അനിയന് പിന്നാലെ ചേട്ടനും, ഇന്ദ്രജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റം ഹിറ്റ്‌ മേക്കർ സംവിധായകനൊപ്പം

ഇന്നൊരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി സിനിമകളിലെല്ലാം പ്രധാന വേഷത്തിൽ പൃഥ്വി എത്തിയിട്ടുണ്ട്. ഈയിടെ ഇറങ്ങിയ സലാർ, ബഡേ മിയൻ ചോട്ടെ മിയാൻ എന്നീ ചിത്രങ്ങളിലെല്ലാം പൃഥ്വി അഭിനയിച്ചിരുന്നു.

താന്‍ ജയറാമിനെ വെച്ച് പടം ചെയ്യാന്‍ പോകുന്നെന്ന് കേട്ടല്ലോ, കഥ പറ, കഥ പറ; വില്ലന്‍ വേഷം ചോദിച്ചുമേടിച്ചു: മിഥുന്‍ മാനുവല്‍ തോമസ്
ഇപ്പോഴിതാ പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഹിന്ദിയിലെ പ്രശസ്ത സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ സിനിമയിലാണ് ഇന്ദ്രജിത്ത് ഭാഗമായിരിക്കുന്നത്.

ഇന്ദ്രജിത്ത് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരം പുറത്തുവിട്ടത്. തന്റെ ആദ്യ ഹിന്ദി സിനിമ തന്നെ അനുരാഗ് കശ്യപിനെ പോലൊരു സംവിധായകനൊപ്പം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നും വലിയ ആകാംക്ഷയുണ്ടെന്നും ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചു.

‘എന്റെ ആദ്യ ഹിന്ദി ഫീച്ചർ സിനിമയുടെ ഷൂട്ട്‌ കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ് ഞാൻ,’ഇന്ദ്രജിത്ത് തന്റെ പോസ്റ്റിൽ കുറിച്ചു.

അഭിനയിക്കുക, എൻജോയ് ചെയ്യുക, വെറുതെ വിടുക, എന്റെ സീൻ കട്ടായാലും പ്രശ്നമില്ല: പാർവതി
‘നിങ്ങളോടൊപ്പം പ്രവർത്തിച്ചത് സന്തോഷകരമായ ഒന്നായിരുന്നു. ഈ സിനിമ ഒരു തുടക്കം മാത്രമാണ്. ഇതിൽ പ്രവർത്തിച്ചതിന് നന്ദി. ഹിന്ദി സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്നും നിങ്ങളെന്റെ ഒരു സഹോദരനായിരിക്കും,’ എന്നായിരുന്നു അനുരാഗ് കശ്യപ് ഇന്ദ്രജിത്തിന് മറുപടിയെന്നോണം പോസ്റ്റിന് കമന്റിട്ടത്.

ചിലര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി നിവിന്‍ പോളിയെ കേസില്‍ കുടുക്കി, അതാണ് സത്യം; പിന്തുണച്ച് ബാല

അതേസമയം ഈയിടെ ഇറങ്ങി വലിയ ശ്രദ്ധ നേടിയ ബൃന്ദ എന്ന തെലുങ്ക് വെബ് സീരീസിലും ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തിയിരുന്നു. തൃഷയായിരുന്നു സീരീസിലെ നായിക. ആദ്യ ബോളിവുഡ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

 

Content Highlight: Indrajith’s Bollywood Entry With Anurag kashyap

Exit mobile version