ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രമായിരുന്നു നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ കല്‍ക്കി എഡി.
പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, ശോഭന, അന്ന ബെന്‍ എന്നിങ്ങനെ വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ ഒരു സര്‍പ്രൈസ് കാമിയോ ആയി ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു.
വളരെ കുറച്ചുസമയം മാത്രമാണ് ചിത്രത്തിലെത്തിയതെങ്കിലും വലിയ കയ്യടിയാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന് ചിത്രത്തില്‍ ലഭിച്ചത്. കല്‍ക്കി യൂണിവേഴ്‌സിലെ ക്യാപ്റ്റനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തിയത്.
ഇപ്പോഴിതാ കല്‍ക്കിയില്‍ താന്‍ ഭാഗമായതിനെ കുറിച്ചും രണ്ടാം ഭാഗത്തിലെ തന്റെ കഥാപാത്രത്തിന്റെ സാധ്യതയെ കുറച്ചുമൊക്കെ സംസാരിക്കുകയാണ് ദുല്‍ഖര്‍.
‘സീതാരാമത്തിന്റെ പ്രൊമോഷന്‍ നടക്കുന്ന സമയത്ത് അവിടെ അടുത്ത ഫ്‌ളോറില്‍ തന്നെയായിട്ടാണ് കല്‍ക്കിയുടെ ഷൂട്ട് നടക്കുന്നത്. ഞാന്‍ അവിടെ പോയപ്പോള്‍ തന്നെ അതൊരു ഗംഭീര പരിപാടിയാണെന്ന് മനസിലായി.
വേറൊരു ലോകമായിരുന്നു അത്. ചില സിനിമകളുണ്ട് ആ സെറ്റിലും ക്യാരക്ടേഴ്‌സിലുമൊക്കെ ആ പ്രത്യേകത കാണും. ആക്ഷനും കട്ടിനും ഇടയില്‍ നമ്മള്‍ ജീവിക്കുകയാണെന്ന ്‌തോന്നും. അത്തരത്തില്‍ ചില സിനിമകളില്‍ ഏത് റോളും ചെയ്യാന്‍ നമ്മള്‍ തയ്യാറാകും. ആ ലോകം അങ്ങനെ ആയിരിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.
ലൂസിഫറിനേക്കാള്‍ ഇഷ്ടം ബ്രോ ഡാഡിയോട്, കാരണം മറ്റൊന്നുമല്ല: പൃഥ്വിരാജ്
കല്‍ക്കി 2 വില്‍ അത്തരത്തില്‍ ഏത് റോള്‍ തന്നാലും ചെയ്യുമോ ചോദ്യത്തിന് ചെയ്യുമെന്നാല്‍ എന്നാല്‍ അത് നാഗിന് മാത്രമേ അറിയൂ എന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.
നാഗിയൊക്കെ എന്റെ കുടുംബത്തിലെ ഒരാളെപ്പോലെയാണ്. അക്കാര്യത്തില്‍ ബ്ലെസ്ഡ് ആണ് ഞാന്‍. തെലുങ്കില്‍ എനിക്ക് ഇങ്ങനെ ഒരു കരിയര്‍ ഉണ്ടാകുമെന്ന് കരുതിയിട്ടില്ല.
തെലുങ്ക് സിനിമകള്‍ ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ തന്നെ കണ്‍വിന്‍സിങ് ആയിരുന്നില്ല. പിന്നയല്ലേ പ്രേക്ഷകര്‍. എന്നാല്‍ എന്നെ ഇവിടെ സഹായിച്ച ഒരുപാട് പേരുണ്ട്. നിനക്ക് ഭാഷ പഠിക്കാനാകും നിനക്ക് ചെയ്യാനാകുമെന്ന് പറഞ്ഞ് ഒപ്പം നിന്ന നിരവധി പേര്‍,’ ദുല്‍ഖര്‍ പറയുന്നു.
Content Highlight: Dulquer Salmaan about Kalkki 2