‘മമ്മൂട്ടി, കുട്ടി, പെട്ടി’ എന്നുപറഞ്ഞ് കളിയാക്കിയ ഒരു കാലമുണ്ടായിരുന്നു സിനിമയില്‍: സിബി മലയില്‍

ഇന്ന് മികച്ച സിനിമകള്‍ ചെയ്ത് സിനിമാപ്രേമികളെ അമ്പരിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ കരിയറില്‍ പരാജയങ്ങള്‍ മാത്രമായിരുന്നു ഒരു സമയവും ഉണ്ടായിരുന്നു. ഇപ്പോള്‍ പഴയകാല മമ്മൂട്ടി ചിത്രങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. മമ്മൂട്ടിയെ ‘മമ്മൂട്ടി കുട്ടി പെട്ടി’യെന്ന് പറഞ്ഞ് കളിയാക്കുന്ന ഒരു സമയമുണ്ടായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘മമ്മൂട്ടി കുട്ടി പെട്ടി എന്ന് പറഞ്ഞ് മമ്മൂട്ടിയെ കളിയാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. പ്രത്യേകിച്ച് അന്ന് എറണാകുളം ബെല്‍റ്റെന്ന ഒരു സങ്കല്‍പ്പമുള്ള സമയമായിരുന്നു. അവിടെ നിന്നുള്ള കുറേ എഴുത്തുകാരും സംവിധായകരുമുള്ള കൂട്ടുകെട്ടിലായിരുന്നു മമ്മൂട്ടി അന്ന് കൂടുതലും അഭിനയിച്ചിരുന്നത്. ഫാമിലി മാനായി അത്യാവശ്യം പൈങ്കിളി സെന്റിമെന്റ്സും മറ്റുമുള്ള സിനിമകളാണ് മമ്മൂട്ടി അന്ന് കൂടുതലും ചെയ്തിരുന്നത്.

Also Read: വണ്ണം കൂടിയതിന്റെ പേരില്‍ പലതവണ ബോഡി ഷെയ്മിങ് നേരിട്ടു; ആ പാട്ട് സീനില്‍ വണ്ണമാണ് എന്റെ പ്ലസ് പോയിന്റ്: അപര്‍ണ ബാലമുരളി

‘രാരീരം’ പോലെയുള്ള സിനിമകളില്‍ ഡീപ് സെന്റിമെന്റ്സായിരുന്നു. ആ സിനിമകള്‍ക്കൊക്കെ ഒരു പൈങ്കിളി സ്വഭാവമുണ്ടായിരുന്നു. ആ സമയത്ത് ഒരുപാട് സിനിമകള്‍ അങ്ങനെയുള്ളവയായിരുന്നു. അതില്‍ ചക്കരയുമ്മ പോലെയുള്ള കുറേയെണ്ണം ഹിറ്റായിരുന്നു. അങ്ങനെ ഹിറ്റായി കഴിഞ്ഞപ്പോഴാണ് അത്തരം സിനിമകള്‍ ആവര്‍ത്തിക്കപ്പെടാന്‍ തുടങ്ങിയത്. അതെല്ലാം മമ്മൂട്ടി ചെയ്യേണ്ട സാഹചര്യം വന്നു.

Also Read: കോമഡി പറഞ്ഞാല്‍ അവര്‍ കളിയാക്കുമോയെന്ന് ഭയന്ന് പല കൗണ്ടറുകളും ഞാന്‍ അടക്കിവെക്കാറാണ്: നസ്‌ലെന്‍

നമ്മള്‍ അറിയാതെ ചിലപ്പോള്‍ ഒരു ട്രാപ്പില്‍ ചെന്ന് പെട്ടുപോകും. മമ്മൂട്ടി അപ്പോള്‍ അങ്ങനെയൊരു സാഹചര്യത്തിലായിരുന്നു. ഒരിക്കല്‍ എന്റെ സിനിമയുടെ ഷൂട്ടിങ് നടക്കവെ മമ്മൂട്ടിയുടെ ഒരു പടം തിയേറ്ററില്‍ വരികയും അത് വലിയ രീതിയില്‍ നെഗറ്റീവാകുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം ഒരുപാട് അപ്സെറ്റായത് ഞാന്‍ ഓര്‍ക്കുന്നു. അതിന് ശേഷമാണ് തനിയാവര്‍ത്തനത്തിലേക്ക് എത്തുന്നത്,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Director Sibi Malayil Talks About Mammootty’s Career

 

Exit mobile version