോകുമോ എന്ന ചോദ്യത്തിന് ഒരിക്കലും മങ്ങില്ലെന്നും ബാഹുബലിയും കല്‍ക്കിയും വിജയംവരിച്ചപ്പോള്‍ തന്നയാണ് മഞ്ഞുമ്മല്‍ ബോയ്സ് ലോകം മുഴുവന്‍ മൊഴിമാറ്റംനടത്തി ഹിറ്റായതെന്നും പ്രേമലുവിന്റേയും ആവേശത്തിന്റേയും വിജയവും ചെറുതായിരുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ചിലര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി നിവിന്‍ പോളിയെ കേസില്‍ കുടുക്കി, അതാണ് സത്യം; പിന്തുണച്ച് ബാല
സിനിമയില്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ സ്വാധീനം വളരെ വലുതാണ്. ഒരു ക്ലിക്കുകൊണ്ട് എത്രയും ഉയര്‍ത്താനും താഴ്ത്താനും സോഷ്യല്‍ മീഡിയക്ക് കഴിയുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
Content Highlight: Director P Vasu about Mohanlal and malayalam Movie industry