ഓരോ കഥാപാത്രത്തേയും എങ്ങനെയാണ് വ്യത്യസ്തമാക്കുന്നതെന്ന് പറയുകയാണ് നടന്‍ ഫഹദ് ഫാസില്‍. ബിഗ് ബി കാണുമ്പോഴാണ് ഓരോ ക്യാരക്ടറും ഓരോ രീതിയിലാണ് കരയുന്നത് എന്ന് താന്‍ മനസിലാക്കിയതെന്നും ഫഹദ് പറയുന്നു.
‘ബിഗ് ബി കാണുമ്പോഴാണ് ഓരോ ക്യാരക്ടര്‍ ഓരോ രീതിയിലാണ് കരയുന്നത് എന്ന് എനിക്ക് മനസിലാകുന്നത്. അതായത് 2002 ലോ 2003 ലോ ആണ്.
ഭീഷ്മപര്‍വത്തിനായി ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല, സംഭവിച്ചത് ഇതായിരിക്കാം: മമ്മൂട്ടി
പടം തുടങ്ങിയതുമുതല്‍ ബിലാലും മേരി ടീച്ചറുമായുള്ള ബന്ധം പറയുന്നുണ്ട്. അപ്പോഴൊക്കെ ബിലാല്‍ എങ്ങനെ കരയുമെന്ന് ഞാന്‍ ചിന്തിക്കുന്നുണ്ട്.
ബിലാല്‍ കരയുമോ, ഉണ്ടെങ്കില്‍ എങ്ങനെയായിരിക്കും കരയുക എന്ന് എനിക്ക് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുപോലെ നാലാമത്തെ അനിയനെ കൊന്നു കളയുമ്പോള്‍ പുള്ളി ബോഡിയുടെ അടുത്ത് വന്നിരിക്കുന്നുണ്ട്.
ഓരോ ക്യാരകക്ടേഴ്‌സും കരയുന്നത് വ്യത്യസ്ത രീതിയിലായിരിക്കുമെന്ന് അന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചിലര്‍ അലറിക്കരയും. ഒരു ക്യാരക്ടറിന്റെ ബോഡി ലാംഗ്വേജും ഡീറ്റെയിലും നമ്മള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കിട്ടും.
സുലൈമാന്‍ ആണെങ്കില്‍ ഇങ്ങനെയായിരിക്കും ഉണ്ടാകുക. പിന്നെ എഴുതിയ സാധനം ഷൂട്ട് ചെയ്യാന്‍ പോകുമ്പോഴേക്കും നാച്ചുറല്‍ ആയി ഇവോള്‍വ് ചെയ്യും.
ചില സമയം കരയാനേ തോന്നില്ല നമുക്ക് കൂടുതലും സ്‌ക്രിപ്റ്റില്‍ ക്ലൈമാക്‌സിന് തൊട്ടു മുന്‍പ് കരയുന്ന സീനായിരിക്കാം. എന്നാല്‍ പടം ഷൂട്ട് ചെയ്യുന്ന ഓര്‍ഡര്‍ വെച്ച് അവിടെ കരയേണ്ടതായ അവസ്ഥയില്ല.
ഏത് നരേറ്റീവാണ് ഫോളോ ചെയ്യുന്നത് അതായിരിക്കും പിക്ക് ചെയ്യുന്നത്. പിന്നെ മഹേഷ് ഒക്കെ ആണെങ്കില്‍ ഞാന്‍ ബോര്‍ ആകുമ്പോള്‍ പറഞ്ഞു തരും. ഓവര്‍ ആകുന്നുണ്ട് അത്ര വേണ്ടെന്ന് പറയും,’ ഫഹദ് പറയുന്നു.
Content Highlight: Fahadh Faasil about Character Formation